ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത്

കെ എം ജിത്‌ലേഷ് നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതായ രാഷ്ട്രീയപരമായി നിരന്തരം ചര്‍ച്ച ചെയ്യപ്പെടേണ്ടതായുള്ള ഒരു പുസ്തകത്തെകുറിച്ച്. സ്മാര്‍ട്ട് ഇന്ത്യയും മെയ്ക്ക് ഇന്‍ ഇന്ത്യയും തിളങ്ങുന്ന ഇന്ത്യയും ആഘോഷിക്കുന്നവരോട് കോര്‍പ്പറേറ്റ് വികസനത്തിന്റ സാമ്പത്തിക വളര്‍ച്ചയെ കൊട്ടിഘോഷിക്കുന്നവരോട്. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന നിങ്ങള്‍ സൗകര്യപൂര്‍വം കൊന്നു കുഴിച്ചുമൂടിയ മൂടിക്കൊണ്ടിരിക്കുന്ന ഒരു ഇന്ത്യ ചരിത്രത്തെകുറിച്ച്, ചരിത്രത്തിന്റെ ഒരേടുകളില്‍പോലും രേഖപെടുത്താതെ മനപുര്‍വ്വം നിങ്ങള്‍ വിസ്മരിച്ച സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ വംശഹത്യയെകുറിച്ച്, ആ […]

ss

കെ എം ജിത്‌ലേഷ്

നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതായ രാഷ്ട്രീയപരമായി നിരന്തരം ചര്‍ച്ച ചെയ്യപ്പെടേണ്ടതായുള്ള ഒരു പുസ്തകത്തെകുറിച്ച്. സ്മാര്‍ട്ട് ഇന്ത്യയും മെയ്ക്ക് ഇന്‍ ഇന്ത്യയും തിളങ്ങുന്ന ഇന്ത്യയും ആഘോഷിക്കുന്നവരോട് കോര്‍പ്പറേറ്റ് വികസനത്തിന്റ സാമ്പത്തിക വളര്‍ച്ചയെ കൊട്ടിഘോഷിക്കുന്നവരോട്. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന നിങ്ങള്‍ സൗകര്യപൂര്‍വം കൊന്നു കുഴിച്ചുമൂടിയ മൂടിക്കൊണ്ടിരിക്കുന്ന ഒരു ഇന്ത്യ ചരിത്രത്തെകുറിച്ച്, ചരിത്രത്തിന്റെ ഒരേടുകളില്‍പോലും രേഖപെടുത്താതെ മനപുര്‍വ്വം നിങ്ങള്‍ വിസ്മരിച്ച സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ വംശഹത്യയെകുറിച്ച്, ആ ജനതയോട് ഒരു രാജ്യവും അവിടുത്തെ പൊതുബോധവും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ചതിയെക്കുറിച്ച്.
ശ്രീ കെ സഹദേവന്‍ എഴുതിയ ”ഇന്ത്യയിലെ ആദിവാസി കോറിഡോറില്‍ സംഭവിക്കുന്നത് ‘ വംശഹത്യയിലേക്ക് നയിക്കുന്ന വികസന പാതകള്‍” എന്ന പുസ്തകത്തെകുറിച്ചാണ് ഈ പുസ്തകവുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി നേരിട്ട് നടത്തിയിട്ടുള്ള ആശയസംവാദത്തിലൂടെയും എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഇതിന്റെ ചരിത്രപരവും സമകാലികവുമായ രാഷ്ട്രീയ പ്രസക്തി എത്രത്തോളമുണ്ടന്ന്. ഒരു പക്ഷെ അദ്ദേഹം ഇത് എഴുതിയില്ലായിരുന്നെങ്കില്‍ ഇങ്ങനൊരു പുസ്തകം എഴുതപെടുമായിരുന്നോ എന്ന കാര്യത്തില്‍ സംശയമാണ്.
”സ്വതന്ത്ര ഇന്ത്യയിലെ ഇക്കാലയളവിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇവിടുത്തെ ആദിവാസി ദളിത് വിഭാഗങ്ങള്‍ ഒരുകണക്കെടുപ്പ് നടത്തുകയാണങ്കില്‍ കൊളോണിയല്‍ ഭരണകൂടം പോലും അവരോട് കാണിച്ചിട്ടില്ലാത്ത ക്രൂരതകളുടെ അമ്പരിപ്പിക്കുന്ന കണക്കുകളായിരിക്കും ലഭിക്കുക. അണക്കെട്ടുകള്‍ വ്യവസായ ശാലകള്‍ സംരക്ഷിത വനങ്ങള്‍ ഖനന പദ്ധതികള്‍ ഊര്‍ജേജാത്പാദന പദ്ധതികള്‍ പ്രത്യേകസാമ്പത്തിക മേഖലകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ആറരപതിറ്റാണ്ട് കാലയളവില്‍ ജനിച്ച മണ്ണില്‍ നിന്നും നാം കുടിയിറക്കിയത് 60 ദശലക്ഷം മനുഷ്യരെയായിരുന്നു. അതായത് അറ് കോടി ജനങ്ങളെ! കേരളത്തിന്റെ ജനസംഖ്യയുടെ രണ്ടിരട്ടിയോളം വരുമെന്ന അമ്പരിപ്പിക്കുന്ന കണക്കുകളാണ് നമ്മുടെ മുന്നിലെത്തുന്നത്. ആരാണി അറുപത് ദശലക്ഷം ഹതഭാഗ്യര്‍? തീര്‍ച്ചയായും അത് ഇന്ത്യയിലെ മധ്യഉപരിവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെട്ടവരല്ല. ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍, മലയോരങ്ങളില്‍, വനമേഖലകളില്‍ താമസിക്കുന്ന വിലപേശല്‍ ശക്തി ഒട്ടു മില്ലാത്ത സാധാരണ മനുഷ്യര്‍. ഈ 60 ദശലക്ഷം ജനങ്ങളില്‍ 57 ശതമാനവും ആദിവാസി ഗോത്ര വിഭാഗങ്ങളില്‍പ്പെട്ടവരാണെന്നുകൂടി അറിയുമ്പോള്‍ ഇന്ത്യന്‍ ഭരണാധികാരി കള്‍ നടത്തുന്ന ആസൂത്രിത ചതികള്‍ ഒന്നുകൂടി മറനീക്കി പുറത്തുവരുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ ആദിവാസികളുടെ എണ്ണം കേവലം ഒമ്പത് ശതമാനത്തില്‍ താഴെ മാത്രമാണെന്ന സത്യവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply