രഘു ഇരവിപുരത്തിനെതിരായ കള്ളക്കേസ് പിന്‍വലിക്കാനാശ്യപ്പെട്ട് ഡൈനാമിക് ആക്ഷന്‍
കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി കേരളത്തിനകത്തും പുറത്തും ദളിത് ആദിവാസി മത്സ്യബന്ധന സമൂഹങ്ങളുടെയും ലിംഗ ലൈംഗിക, മത ന്യുനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളുടെയും അവകാശപോരാട്ടങ്ങളില്‍ ശക്തമായ രാഷ്ട്രീയ സാന്നിദ്ധ്യമായ രഘു ഇരവിപേരൂരിനെ അപമാനിക്കാന്‍ സ്ഥലം മുനിസിപ്പാലിറ്റി കൗണ്‍സിലറെ കൂട്ടുപിടിച്ച് ചില സാമൂഹ്യദ്രോഹികള്‍ നടത്തിയ നികൃഷ്ടമായ ഗൂഡാലോചനക്കെതിരെ സിവില്‍ സമൂഹം പ്രതിഷേധിക്കണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും നിയമത്തിനുമുന്‍പില്‍ കൊണ്ടുവരണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
ദളിത് ആക്ടിവിസ്റ്റും കലാ സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക രംഗത്തെ സജീവ സാന്നിദ്ധ്യവും ഡൈനാമിക് ആക്ഷന്‍ മാസികയുടെ എഡിറ്ററും ചീഫ് ഫങ്ക്ഷണറിയുമായ രഘു ഇരവിപേരൂരിനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടി പിന്‍വലിക്കാനാവശ്യപ്പെട്ട് ഡൈനാമിക് ആക്ഷനും രഘുവിന്റെ സുഹൃത്തുക്കളും മനുഷ്യാവകാശസംഘടനകളും രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് അവര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയാണ് താഴം.
കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലമായി കേരളത്തിനകത്തും പുറത്തും ദളിത് ആദിവാസി മത്സ്യബന്ധന സമൂഹങ്ങളുടെയും ലിംഗ ലൈംഗിക, മത ന്യുനപക്ഷങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങളുടെയും അവകാശപോരാട്ടങ്ങളില്‍ ശക്തമായ രാഷ്ട്രീയ സാന്നിദ്ധ്യമായ രഘു ഇരവിപേരൂരിനെ അപമാനിക്കാന്‍ സ്ഥലം മുനിസിപ്പാലിറ്റി കൗണ്‍സിലറെ കൂട്ടുപിടിച്ച് ചില സാമൂഹ്യദ്രോഹികള്‍ നടത്തിയ നികൃഷ്ടമായ ഗൂഡാലോചനക്കെതിരെ സിവില്‍ സമൂഹം പ്രതിഷേധിക്കണമെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും നിയമത്തിനുമുന്‍പില്‍ കൊണ്ടുവരണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
രഘുവിന്റെ വീടിനടുത്തുള്ള വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപിലെ സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യമുണ്ട് എന്ന് ബന്ധപ്പെട്ട ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നും നേരിട്ട് മനസ്സിലാക്കിയതിന്‍ പ്രകാരമാണ് രഘു സോഷ്യല്‍ മീഡിയയിലൂടെ സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പ്രസ്തുത അഭ്യര്‍ത്ഥന സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് എന്ന രീതിയില്‍ രഘുവിനെതിരെ ചിലര്‍ നടത്തിയ മനുഷ്യത്വരഹിതമായ ഗൂഡാലോചനയുടെ പരിണിതഫലമായാണ് പ്രാഥമികമായ അന്വേഷണം പോലുമില്ലാതെ രഘുവിനെതിരെ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തിരുവല്ല ഡൈനാമിക് ആക്ഷന്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ആയിരത്തിലധികം മനുഷ്യര്‍ക്ക് ആവശ്യസാധനങ്ങളും ഭക്ഷണവും എത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനം നടത്താനും കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനും നേതൃത്വം നല്‍കിയ രഘു ഇരവിപേരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ നാം നേരിട്ടറിഞ്ഞതാണ്. ദുരിതബാധിത പ്രദേശങ്ങളിലെ ദളിത് ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയിലും പ്രത്യേകിച്ച് കുട്ടികളിലും റൈറ്റ്‌സ് എന്ന സംഘടന നടത്തിയ സുപ്രധാനമായ ഇടപെടലുകളിലും രഘു പ്രധാന പങ്കു വഹിച്ചിരുന്നു.
കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ സവിശേഷ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ഇത്തരത്തില്‍ സഹായ അഭ്യര്‍ത്ഥനകള്‍ സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂടെയും നേരിട്ടും നടത്തുന്നുണ്ട്. അടിവസ്ത്രങ്ങള്‍ എന്നത് അപമാനമുണ്ടാകേണ്ട കാര്യമല്ല, അത് ഇത്തരം അവസരങ്ങളില്‍ വളരെ അത്യന്താപേക്ഷിതമായ കാര്യമാണെന്നും ദുരിതാശ്വാസ ക്യാംപിലേക്ക് വരുന്ന സാധന സാമഗ്രികളില്‍ സ്ത്രീകള്‍ക്കുള്ള സാനിറ്ററി നാപ്ക്കിന്‍, അടിവസ്ത്രങ്ങള്‍ എന്നിവ കുറവാണെന്നും മനസ്സിലാക്കിയതുകൊണ്ടുകൂടിയാണ് രഘു പ്രസ്തുത പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചത്.
എന്നാല്‍ പ്രസ്തുത സഹായാഭ്യര്‍ത്ഥന നടത്തിയത് സ്ത്രീ വിരുദ്ധമാണെന്നും സ്ത്രീകളെ അപമാനിക്കാനാണെന്നും പറഞ്ഞു പരത്തി കഴിഞ്ഞ 48 മണിക്കൂറുകളായി നിസ്വാര്‍ഥനായ ഒരു പൊതുപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ആക്രമിക്കുന്നത് കണ്ടുനില്‍ക്കാന്‍ ജനാധിപത്യവിശ്വാസികളായ ഒരാള്‍ക്കും സാധിക്കില്ല. കേരളം വലിയൊരു ദുരിതത്തെ ഒറ്റക്കെട്ടായി അതിജീവിക്കാന്‍ ശ്രമിക്കുന്ന വേളയില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പോലീസിനെയും സര്‍ക്കാരിനെയും നിയമസംവിധാനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത് അത്യന്തം അപകടകരവും കുറ്റകരവുമാണ്.
രഘുവിനെതിരെ നടന്ന ക്രൂരമായ ആക്രമണത്തില്‍ നിശ്ശബ്ദത പാലിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രളയബാധിത പ്രദേശങ്ങളില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും അപമാനിക്കുന്നതിനു തുല്യമാണെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. ആയതിനാല്‍ രഘു ഇരവിപേരൂരിനെതിരെ ചുമത്തിയിട്ടുള്ള കള്ളക്കേസ് നിരുപാധികം പിന്‍വലിക്കണമെന്നും പോലീസിനെയും സര്‍ക്കാരിനെയും നിയമസംവിധാനങ്ങളെയും തെറ്റിദ്ധരിപ്പിച്ച സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി നിയമത്തിനുമുന്‍പില്‍ കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്നും പൊതുസമൂഹത്തോടും സര്‍ക്കാരിനോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
*ജയ് ഭീം.*
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
NarayananBTV
August 15, 2019 at 7:04 am
രഘുവിനെ നിരുപാധികം വിട്ടയക്കുക.
ദുരിതത്തിൽ സഹായിക്കാനെത്തുന്നവരെ നിർവ്വീര്യരാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി എടുക്കക.
സുൽഫത്ത് എം
August 15, 2019 at 8:26 am
പെണ്ണിന്റെ അടിവസ്ത്രം കഴുകി ഉണക്കാനിടുന്നതു പോലും രഹസ്യമാക്കി ചെയ്തിരുന്ന ,ഇപ്പോഴും ചെയ്യുന്ന ഒരു സമൂഹത്തിൽ അയാളെ തൂക്കിക്കൊല്ലണമെന്ന പോലും സദാചാര പോലീസുകാർ പറയുമായിരിക്കും. സ്ത്രീകളുടെ അടിവസ്ത്രം ഇത്രയേറെ മാനക്കേടോ.കഷ്ടം തന്നെ. മേൽവസ്ത്രത്തിനില്ലാത്ത അശ്ലീലം സ്ത്രീയുടെ അടിവസ്ത്രത്തിന് കല്പിക്കുന്നത് കൊണ്ട് ദുരി
താശ്വാസ ക്യാമ്പുകളിൽ അവയുടെ ലഭ്യതയും കുറവായിരിക്കുമെന്നും അറസ്റ്റു ചെയ്തവർ ഓർക്കുക.
K C Sreekumar
August 15, 2019 at 8:41 am
രഘുവിന് നീതി ലഭിക്കണം, രഘു കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യമാണ്, രഘു വിനു ലഭിക്കാത്ത നീതി ഇനി പല സാമൂഹ്യ പ്രവർത്തകർക്കും നിഷേധിക്കപ്പെടുന്ന അവസ്‌ഥ സൃഷ്ടിക്കപ്പെടും
K C Sreekumar
August 15, 2019 at 9:37 am
Solidarity
Lekshmi
August 16, 2019 at 9:58 am
ഇതെന്തൊരു പൊട്ട് case ആണ്.. തുണികൾക്ക് എന്തോന്ന് അശ്ലീലം. ഏത് വകുപ്പ് പ്രകാരമാണ് arrest ചെയ്തത്
Bijulal m v
August 19, 2019 at 4:19 am
As sulfat mentioned, it is ‘ moral’ point that caused inhuman treatment towards Raghu. Rights to Raghu collective must ensure that those involved defaming and insulting Raghu must face legal action. In solidarity.
Bijulal