സമരഭൂമിയില്‍ നിന്ന്
ഇനി ദളിതര്‍ വെറും വോട്ടുകുത്തികളാകില്ല സെലീന പ്രാക്കാനം ചങ്ങറസമരത്തിലൂടെ പോരാട്ടവിഥിയിലെത്തിയ സെലീന പ്രക്കാനം ഇന്ന് ഡി എച്ച് ആര്‍ എമ്മിന്റെ അനിഷേധ്യനേതാവാണ്. ദളിതരെ പൗരസമൂഹമാക്കാനും രാഷ്ട്രീയശക്തിയാക്കാനുമുള്ള പോരാട്ടത്തിലാണ് ഇന്നവര്‍. ബിഎസ്പി പിന്തുണയോടെ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്ന സെലീന തന്റെ നിലപാടുകളെ കുറിച്ച് കഴിഞ്ഞ 64 വര്‍ഷമായി ഞങ്ങള്‍, ദളിതര്‍ വെറും വോട്ടുകുത്തികളായിരുന്നു. ബ്രാഹ്മണിക്കല്‍ പ്രസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട് വോട്ടു കുത്തിയിരുന്നവര്‍. എത്രോ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. എന്നാല്‍ ഒരു സമൂഹം എന്ന നിലയില്‍ ഞങ്ങള്‍ ഒന്നും നേടിയില്ല. […]
ഇനി ദളിതര്‍ വെറും വോട്ടുകുത്തികളാകില്ല
സെലീന പ്രാക്കാനം
ചങ്ങറസമരത്തിലൂടെ പോരാട്ടവിഥിയിലെത്തിയ സെലീന പ്രക്കാനം ഇന്ന് ഡി എച്ച് ആര്‍ എമ്മിന്റെ അനിഷേധ്യനേതാവാണ്. ദളിതരെ പൗരസമൂഹമാക്കാനും രാഷ്ട്രീയശക്തിയാക്കാനുമുള്ള പോരാട്ടത്തിലാണ് ഇന്നവര്‍. ബിഎസ്പി പിന്തുണയോടെ പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കുന്ന സെലീന തന്റെ നിലപാടുകളെ കുറിച്ച്
കഴിഞ്ഞ 64 വര്‍ഷമായി ഞങ്ങള്‍, ദളിതര്‍ വെറും വോട്ടുകുത്തികളായിരുന്നു. ബ്രാഹ്മണിക്കല്‍ പ്രസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട് വോട്ടു കുത്തിയിരുന്നവര്‍. എത്രോ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു. എന്നാല്‍ ഒരു സമൂഹം എന്ന നിലയില്‍ ഞങ്ങള്‍ ഒന്നും നേടിയില്ല. കൊട്ടിഘോഷിക്കുന്ന വികസനത്തിന്റെ ഒരു വിഹിതവും ഞങ്ങള്‍ക്കു ലഭിച്ചില്ല. രാഷ്ട്രീയാധികാരത്തില്‍ ഒരു പങ്കാളിത്തവും ലഭിച്ചില്ല. ഒരു പൗരസമൂഹമായി ഞങ്ങള്‍ മാറിയതുമില്ല. അദൃശ്യരായിരുന്ന ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ ദൃശ്യരാകാന്‍ കഴിയുമെന്ന പ്രതീക്ഷയും സഫലമായില്ല.
ഇങ്ങനെയൊക്കെയായിട്ടും തെരഞ്ഞെടുപ്പിനോട് ഞങ്ങള്‍ക്ക് നിഷേധാത്മകമായ നിലപാടില്ല. പൗരജനമായി ഇനിയും ഉയരാത്ത ദളിതര, അവരുടെ രാഷ്ട്രീയാധികാര അവകാശത്തെ കുറിച്ച് ബോധ്യപ്പെടുത്താന്‍ തെരഞ്ഞെടുപ്പിലൂടെ കഴിയുമെന്ന് ഞങ്ങള്‍ കരുതുന്നു. ലോകസഭയിലേക്ക് മത്സരിക്കാനുള്ള തീരുമാനമുണ്ടായത് അങ്ങനെയാണ്. കോളനികള്‍ കയറിയിറങ്ങിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുനേരെ ഇവിടത്തെ രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. പലപ്പോഴും അത് കായികവുമായിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും പിന്തിരിയാന്‍ ഞങ്ങള്‍ തയ്യാറല്ല. ബാബാസാഹേബ് അംബേദ്കറാണ് ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശി. അദ്ദേഹത്തിന്റെ ആശയങ്ങളിലൂടെ വോട്ടിന്റെ മൂല്യം എന്താണെന്ന് തിരിച്ചറിയാനും സ്വയം ശക്തമാകാന്‍ അതുപയോഗിക്കാനുമാണ് ഞങ്ങള്‍ കോളനി തോറും കയറിയിറങ്ങി പ്രചരണം നടത്തുന്നത്.
അംബേദ്കറൈറ്റുകളും ബുദ്ധിസ്റ്റുകളും ഒന്നിക്കേണ്ട രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അത്തരമൊരു ഐക്യത്തിലൂടേയേ മോദിയിലൂടെ വളര്‍ന്നുവരുന്ന ഫാസിസത്തെ പ്രതിരോധിക്കാനാവൂ. അതിന്റെ ഭാഗമായാണ് ബിഎസ്പിയുമായി ഡി എച്ച് ആര്‍ എം ഐക്യപ്പെടുന്നത്. പത്തനംതിട്ടയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി എസ് പിക്ക് 18000ത്തോളം വോട്ടു ലഭിച്ചു. തീരെ ശക്തിയല്ലാതിരുന്ന ഡി എച്ച് ആര്‍ എമ്മിന് 3000 വോട്ടു ലഭിച്ചു. ഇക്കുറി ഞങ്ങള്‍ ഒന്നിച്ചാണ്. മാത്രമല്ല, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ദളിത് വിഭാഗങ്ങളില്‍ ആത്മാഭിമാനം ഉണ്ടാക്കാന്‍ ഒരുപരിധിവരെ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയാണുള്ളത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in