എം മുകുന്ദനെതിരെ സാറാ ജോസഫ്
പ്രശസ്ത എഴുച്ചുകാരന്‍ എം മുകുന്ദനെതിരെ പ്രെഫ സാറാ ജോസഫ് രംഗത്ത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ മുകുന്ദന്‍ എഴുതിയ അച്ഛന്‍ എന്ന കഥകെകതിരെയാണ് സാറാ ജോസഫ് പരസ്യമായി പ്രതികരിച്ചത്. തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ടീച്ചറുടെ പ്രതികരണം. ഇത്തരം കഥകള്‍ രൂപപരമായി എത്രമെച്ചമാണെന്ന് വാദിച്ചാലും കേരളത്തിന്റെ സമകാലികാവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രതികരണം എന്താണെന്ന് പരിശോധിക്കാതെ കഴിയില്ല. അതിനു തൊട്ടുമുമ്പത്തെ ലക്കത്തില്‍ എഴുതിയ പ്രമോദ് രാമന്റെ കഥയേയും ടീച്ചര്‍ വിമര്‍ശിച്ചു. മകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന പിതാക്കന്മാരാണ് രണ്ടുകഥകളിലേയും പ്രമേയം. കേരളത്തില്‍ […]
പ്രശസ്ത എഴുച്ചുകാരന്‍ എം മുകുന്ദനെതിരെ പ്രെഫ സാറാ ജോസഫ് രംഗത്ത്. മാതൃഭൂമി ആഴ്ചപതിപ്പില്‍ മുകുന്ദന്‍ എഴുതിയ അച്ഛന്‍ എന്ന കഥകെകതിരെയാണ് സാറാ ജോസഫ് പരസ്യമായി പ്രതികരിച്ചത്. തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ടീച്ചറുടെ പ്രതികരണം.
ഇത്തരം കഥകള്‍ രൂപപരമായി എത്രമെച്ചമാണെന്ന് വാദിച്ചാലും കേരളത്തിന്റെ സമകാലികാവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രതികരണം എന്താണെന്ന് പരിശോധിക്കാതെ കഴിയില്ല. അതിനു തൊട്ടുമുമ്പത്തെ ലക്കത്തില്‍ എഴുതിയ പ്രമോദ് രാമന്റെ കഥയേയും ടീച്ചര്‍ വിമര്‍ശിച്ചു. മകളുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന പിതാക്കന്മാരാണ് രണ്ടുകഥകളിലേയും പ്രമേയം. കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇത്തരം കഥകള്‍ സൃഷ്ടിക്കാവുന്ന പ്രതികരണങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.
തന്റെ ഒരു കുടുംബസുഹൃത്ത് അടുത്തയിടെ പറഞ്ഞ ഒരു കാര്യം സാറാജോസഫ് സദസ്സിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. രണ്ടുപെണ്‍കുട്ടികളുടെ പിതാവാണത്. തന്റെ കുട്ടികളെ മടിയിലിരുത്തി താലോലിക്കാന്‍ താന്‍ ഭയപ്പെടുന്നതായാണ് അദ്ദേഹം വേദനയോടെ പറഞ്ഞത്. തന്റെ ഭാര്യയുടെ കണ്ണുകള്‍ തന്നെ നിരീക്ഷിക്കുന്നുണ്ടാകുമോ എന്നതാണ് ഭയം. സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാന്‍ ഭയപ്പെടുന്ന അച്ഛന്മാരുടേയും അവരുടെ സ്‌നേഹം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുടേയും നാടായി കേരളം മാറുകയാണോ? ഒരുപക്ഷെ അച്ഛനെ ശ്രദ്ധിക്കാന്‍ അമ്മ മറ്റാരെയെങ്കിലും ഏല്‍പ്പിക്കേണ്ടിവരുന്ന കാലം. ഇത്തരം കാലത്താണ് ഈ കഥകള്‍ പുറത്തുവരുന്നതെന്നത് തന്നെ ആകുലപ്പടുത്തുന്നതായും സാറാ ജോസഫ് പറഞ്ഞു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ബാലചന്ദ്രന്‍
February 24, 2014 at 8:55 am
മുകുന്ദന്റെ കഥയില്‍ കുട്ടിയെ പീഡിപ്പിക്കുന്നത് അച്ഛനാണോ?
sasi thanniam
March 15, 2014 at 1:16 pm
No