ഉമ്മന്‍ ചാണ്ടി എന്തുചെയ്യും?
മന്ത്രിസഭാ പുനഃസംഘടന പതിവുപോലെ കോണ്‍ഗ്ര്‌സസിനു തലവേദനയാകുന്നു. എല്ലായ്‌പ്പോഴും ഇതെല്ലാം സംഭവിക്കാറുണ്ടെന്നാണ് നേതാക്കളുടെ വാദമെങ്കിലും സ്പീക്കര്‍ പദിവിയില്‍ നിന്ന് ജി കാര്‍ത്തികേയന്റെ രാജി സന്നദ്ധത പ്രശ്‌നങ്ങളെ രൂക്ഷമാക്കിയിട്ടുണ്ട്. കൂടാതെ സുധീരനും ഉമ്മന്‍ ചാണ്ടിയുമായുള്ള അഭിപ്രായഭിന്നതകളും. ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുമായി മല്ല ബന്ധമായിരുന്നു നിലനിന്നിരുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കോണ്‍ഗ്രസ്സിനു ഏറെ ഗുണകരമായിരുന്നു. അതാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നതെന്ന് പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. മദ്യവിഷയത്തില്‍ നിന്നാ് ഇവരാരംഭിച്ച അഭിപ്രായഭിന്നത് മന്ത്രിസഭാ പുനസംഘടന വിഷയത്തില്‍ രൂക്ഷമായിട്ടുണ്ട്. പുനസംഘടനാ നീക്കവുമായി […]
മന്ത്രിസഭാ പുനഃസംഘടന പതിവുപോലെ കോണ്‍ഗ്ര്‌സസിനു തലവേദനയാകുന്നു. എല്ലായ്‌പ്പോഴും ഇതെല്ലാം സംഭവിക്കാറുണ്ടെന്നാണ് നേതാക്കളുടെ വാദമെങ്കിലും സ്പീക്കര്‍ പദിവിയില്‍ നിന്ന് ജി കാര്‍ത്തികേയന്റെ രാജി സന്നദ്ധത പ്രശ്‌നങ്ങളെ രൂക്ഷമാക്കിയിട്ടുണ്ട്. കൂടാതെ സുധീരനും ഉമ്മന്‍ ചാണ്ടിയുമായുള്ള അഭിപ്രായഭിന്നതകളും. ചെന്നിത്തല കെ പി സി സി പ്രസിഡന്റായിരുന്നപ്പോള്‍ മുഖ്യമന്ത്രിയുമായി മല്ല ബന്ധമായിരുന്നു നിലനിന്നിരുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കോണ്‍ഗ്രസ്സിനു ഏറെ ഗുണകരമായിരുന്നു. അതാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നതെന്ന് പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു. മദ്യവിഷയത്തില്‍ നിന്നാ് ഇവരാരംഭിച്ച അഭിപ്രായഭിന്നത് മന്ത്രിസഭാ പുനസംഘടന വിഷയത്തില്‍ രൂക്ഷമായിട്ടുണ്ട്.
പുനസംഘടനാ നീക്കവുമായി ഉമ്മന്‍ ചാണ്ടി മുന്നോട്ടു പോകുമ്പോള്‍ വി.എം. സുധീരന് ഇക്കാര്യത്തില്‍ താല്‍പ്പര്യമില്ല. മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ അനിവാര്യമല്ലെന്നാണു സുധീരന്റെ നിലപാട്. മന്ത്രിസഭാ പുനഃസംഘടനയുണ്ടായാല്‍ ഗ്രൂപ്പുകള്‍ വീണ്ടും ശക്തിപ്പെടുമെന്നാണ് സുധീരന്‍ പറയുന്നത്. എന്നാലത് മുഖ്യമന്ത്രിയുടെ അവകാശമാണെന്നും സുധീരന്‍ അംഗീകരിക്കുന്നുണ്ട്. പുനഃസംഘടന വേണമോയെന്നു തീരുമാനിക്കുന്നതു മുഖ്യമന്ത്രിയാണെങ്കിലും, ഏതു രീതിയില്‍ നടത്തണമെന്നു തീരുമാനിക്കേണ്ടതു പാര്‍ട്ടിയും മുന്നണിയുമാണെന്നാണു കെ.പി.സി.സി. നേതൃത്വത്തിന്റെ അഭിപ്രായം. പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളാന്‍ മുഖ്യമന്ത്രിക്ക് എളുപ്പമല്ല. പ്രത്യകിച്ച് ഘടകകക്ഷികളുടെ കാര്യത്തില്‍. മുസ്ലിംലീഗില്‍നിന്ന് വിദ്യാഭ്യാസവകുപ്പ് എടുത്തുമാറ്റണമെന്ന് കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അഭിപ്രായമുണ്ട്. എന്നാല്‍, ലീഗിനെ പിണക്കിയാല്‍ മന്ത്രിസഭ തന്നെയുണ്ടാകില്ല. മന്ത്രിസഭാ പുനഃസംഘടന നടത്തുന്നതിനോട് കെ എം മാണി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അനൂപ് ജേക്കബില്‍നിന്ന് ഭക്ഷ്യവകുപ്പ് എടുത്തുമാറ്റുമെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പും പുനഃസംഘടനയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു.
സുധീരന്‍ 29ന് അമേരിക്കയില്‍നിന്നു മടങ്ങിയെത്തിയ ശേഷമേ മറ്റു ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളു. അതേസമയം പുനഃസംഘടനാ വിഷയത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടാന്‍ സാധ്യത കുറവാണ്. എന്നാലും എ.കെ. ആന്റണിയുടെ നിലപാട് നിര്‍ണായകമാകും.
പാര്‍ട്ടി പുനഃസംഘടനയ്ക്കാണു സുധീരന്‍ മുന്‍ഗണന നല്‍കുന്നത്. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള സംഘടനാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കണെമന്നാണ് സുധീരന്‍ പറയുന്നത്. പാര്‍ട്ടിക്ക് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വം ഉണ്ടാക്കാനാണു വി.എം. സുധീരന്റെ ശ്രമം. തദ്ദേശ തരഞ്ഞെടുപ്പാണ് വരുന്നത്. അതിനിടയില്‍ മന്ത്രിസഭാ പുനസംഘടന ഗ്രൂപ്പിസത്തെ ശക്തമാക്കും. പുതിയ പ്രതിസന്ധികള്‍ക്ക് വഴിവയ്ക്കുമെന്ന് സുധീരന്‍ ഭയപ്പെടുന്നു. താന്‍ കെ.പി.സി.സി. അമരത്തേക്കു വന്നതോടെ ഒതുങ്ങിയ ഗ്രൂപ്പ് ബലാബലം മന്ത്രിസഭാ പുനഃസംഘടനയോടെ ശക്തമാകുമെന്ന അദ്ദേഹത്തിന്റെ ഭയം ന്യായമാണുതാനും.
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചു ചര്‍ച്ച വേണ്ട എന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്ന പരസ്യനിലപാടുമായി യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ രംഗത്തെത്തിയത് അതിന്റഎ ഭാഗമാണ്. കാര്‍ത്തികേയനെ മന്ത്രിയാക്കിയാല്‍ തങ്ങള്‍ക്ക് ഒരുമന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന് അവര്‍ക്കറിയാം. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാനും ഐ ഗ്രൂപ്പിന് താല്‍പ്പര്യമില്ല. ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാനും അവര്‍ക്ക് താല്‍പ്പര്യമില്ല. മികച്ച വകുപ്പുകള്‍ തട്ടിയെടുക്കാനാണ് എ ഗ്രൂപ്പിന്റെ ശ്രമമെന്ന് അവര്‍ ഭയപ്പെടുന്നു. സി എന്‍ ബാലകൃഷ്ണനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കി തൃശൂരിന് പ്രാതിനിധ്യം നല്‍കാന്‍ ടി എന്‍ പ്രതാപനെ മന്ത്രിയാക്കാനും ഉമ്മന്‍ചാണ്ടിക്ക് നീക്കമുള്ളതായി അവര്‍ക്കറിയാം.
ഹൈക്കമാന്‍ഡുമായി ചര്‍ച്ചക്കായി 24ന് മുഖ്യമന്ത്രി ഡെല്‍ഹിക്കുപോകുന്നു. മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര നേരത്തെ ജൂലൈ 29 എന്നാണ് നിശ്ചയിച്ചിരുന്നത്. അത്രയും വൈകിയാല്‍ കാര്യങ്ങള്‍ കുഴയുമെന്നു കണ്ടാണ് യാത്ര നേരത്തേയാക്കിയത്. പിന്നാലെ മന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിയിലെത്തും. പുനഃസംഘടന കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാനാണ് ചെന്നിത്തയുടെ യാത്ര. കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കിയാല്‍ ആരെ സ്പീക്കറാക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരാണ് ഉമ്മന്‍ചാണ്ടിയുടെ ലിസ്റ്റിലുള്ളത്. എന്നാല്‍, ഇരുവര്‍ക്കും മന്ത്രിസ്ഥാനം വിട്ട് സ്പീക്കറാകാന്‍ താല്‍പ്പര്യമില്ല.
എന്തായാലും മുഖ്യമന്ത്രി പ്രതിസന്ധിയിലാണ്. ചെന്നിത്തലയുടേയും സുധീരന്റേയും എതിര്‍പ്പ്. കാര്‍ത്തികേയനും ഗണേഷ്‌കുമാറും മറുവശത്ത്. എന്‍എസ്എസ്, എസ് എന്‍ഡിപി സംഘടനകളെ തൃപ്തിപ്പെടുത്തല്‍. ഇടക്ക് ഒറ്റ എംഎല്‍എമാരുള്ള പാര്‍ട്ടികളുടെ മന്ത്രിസ്ഥാനങ്ങള്‍ ഒഴിവാക്കാനും അദ്ദേഹം ആലോചിച്ചു. അതെന്തായാലും എളുപ്പമല്ല. ഇതിനെല്ലാമിടക്കാണ് മദ്യത്തിലൂടേയും ഓപ്പറേഷന്‍ കുബേരയിലൂടേയും സുധീരനും ചെന്നത്തലയും ഇമേജ് വര്‍ദ്ധിപ്പിക്കുന്നത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍. രാഷ്ട്രീയത്തിലെ ചാണക്യനായ ഉമ്മന്‍ചാണ്ടിയുടെ അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in