”ആശയ പ്രകടനത്തിനെതിരെ ആയുധപ്രയോഗം നിയമവിരുദ്ധമാണ്”

ആനന്ദ്, ബി ആര്‍ പി ഭാസ്‌ക്കര്‍, സക്കറിയ, സി ആര്‍ പരമേശ്വരന്‍, സാറജോസഫ്, എം എന്‍ കാരശ്ശേരി, കെ വേണു, യു കലാനാഥന്‍, കെ എം സലിംകുമാര്‍, സജീവന്‍ അന്തിക്കാട് ഇസ്ലാമിലെ പര്‍ദ്ദക്കെതിരെ, വാട്ട്‌സ് ആപ്പില്‍ പ്രതികരിച്ചതിന് തളിപറമ്പിലുള്ള ഒരു മുസ്‌ലിം ചെറുപ്പക്കാരന്റെ സ്റ്റുഡിയോ തച്ചുതകര്‍ത്ത് നശിപ്പിച്ചത് നമ്മുടെ മതേതര കേരളത്തില്‍ പൊറുപ്പിക്കാന്‍ പറ്റിയ മതവികാരമല്ല. മതവിശ്വാസ സ്വാതന്ത്ര്യത്തോടൊപ്പം നമ്മുടെ ഭരണഘടന മതം നിഷേധിക്കുവാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ മതവികാരം വ്രണപ്പെട്ടാല്‍ അതിന്റെ പേരില്‍ കേസെടുക്കാനും […]

sss

ആനന്ദ്, ബി ആര്‍ പി ഭാസ്‌ക്കര്‍, സക്കറിയ, സി ആര്‍ പരമേശ്വരന്‍, സാറജോസഫ്, എം എന്‍ കാരശ്ശേരി, കെ വേണു, യു കലാനാഥന്‍, കെ എം സലിംകുമാര്‍, സജീവന്‍ അന്തിക്കാട്

ഇസ്ലാമിലെ പര്‍ദ്ദക്കെതിരെ, വാട്ട്‌സ് ആപ്പില്‍ പ്രതികരിച്ചതിന് തളിപറമ്പിലുള്ള ഒരു മുസ്‌ലിം ചെറുപ്പക്കാരന്റെ സ്റ്റുഡിയോ തച്ചുതകര്‍ത്ത് നശിപ്പിച്ചത് നമ്മുടെ മതേതര കേരളത്തില്‍ പൊറുപ്പിക്കാന്‍ പറ്റിയ മതവികാരമല്ല.
മതവിശ്വാസ സ്വാതന്ത്ര്യത്തോടൊപ്പം നമ്മുടെ ഭരണഘടന മതം നിഷേധിക്കുവാനുള്ള സ്വാതന്ത്ര്യവും അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും കാരണത്താല്‍ മതവികാരം വ്രണപ്പെട്ടാല്‍ അതിന്റെ പേരില്‍ കേസെടുക്കാനും ഇന്ത്യന്‍ പീനല്‍ കോഡില്‍ വകുപ്പുണ്ട്.
എങ്കില്‍ പര്‍ദ്ദയെ വിമര്‍ശിച്ചതിന്് വിമര്‍ശകന്റെ സ്റ്റുഡിയോ തകര്‍ത്ത് 10 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയത്, അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള കയ്യേറ്റമാണ്. ഇത് ശിക്ഷാര്‍ഹമായ കുറ്റമാകയാല്‍ നിയമനടപടികള്‍ അനിവാര്യമാണ്.
ഭീഷണി ഉയര്‍ത്തിയ ഉടന്‍ ഇടപെടാനുള്ള കഴിവ് പോലീസിനുണ്ടായിരുന്നെങ്കില്‍ ഈ അപകടം തടയാന്‍ കഴിയുമായിരുന്നു. അതിനാല്‍ സ്റ്റുഡിയോ ഉടമ മിസ്റ്റര്‍ റഫീക്കിനുണ്ടായ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ സാമ്പത്തിക സഹായം അനുവദിക്കുകയും പ്രസ്തുത തുക കുറ്റവാളികളില്‍ നിന്ന് ഈടാക്കുകയും വേണം.
ആവിഷ്‌ക്കാര സ്വാതന്ത്ര്യ നിഷേധം, ഹിന്ദു പരിവാറിന്റെ സ്ഥിരം രാഷ്ട്രീയ പ്രവര്‍ത്തനമായി തുടരുന്ന സാഹചര്യത്തില്‍ ന്യൂനപക്ഷ മതവിഭാഗവും അതേ താളത്തില്‍ വര്‍ഗ്ഗീയ ഹിംസക്ക് തുടികൊട്ടുന്നത് മാരകമായിരിക്കും. ചേകന്നൂര്‍ മൗലവിയുടെ കൊല മുതല്‍ പ്രൊഫ: പി. ജെ. ജോസഫിന്റെ കൈ വെട്ടി കുടുംബം തകര്‍ത്ത അനുഭവങ്ങള്‍ വരെ നിരവധി സംഭവങ്ങള്‍ ഉണ്ട്.
മതനിരപേക്ഷ മാനവീയതയുടെ സംഘടിത സാംസ്‌ക്കാരിക രാഷ്ട്രീയ മുന്നണി കെട്ടിപ്പടുത്ത്, മതമൗലീകവാദം, മതതീവ്രവാദം, മതഭീകരവാദം തുടങ്ങിയ ഫാസിസ്റ്റ് മുന്നേറ്റങ്ങളെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് ഇന്നത്തെ സാംസ്‌ക്കാരിക രാഷ്ട്രീയ കടമയാണ്.
ഈ ലക്ഷ്യത്തിലേയ്ക്ക് 02-01-2016ണ്‍് ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് തളിപ്പറമ്പ് (കണ്ണൂര്‍ ജില്ല) ബസ് സ്റ്റാന്റ് പരിസരത്തേ ടൗണ്‍ സ്വക്‌യറില്‍ സംഘടിപ്പിക്കുന്ന ‘ആവിഷ്‌ക്കാര സ്വാതന്ത്ര്യനിഷേധത്തിനെതിരായ പ്രതിഷേധ കൂട്ടായ്മ’യില്‍ കേരളത്തിലെ മതനിരപേക്ഷ, മാനവിക, പുരോഗമനവാദികള്‍ മുഴുവന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply