ഉത്സവകാലം കഴിഞ്ഞു – 9 മനുഷ്യരുടേയും 9 ആനകളുടേയും അന്ത്യത്തോടെ
വി.കെ. വെങ്കിടാചലം 2016-ല്‍ മെയ് 25ന് പാലക്കാട്ടെ ആലത്തൂരിനടുത്ത അഞ്ചുമൂര്‍ത്തിമംഗലം വേലയോടെ കേരളത്തിലെ ഉത്സവമേളങ്ങള്‍ക്ക് അരങ്ങൊഴിഞ്ഞപ്പോള്‍ പീഡനമേറ്റ് ചത്ത നാട്ടാനകള്‍ 9 എണ്ണം. മദപ്പാടൊതുക്കുവാന്‍ പരിക്കേല്‍പ്പിച്ചും നിരോധിത മരുന്നുപ്രയോഗം നടത്തിയും എഴുന്നള്ളിച്ച മറ്റ് 8 ആനകള്‍ കൊന്നത് 9പേരെ. 5 മാസത്തിനിടയില്‍ ഇത്രയധികം നാട്ടാനകള്‍ പീഡനമേറ്റ് ചാകുന്നതും ഇത്രയധികം ആളുകള്‍ എഴുന്നള്ളിപ്പാനകളുടെ ആക്രമണത്തില്‍ ഉത്സവസ്ഥലത്ത് മരിക്കുന്നതും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നാട്ടാനകളെ പീഡിപ്പിച്ച് എഴുന്നള്ളിക്കുന്നതും തടിപിടുത്തത്തിനുപയോഗിക്കുന്നതും തടയുവാനായി സംസ്ഥാന തലത്തിലും ജില്ലാതലങ്ങളിലും എലിഫെന്റ് ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും […]
2016-ല്‍ മെയ് 25ന് പാലക്കാട്ടെ ആലത്തൂരിനടുത്ത അഞ്ചുമൂര്‍ത്തിമംഗലം വേലയോടെ കേരളത്തിലെ ഉത്സവമേളങ്ങള്‍ക്ക് അരങ്ങൊഴിഞ്ഞപ്പോള്‍ പീഡനമേറ്റ് ചത്ത നാട്ടാനകള്‍ 9 എണ്ണം. മദപ്പാടൊതുക്കുവാന്‍ പരിക്കേല്‍പ്പിച്ചും നിരോധിത മരുന്നുപ്രയോഗം നടത്തിയും എഴുന്നള്ളിച്ച മറ്റ് 8 ആനകള്‍ കൊന്നത് 9പേരെ. 5 മാസത്തിനിടയില്‍ ഇത്രയധികം നാട്ടാനകള്‍ പീഡനമേറ്റ് ചാകുന്നതും ഇത്രയധികം ആളുകള്‍ എഴുന്നള്ളിപ്പാനകളുടെ ആക്രമണത്തില്‍ ഉത്സവസ്ഥലത്ത് മരിക്കുന്നതും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. നാട്ടാനകളെ പീഡിപ്പിച്ച് എഴുന്നള്ളിക്കുന്നതും തടിപിടുത്തത്തിനുപയോഗിക്കുന്നതും തടയുവാനായി സംസ്ഥാന തലത്തിലും ജില്ലാതലങ്ങളിലും എലിഫെന്റ് ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവ യോഗം ചേര്‍ന്നിട്ട് 5 മാസം കഴിഞ്ഞു. 2015 ആഗസ്റ്റ് 18ന് സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന ഉത്തരവില്‍ ആനകളെ പീഡിപ്പിച്ച് അറസ്റ്റ് ചെയ്ത് ആനയെ കസ്റ്റഡിയിലെടുത്ത് പീഡനമില്ലാത്ത നേരത്ത് വനം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംരക്ഷിക്കണമെന്നും ആനകള്‍ക്ക് സെപ്തംബര്‍ 30 നകം വെയിലും മഴയും മഞ്ഞും കൊള്ളാതെ കഴിച്ചുകൂട്ടുവാന്‍ സ്ഥിര ഷെഡ്ഡ് പണിയാത്ത ആന ഉടമസ്ഥനില്‍ നിന്നും രണ്ടര ലക്ഷം രൂപ പിഴ ഈടാക്കണമെന്നും ഷെഡ്ഡ് പണിയുന്നതില്‍ അനാസ്ഥ കാണിക്കുന്ന ആന ഉടമസ്ഥരെ ജാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ ആരംഭിക്കണമെന്നും ഉത്തരവിട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും പ്രമാണിച്ച് ആന ഉടമസ്ഥരുടേയും വിവിധ ജാതി-മത മേധാവികളുടേയും എതിര്‍പ്പ് മുന്‍കൂട്ടി കണ്ട് ഈ രണ്ട് ഉത്തരവുകളും നടപ്പിലാക്കുവാന്‍ യുഡിഎഫി സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചതു മൂലം 601 ആനകളില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഷെല്‍ട്ടര്‍ ഷെഡ്ഡില്ലാതെ മഴയും വെയിലും കൊണ്ട് പീഡനമേറ്റ് പല പറമ്പുകളിലും നില്‍ക്കുകയാണെന്ന് തൃശൂര്‍ ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാന വനം മന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവകാലം കഴിഞ്ഞതോടെ ആനകള്‍ പലതും തീറ്റയും വെള്ളവും നിഷേധിക്കപ്പെട്ട് ആളനക്കമില്ലാത്ത പല പറമ്പുകളിലും ചങ്ങല ബന്ധനത്തില്‍ പീഡനമേറ്റ് പട്ടിണിയില്‍ കഴിയുകയാണെന്നും നിവേദനം ആരോപിക്കുന്നു. കഴിഞ്ഞ 10 ദിവസത്തിനകം പാലക്കാട് ജില്ലയിലെ കുറ്റനാടിനടുത്ത ഒരു വീട്ടില്‍ 2 നാട്ടാനകളാണ് എല്ലും തോലുമായ അവസ്ഥയില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. തീറ്റയും വെള്ളവുമില്ലാതെയും ഷെല്‍ട്ടര്‍ ഷെഡ്ഡില്ലാതെയും ഇത്തരത്തില്‍ നിരവധി ആനകള്‍ വരും ദിവസങ്ങളില്‍ മരണപ്പെടുവാന്‍ സാധ്യതയുണ്ടെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് മു ന്നറിയിപ്പ് നല്‍കുന്നു. 2014 ജനുവരി 1 മുതലുള്ള കാലയളവില്‍ 8 നാട്ടാനകള്‍ കൊന്നത് 8 പാപ്പാന്മാരേയും ഒരു ഭക്തയെയുമാണ്. തിരുവനന്തപുരത്ത് തടിപ്പിടിപ്പിക്കുന്നതിനിടെ കരമനയില്‍ ഒരാന രണ്ട പാപ്പാന്മാരെ കൊന്നതാണ് അവസാനത്തെ സംഭവം. വനം വകുപ്പില്‍ നാട്ടാനകളുടെ ചുമതല സോഷ്യല്‍ ഫോറസ്ട്രി അസ്സിസറ്റന്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കാണ്. ആ ചുമതല ആ ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കുന്നതില്‍ പിഴവുകളുണ്ടെങ്കില്‍ അത് കണ്ടുപിടിക്കലാണ് ജില്ലാതലങ്ങലിലുള്ള ഫോറസ്റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ ഡിഎഫ്ഒമാരുടെ കീഴിലുള്ള ജില്ലാതല എലിഫെന്റ് ടാക്‌സ് ഫോഴ്‌സിന്റെ ചുമതല.ജില്ലാതല എലിഫെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കലാണ് സംസ്ഥാന വനം സെക്രട്ടറിയുടെ കീഴിലുള്ള സംസ്ഥാന എലിഫെന്റ് ടാസ്‌ക് ഫോഴ്‌സിന്റെ ചുമതല. ഈ രണ്ട് ഔദ്യോഗിക സംവിധാനങ്ങള്‍ കഴിഞ്ഞ 5 മാസമായി യോഗം ചേരാതിരിക്കുന്നതിനാല്‍ നാട്ടാന പീഡനം ഉത്സവകാലത്ത് ക്രമാതീതമായി വര്‍ദ്ധിച്ചതാണ് ഇത്രയധികം നാട്ടാനകളുടേയും പാപ്പാന്മാരുടേയും ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാകുന്ന തരത്തില്‍ ആന പീഡനം വര്‍ദ്ധിച്ചതെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് നിവേദനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും അവസാനം പാലക്കാട് ജില്ലയിലെ കുറ്റനാട് ഒരു വീടിനടുത്ത് കഴിഞ്ഞ വ്യാഴാഴ്ച്ച ചത്ത നിലയില്‍ കണ്ടെത്തിയ എല്ലും തോലുമായ കുറ്റനാട് മധുശങ്കറെന്ന ആനയുടെ ജഡത്തിന്റെ വായില്‍ ചാക്ക് കുത്തി തിരുകിയ അവസ്ഥയില്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം ഇതിനോടൊപ്പം വെയ്ക്കുന്നു. ഇത്രയധികം മെലിഞ്ഞ ശരീരത്തോടെ ആന ചത്ത് കിടന്നതിന് കാരണം ആനയ്ക്ക് തീറ്റയോ, വെള്ളമോ ദിവസങ്ങളായി നല്‍കാതെ ഉത്സവങ്ങള്‍ക്കായി പണിയെടുപ്പിച്ചതാണെന്ന് വ്യക്തമാക്കിയിട്ടും പാലക്കാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ ആന ഉടമസ്ഥനെതിരെ ഒരു ശിക്ഷണ നടപടിയും കൊകൊണ്ടിട്ടില്ലയെന്നും നിവേദനം ആരോപിക്കുന്നു.
ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് യാതൊരു പരുക്കിമില്ലെന്ന് 8 മൃഗ ഡോക്ടര്‍മാര്‍ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പാറന്നൂര്‍ നന്ദനെന്ന ആനയുടെ ശരീരത്തില്‍ കണ്ടെത്തിയ പരിക്കുകള്‍ പൂരം ദിവസം ഉച്ചയ്ക്ക് നടുവിലാല്‍ പന്തലിനടുത്തുവെച്ച് ക്യാമറയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് അവസാനമായി ഇതിനോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പ്രശസ്തനായ ഒരു ഡോക്ടറുടെ ഉടമസ്ഥയിലായിരുന്ന പാറന്നൂര്‍ നന്ദനെന്ന ഈ ആനയെ ആന കോണ്‍ട്രാക്ടര്‍ വാടകയ്‌ക്കെടുത്ത് മദപ്പാടൊതുക്കുവാന്‍ വരുത്തി വെച്ച ഈ വ്രണങ്ങള്‍ കണ്ടിട്ടും കാണാത്ത പോലെ പ്രവര്‍ത്തിച്ച മൃഗഡോക്ടര്‍മാരുടെ ക്രൂരത മൂലം ഈ ആന നടുവിലാല്‍ ഭാഗത്ത് പൂരം ദിവസം വേദന മൂലം പുറകിലോട്ട് തിരിഞ്ഞ് ഓടുവാന്‍ ശ്രമിച്ചതുകണ്ട് പോലീസുകാരാണ് ആനയെ എഴുന്നള്ളിപ്പില്‍ നിന്നും മാറ്റി ഒരു പറമ്പിലെത്തിച്ച് ഒരാഴ്ട്ട ചികിത്സ നടത്തുവാന്‍ ഉത്തരവിട്ടത്. ഇത്തരത്തില്‍ പീഡിപ്പിച്ച് ആനകളെ എഴുന്നള്ളിക്കുന്നത് അവ ഇടഞ്ഞോടുവാന്‍ കാരണമാകുന്നതായും ഹെറിറ്റേജ് അനിമല്‍ ടാക്‌സ് ഫോഴ്‌സ് വ്യക്തമാക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in