അക്രമിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളല്ല, ജനാധിപത്യമൂല്യങ്ങളാണ്
ഫാ. അജയ്കുമാര്‍ സിങ് (കണ്ഡമാല്‍). ഇന്ത്യയില്‍ അക്രമിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളല്ല, ജനാധിപത്യ മൂല്യങ്ങളാണ്. മതേതരമൂല്യങ്ങളാണ്. മാനവികതയാണ്. അതാണ് വാസ്തവത്തില്‍ ഗുജറാത്തിലും മുസാഫര്‍ നഗറിലും കണ്ഡമാലിലും സംഭവിച്ചത്. ന്യൂനപക്ഷങ്ങലും ദുര്‍ബ്ബലരും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് ജനാധിപത്യത്തിന്റെ മാനദണ്ഡം. സമാധാനം വേണമെങ്കില്‍ നീതിക്കായി പോരാടണം. അന്തരീക്ഷത്തില്‍ നിന്ന് ആര്‍ക്കും സമാധാനം ലഭിക്കില്ല. ഒഡിഷയിലെ കണ്ഡമാലില്‍ 2008 ആഗസ്റ്റില്‍ നടന്ന വംശീയഹത്യക്ക് പിന്നില്‍ വര്‍ഷങ്ങളുടെ ആസൂത്രണമുണ്ട്. വാസ്തവത്തില്‍ 1970മുതലുള്ള ആസൂത്രണമായിരുന്നു അതെന്നു കാണാം. അന്നുമുതലെ ഇടക്കിടെയുള്ള അക്രമങ്ങള്‍ ആംരഭിച്ചിരുന്നു. ആദ്യം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനു നേരെ […]
ഫാ. അജയ്കുമാര്‍ സിങ് (കണ്ഡമാല്‍).
ഇന്ത്യയില്‍ അക്രമിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളല്ല, ജനാധിപത്യ മൂല്യങ്ങളാണ്. മതേതരമൂല്യങ്ങളാണ്. മാനവികതയാണ്. അതാണ് വാസ്തവത്തില്‍ ഗുജറാത്തിലും മുസാഫര്‍ നഗറിലും കണ്ഡമാലിലും സംഭവിച്ചത്. ന്യൂനപക്ഷങ്ങലും ദുര്‍ബ്ബലരും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് ജനാധിപത്യത്തിന്റെ മാനദണ്ഡം. സമാധാനം വേണമെങ്കില്‍ നീതിക്കായി പോരാടണം. അന്തരീക്ഷത്തില്‍ നിന്ന് ആര്‍ക്കും സമാധാനം ലഭിക്കില്ല.
ഒഡിഷയിലെ കണ്ഡമാലില്‍ 2008 ആഗസ്റ്റില്‍ നടന്ന വംശീയഹത്യക്ക് പിന്നില്‍ വര്‍ഷങ്ങളുടെ ആസൂത്രണമുണ്ട്. വാസ്തവത്തില്‍ 1970മുതലുള്ള ആസൂത്രണമായിരുന്നു അതെന്നു കാണാം. അന്നുമുതലെ ഇടക്കിടെയുള്ള അക്രമങ്ങള്‍ ആംരഭിച്ചിരുന്നു. ആദ്യം പ്രൊട്ടസ്റ്റന്റ് വിഭാഗത്തിനു നേരെ ആക്രമണം നടന്നപ്പോള്‍ മറ്റ് ക്രൈസ്തവ സഭകള്‍ പ്രതികരിച്ചില്ല. പ്രൊട്ടസ്റ്റുകാര്‍ വെറുതെ ശബ്ദമുണ്ടാക്കുന്നവരാണെന്ന് അഭിപ്രായപ്പെട്ടവര്‍ പോലുമുണ്ടായി. മാത്രമല്ല, വലിയൊരു ഗൂഢാലോചന ഉരുത്തിരിഞ്ഞു വരുന്നു എന്നു സങ്കല്‍പ്പിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. സാമുദായിക സംഘര്‍ഷം ഉരുത്തിരിഞ്ഞതിനെ തുടര്‍ന്ന് മലയാളിയായ ജസ്റ്റ്ിസ് കെ കെ ഉഷയുടെ നേതൃത്വത്തില്‍ വസ്തുതാന്വഷണ സംഘം ഓഡീഷ്യയിലെത്തിയരുന്നു. എന്നാല്‍ സംഘപരിവാര്‍ ശക്തികള്‍ അവരെ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. തുടര്‍ന്നാണ് 2008ല്‍ 300 വര്‍ഷത്തിനുള്ളില്‍ ക്രൈസ്തവര്‍ക്കുനേരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ വംശഹത്യ അരങ്ങേറിയത്. നൂറിലേറെ പേര്‍ വധിക്കപ്പെട്ടു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു. പതിനായിരകണക്കിനുപേര്‍ ഭവനരഹിതരായി. 350ലേറെ പള്ളികളാണ് തകര്‍ക്കപ്പെട്ടത്. സത്യത്തില്‍ ഭൂമിശാസ്ത്രപരമായ പ്രത്യകത മൂലമാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്. കാടും മലകളും നിറഞ്ഞ മേഖലകളിലേക്ക് ഭൂരിഭാഗവും ഓടിരക്ഷപ്പെടുകയായിരുന്നു. ഇപ്പോഴും തിരി്ചചുവരാത്തവരുണ്ട്.
വംശഹത്യയുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം പരാതികള്‍ നല്‍കിയിട്ടും വളരെ കുറച്ച് കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ തന്നെ പലതും തെളിവില്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്തു. രണ്ടുപേരെയാണ് ജയിലിലിട്ടത്. അവര്‍ക്കും ജാമ്യം നല്‍കി. ഇപ്പോഴും ഇരകള്‍ നീതിക്കായി അലയുകയാണ്.
ഗുജറാത്തില്‍ കണ്ടപോലെ ഭരണകൂടങ്ങള്‍ വംശീയഹത്യക്ക് കുടപിടിക്കുന്നതാണ് കണ്ഡമാലില്‍ കണ്ടത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ഉത്തര്‍പ്രദേശില്‍ മാത്രം 80ലേറെ കലാപങ്ങള്‍ക്കാണ് സംഘ്പരിവാര്‍ നേതൃത്വം നല്‍കിയതെന്നും മറക്കരുത്.
കേരളം പ്രബുദ്ധവും ജനാധിപത്യ – മതേതരമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രദേശവുമാണ്. എന്നാല്‍ അടു്തതയിടെ കുന്നംകുളത്ത് െ്രെകസ്തവ ആരാധനാലയം ആക്രമിച്ചതിനെ നിസ്സാരമായി കാണരുത്. അതൊരു പരീക്ഷണമായിരിക്കാം. ഞങ്ങള്‍ ചെയ്ത പോലെ സംഭവത്തെ നിസ്സാരമാിയ തള്ളിയാല്‍ ഭാവിയില്‍ ദുഖിക്കേണ്ടിവരും. കേരളത്തിന്റെ ഭൂമിശാസ്ത്രംപോലും അനുകൂലമല്ല എന്നു മറക്കരുത്.
(കണ്ഡമാലിലെ ഹ്യൂമന്‍ റൈറ്റ്‌സ് അലര്‍ട്ട് ഡയറക്ടറായ ഫാ. അജയ്കുമാര്‍ സിങ്. സോളിഡാരിറ്റി സംഘടിപ്പിച്ച കണ്ഡമാല്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in