പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായി ഇന്ന് ലോകജനസംഖ്യാദിനം
ശൈശവവിവാഹവും ഉടനെ അമ്മയാവലും മൂലം തുടര്‍പഠനവും ആരോഗ്യവും നശിക്കുന്ന അവസ്ഥയിലാണ് ലോകത്തെ വലിയൊരു ഭാഗം പെണ്‍കുട്ടികള്‍. പ്രസവത്തില്‍ തന്നെ പലരും മരിക്കുന്നു. സ്വന്തം ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ഇന്നും പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നു. സ്വന്തം വീട്ടിലടക്കം അവര്‍ പീഡിപ്പിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കൗമാരത്തിലുള്ള പെണ്‍കുട്ടികളുടെ ശാക്തീകരണം എന്ന പ്രമേയം യു എന്‍ മു്‌ന്നോട്ടുവെച്ചിരിക്കുന്നത്.
ഇന്ന് ലോകജനസംഖ്യാദിനം. സ്ത്രീകളുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് ഇത്തവണ ജനസംഖ്യാദിനത്തിന്റെ പ്രമേയം. ശൈശവവിവാഹവും ഉടനെ അമ്മയാവലും മൂലം തുടര്‍പഠനവും ആരോഗ്യവും നശിക്കുന്ന അവസ്ഥയിലാണ് ലോകത്തെ വലിയൊരു ഭാഗം പെണ്‍കുട്ടികള്‍. പ്രസവത്തില്‍ തന്നെ പലരും മരിക്കുന്നു. സ്വന്തം ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ഇന്നും പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നു. സ്വന്തം വീട്ടിലടക്കം അവര്‍ പീഡിപ്പിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് കൗമാരത്തിലുള്ള പെണ്‍കുട്ടികളുടെ ശാക്തീകരണം എന്ന പ്രമേയം യു എന്‍ മു്‌ന്നോട്ടുവെച്ചിരിക്കുന്നത്.
ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക് 1987 ജൂലൈ 11 നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. ജനസംഖ്യാ വര്‍ധന സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. 1999 ല്‍ ലോക ജനസംഖ്യ 600 കോടിയും 2011 ല്‍ 700 കോടിയും പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 779 കോടി ജനങ്ങള്‍ ലോകത്തുണ്ട്. കൊവിഡിന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ മൂലം ബേബി ബൂം ഉണ്ടാകുമെന്നും ജന,ംഖ്യാവര്‍ദ്ധനവില്‍ വര്‍ദ്ധനവുണ്ടാകുമെന്ന ആശങ്കയിലാണ് ലോകം. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് ചരിത്രം. ഈ സാഹചര്യത്തില്‍ ദരിദ്ര്യത്തിന്റെ ദിനങ്ങളാണി മുന്നിലെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Critic Editor
July 12, 2020 at 5:59 am
nice!