എന്തേ മമ്മുട്ടിയെ വിചാരണ ചെയ്യുന്നില്ല….?
സോളാര്‍ തട്ടിപ്പുമായി സ്ഥാനത്തും അസ്ഥാനത്തും വിചാരണ നടത്തുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് മമ്മുട്ടിയെ വിചാരണ ചെയ്യന്നില്ല? കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ആവേശത്തോടെ വിചാരണ നടത്തുന്നവര്‍ എന്തുകൊണ്ടാണ് മമ്മുട്ടിക്ക് 1000000 രൂപ നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലിനു പുറകെ പോകാത്തതും മമ്മുട്ടിയേയും ആരാധകരേയും സ്ഥിരം പ്രതികരണക്കാരേയും മറ്റും വിളിച്ചിരുത്തി ചര്‍ച്ച നടത്താത്തതും…? ഉത്തരം ഒന്നുമാത്രം, അതുണ്ടാക്കുന്ന നഷ്ടങ്ങള്‍.. ഇന്നു സരിത കോടതിയില്‍ എന്തോ രഹസ്യം പറഞ്ഞുവെന്ന്് പറഞ്ഞ് ചര്‍ച്ചകള്‍ നടത്തുന്ന മാധ്യമങ്ങള്‍ പരസ്യമായി പറഞ്ഞ കാര്യം ഗൗനിക്കുന്നില്ല. ചില ചാനലുകള്‍ […]
സോളാര്‍ തട്ടിപ്പുമായി സ്ഥാനത്തും അസ്ഥാനത്തും വിചാരണ നടത്തുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് മമ്മുട്ടിയെ വിചാരണ ചെയ്യന്നില്ല? കുറ്റവാളികളെന്ന് ആരോപിക്കപ്പെട്ടവരുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ആവേശത്തോടെ വിചാരണ നടത്തുന്നവര്‍ എന്തുകൊണ്ടാണ് മമ്മുട്ടിക്ക് 1000000 രൂപ നല്‍കിയെന്ന സരിതയുടെ വെളിപ്പെടുത്തലിനു പുറകെ പോകാത്തതും മമ്മുട്ടിയേയും ആരാധകരേയും സ്ഥിരം പ്രതികരണക്കാരേയും മറ്റും വിളിച്ചിരുത്തി ചര്‍ച്ച നടത്താത്തതും…? ഉത്തരം ഒന്നുമാത്രം, അതുണ്ടാക്കുന്ന നഷ്ടങ്ങള്‍.. ഇന്നു സരിത കോടതിയില്‍ എന്തോ രഹസ്യം പറഞ്ഞുവെന്ന്് പറഞ്ഞ് ചര്‍ച്ചകള്‍ നടത്തുന്ന മാധ്യമങ്ങള്‍ പരസ്യമായി പറഞ്ഞ കാര്യം ഗൗനിക്കുന്നില്ല. ചില ചാനലുകള്‍ ചെറിയ ന്യൂസ് നല്‍കി. പല പത്രങ്ങളും വാര്‍ത്ത് പൂഴ്ത്തി. മംഗളം പത്രം മാത്രം മുന്‍ പേജില്‍ വാര്‍ത്തയാക്കി.
മമ്മുട്ടിക്ക് വെറും 25000 രൂപയാണ് നല്‍കിയതെന്ന് പിന്നീട് സോളാര്‍ കമ്പനിയിലെ ചില വക്താക്കള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സത്യമന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറേയല്ല.വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു പ്രമുഖ ചാനലിലെ ഒരു പ്രമുഖ പരിപാടിയില്‍ തന്നെ വിമര്‍ശിച്ചു എന്ന പേരില്‍ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ അരിശംകൊണ്ട് ഇനി ചാനലുമായി ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ചാനല്‍ എംഡി അടക്കമുള്ളവര്‍ മാപ്പുപറഞ്ഞാണ് സൂപ്പര്‍ സ്റ്റാര്‍ നിലപാട് തിരുത്തിയത്.
ഇന്നത്തെ അവസ്ഥയില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ബഹിഷ്‌കരിച്ചാല്‍ ചാനലിനെ അത് പ്രതികൂലമായി ബാധിക്കും. മിക്ക ചാനലുകളുടേയും പ്രധാന പരിപാടികള്‍ പലതും സിനിമാധിഷ്ഠിതമാണ്. കൂടുതല്‍ വരുമാനവും അതില്‍ നിന്നുതന്നെ. സാധാരണ രാഷ്ട്രീയ നേതാക്കളെ സ്ഥാനത്തും അസ്ഥാനത്തും വിമര്‍ശിച്ചാലും ്ഇത്തരം നഷ്ടമൊന്നുമില്ലല്ലോ.
ഒരിക്കല്‍ താന്‍ അഴിക്കോടിനേക്കാള്‍ ബഹുമാനിക്കുന്നത് കെ എം മാണിയെയാണെന്ന് സക്കറിയ പറയുകയുണ്ടായി. രണ്ടുപേരേയും പ്രതീകമായാണ് സക്കറിയ എടുത്തത്. രാഷ്ട്രീയക്കാര്‍ക്ക് അഞ്ചുവര്‍ഷം കൂടുമ്പോഴെങ്കിലും ജനങ്ങലെ കാണണം. എഴുത്തുകാര്‍ക്കും സിനിമക്കാര്‍ക്കുമൊന്നും അതുവേണ്ട. രാഷ്ട്രീയക്കാര്‍ മിക്കവരും ഏതു വിമര്‍ശനവും നേരിടാനുള്ള സഹിഷ്ണുത കാണിക്കും. മറ്റുള്ളവര്‍ക്കതില്ല. ഇക്കാര്യം ഏറ്റവും കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുള്ളത് മാധ്യമപ്രവര്‍ത്തകരാണ്. അതിനാലാണ് ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കുമ്പോഴും മമ്മുട്ടിയെ വിമര്‍ശിക്കാന്‍ അവര്‍ ധൈര്യപ്പെടാത്തതും ഈ ഇരട്ടത്താപ്പ് കാണിക്കുന്നതും. മമ്മുട്ടി അധികാരത്തിന്റെ ഭാഗമല്ല എന്ന മറുപടി ഇതിനു പര്യാപ്തമല്ല.
ഒരു കൂട്ടര്‍ അവാര്‍ഡ് നല്‍കുമ്പോള്‍ സ്വീകരിക്കുന്നതും ഉദ്ഘാടനത്തിനുപോകുന്നതും മറ്റും അവരെ കുറിച്ച് അന്വേഷിച്ചേ ആകാവൂ എന്നല്ല പറയുന്നത്. മമ്മുട്ടി കുറ്റക്കാരനാണെന്നുമല്ല. കുറ്റാരോപിതരായവര്‍ കുറ്റവാളികളല്ല എന്നും പറയുന്നില്ല. മാധ്യമങ്ങളുടെ അമിതാവേശം ചിലപ്പോള്‍ നഷ്ടപ്പെടുന്നത് ചൂണ്ടികാട്ടി എന്നു മാത്രം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Anonymous
July 20, 2013 at 6:47 pm
പ്രമുഖ ചാനല്‍,പ്രമുഖ പത്രം………എന്താ പേര് പറയാന്‍ ഇത്ര പേടി……