എന്തുകൊണ്ട് മതിലിലേക്കില്ല
ദീപ പി മോഹനന്‍ 1. ബാരിക്കേഡ് പോലെ ദലിത് സമുദായ സംഘടനകളെ മുന്‍നിര്‍ത്തി ??പുരോഗമന മേനി നടിക്കാന്‍, മുന്‍ കാലങ്ങളില്‍ സവര്‍ണ്ണ മനോഭാവത്തില്‍ നടത്തിയ ദലിത് വേട്ട, സ്ത്രീ വേട്ട, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടുള്ള അനീതി എന്നിവ മറയ്ക്കാന്‍, ജാതിയെ അഡ്രസ്സ് ചെയ്യാതെ മുന്‍പോട്ട് കൊണ്ടുപോയിരുന്ന വര്‍ഗ്ഗ സിദ്ധാന്ത പ്രത്യയ ശാസ്ത്രത്തിന്റെ വര്‍ത്തമാന ഇന്ത്യയിലെ നിലനില്‍പ്പ് അപകടം മനസ്സിലാക്കി CPIM നെ വെള്ളപൂശാന്‍ കണ്ടെത്തിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാം മാത്രമാണ് ഈ വനിതാമതില്‍ ! 2. കെ കെ […]
1. ബാരിക്കേഡ് പോലെ ദലിത് സമുദായ സംഘടനകളെ മുന്‍നിര്‍ത്തി ??പുരോഗമന മേനി നടിക്കാന്‍, മുന്‍ കാലങ്ങളില്‍ സവര്‍ണ്ണ മനോഭാവത്തില്‍ നടത്തിയ ദലിത് വേട്ട, സ്ത്രീ വേട്ട, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തോടുള്ള അനീതി എന്നിവ മറയ്ക്കാന്‍, ജാതിയെ അഡ്രസ്സ് ചെയ്യാതെ മുന്‍പോട്ട് കൊണ്ടുപോയിരുന്ന വര്‍ഗ്ഗ സിദ്ധാന്ത പ്രത്യയ ശാസ്ത്രത്തിന്റെ വര്‍ത്തമാന ഇന്ത്യയിലെ നിലനില്‍പ്പ് അപകടം മനസ്സിലാക്കി CPIM നെ വെള്ളപൂശാന്‍ കണ്ടെത്തിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് പ്രോഗ്രാം മാത്രമാണ് ഈ വനിതാമതില്‍ !
2. കെ കെ രമയോട്, എങ്ങണ്ടിയൂരിലെ വിനായകന്റെ അമ്മയോട്, കുണ്ടറയിലെ കുഞ്ഞുമോന്റെ അമ്മയോട്, ചിത്രലേഖയോട്, അരിയില്‍ ഷുക്കൂറിന്റെ, എടയന്നൂരിലെ ശുഹൈബിന്റെ വീട്ടിലെ സ്ത്രീകളോട്, മറ്റ് കൊലപാതക രാഷ്ട്രീയത്തിലൂടെ CPIM അനാഥമാക്കിയ വീടുകളിലെ സ്ത്രീകളോട് വനിതാമതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ??
3. ഭരണഘടനയിലൂന്നിയ, കൃത്യമായ രാഷ്ട്രീയം ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് വളര്‍ന്നു വന്നുകൊണ്ടിരിക്കുന്ന അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ തന്ത്രപരമായി ഹൈജാക്ക് ചെയ്തത് മനസ്സിലാവാതെ, ഈ മതില് ചരിത്രപരമാകുമെന്ന് പ്രത്യാശപൂണ്ട്, തങ്ങളുടെ പേരുകള്‍ തങ്കലിപികളില്‍ കോറിയിടപ്പെടുമെന്നു കരുതി മതിലുപണിയാന്‍ തയ്യാറായി നില്‍ക്കുന്ന ചില ദലിത് ചിന്തകരോടും, സമുദായ സംഘടനാ നേതാക്കളോടും ആക്ടിവിസ്റ്റുകളോടുമുള്ള ശക്തമായ വിയോജിപ്പ്. (സര്‍ക്കാര്‍ പ്രോഗ്രാമാണെന്നു നിങ്ങള്‍ വാദിക്കും, നവബ്രാഹ്മണിക് ഫാസിസത്തിനെതിരെ അണിനിരക്കേണ്ടതിന്റെ കാലിക പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വാചാലരാകും എങ്ങനെയെന്നോ ഇതേ സവര്‍ണ്ണ പാട്രിയാര്‍ക്കി അധീശത്വബോധം പേറുന്ന C ടീമിന്റെ {A ടീം BJP, B ടീം Congress} സൂത്രങ്ങള്‍ മനസ്സിലാവാതെ!)
4. ശ്രീധരന്‍ പിള്ളയുടെ ഭാഷയില്‍ (ഉദ്ദേശ്യത്തിലല്ല) പറഞ്ഞാല്‍ അംബേദ്കര്‍ രാഷ്ട്രീയം ശക്തിപ്പെടുത്താന്‍ ദലിത് വിഭാഗങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണ അവസരം തന്നെയായിരുന്നു ശബരിമല വിഷയം ! ദളിത് ബഹുജന്‍ രാഷ്ട്രീയത്തിനുള്ള സുവര്‍ണ്ണ അവസരം പക്ഷേ…. ഇത്രയും കാലം വെള്ളം കൊരിയതുമുഴുവന്‍ CPIM ന്റെ കാല്‍ച്ചോട്ടിലെ ചോരക്കറ കഴുകാന്‍ കൊണ്ടുപോയി കമഴ്ത്തുന്ന കാഴ്ച ! വിയോജിപ്പാണ് ….
ഇവിടെ അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ദലിത് ബഹുജന്‍ വിഭാഗങ്ങള്‍ ആണ്‍പെണ്‍ ഭേദമില്ലാതെ ഉയര്‍ത്തേണ്ടിയിരുന്ന മതിലായിരുന്നു ഇത്… (അടിത്തറ ഇളകുന്നത് കണ്ട് ഇടതുകക്ഷികള്‍ പിന്തുണയുമായി വന്നേനെ !) അപ്പോഴാണ് ചരിത്രം രചിക്കപ്പെടുക… അപ്പോഴാണ് അംബേദ്കര്‍ കാരവന്‍/ അയ്യന്‍കാളിയുടെ വില്ലുവണ്ടി മുന്‍പോട്ട് കുതിക്കുക…
ഫേസ് ബുക്ക് പോസ്റ്റ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in