നിയമലംഘനത്തിന് ആഹ്വാനം ചെയ്യുന്ന കോടതി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

court

കോടതിയെ വിമര്‍ശിക്കുന്നവരെ കൈകാര്യം ചെയ്യാനുള്ള ഹൈക്കോടതിയുടെ ആഹ്വാനം നഗ്നമായ നിയമലംഘനമല്ലാതെ മറ്റെന്ത്? വഴിയേ പോകുന്ന നിരക്ഷരരായ രാഷ്ട്രീയക്കാര്‍ക്ക് കോടതിയെ വിമര്‍ശിക്കാന്‍ അര്‍ഹതയെന്തെന്നാണ് കോടതിയുടെ ചോദ്യം. അര്‍ഹതയുള്ളവര്‍ക്ക് വിമര്‍ശിക്കാമെന്നും കോടതി പറഞ്ഞു. എന്താണ് കോടതി പറഞ്ഞ നിരക്ഷരതയും അര്‍ഹതയും എന്നു വ്യക്തമല്ല. ഹൈക്കോടതി.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദ്യശ്യങ്ങള്‍ പിടിച്ചെടുത്ത് പരിശോധിക്കണമെന്ന ജോയ് കൈതാരത്തിന്റെ ഹരജി പരിഗണിക്കുമ്പോഴാണ് ഈ പരാമര്‍ശങ്ങള്‍ ഉണ്ടായത്. കേസില്‍ ഹൈകോടതിയുടെ ബെഞ്ച് മാറ്റത്തെ തുടര്‍ന്ന് ചാനലുകളില്‍ നടന്ന ചര്‍ച്ചകളാണ് കോടതിയെ ചൊടിപ്പിച്ചത്. മറ്റെല്ലാ സംവിധാനങ്ങളെയും തകര്‍ത്ത ശേഷം കോടതിയെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണിവരെന്നും കോടതി ആരോപിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ കോടതിയുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വരും തലമുറക്ക് കോടതിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്നും. ഇപ്പോള്‍തന്നെ മറ്റ് സംവിധാനങ്ങളോടൊന്നും ജനത്തിന് വിശ്വാസമില്ലാത്ത അവസ്ഥയാണുള്ളതെന്നും കോടതി കൂട്ടിചേര്‍ത്തു.
മാധ്യമങ്ങളുടേയും രാഷ്ട്രീയക്കാരുടേയും പല കമന്റുകളും പലപ്പോഴും ഭാവനാത്മകം തന്നെ. എന്നാല്‍ തങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് അതീതമാണെ ധാരണ കോടതിക്കുപാടില്ല. തങ്ങളെ വിമര്‍ശിക്കുന്നവരെല്ലാം നിരക്ഷരരാണെന്നും. ജനാധിപത്യവ്യവസ്ഥയില്‍ ഒന്നും ആരും വിമര്‍ശനത്തിനതീതരല്ല. അതല്ല കോടതിയുടെ വിശ്വാസ്യത തകര്‍ക്കുന്നത്. ജനാധിപത്യത്തിന്റെ എല്ലാ തൂണുകളേയും ബാധിച്ചിരിക്കുന്ന അഴിമതി എന്ന ഭൂതം ജുഡീഷ്യറിയേയും ബാധിച്ചതായി രാജ്യത്തിന്റെ  പല ഭാഗത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. പലപ്പോഴും നിയമത്തേക്കാളും നീതിയേക്കാളും മറ്റു പല ഘടകങ്ങള്‍ക്കും കോടതി പ്രാധാന്യം കൊടുക്കുന്ന സംഭവങ്ങളും നിരവധി. അതൊക്കെയാണ് കോടതിയുടെ വിശ്വാസ്യത തകര്‍ക്കുക. അല്ലാതെ ആരോ ചാനലിലിരുന്നു പറയുന്ന വിമര്‍ശനങ്ങളല്ല.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply