എന്തുകൊണ്ട് നിങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നു?
യുദ്ധം പുരുഷന്റെ ലോകമാണ്. ആദ്യകാലം മുതലേ പുരുഷന്മാര്‍ അങ്കം വെട്ടിയും ഗോത്രങ്ങളെ സംരക്ഷിച്ചുമാണ് ഇണകളെ സ്വന്തമാക്കിയിരുന്നത്. പൗരുഷമുള്ള കഥാപാത്രങ്ങള്‍, അതിമാനുഷിക രൂപങ്ങള്‍, അക്രമാത്മക ഗെയിമുകള്‍ എല്ലാം മനുഷ്യന്റെ പടവെട്ടലിന്റെ ആധുനിക പുനരവതരണമാണ്. ഇന്നത്തെ മനുഷ്യന്റെ കായികരൂപങ്ങളെല്ലാം പുരാതന വേട്ടയാടലിന്റെ രൂപകങ്ങളാണ്. ഓടുക ചാടുക കീഴ്പ്പെടുത്തുക ഇടിക്കുക എറിയുക നീന്തുക കയറുക മല്‍പ്പിടുത്തം തുടങ്ങിയ കായികപ്രകടനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കിട്ടുന്ന സംതൃപ്തിയും സാഹസികതയും മാത്സര്യവുമെല്ലാം മസ്തിഷ്‌കത്തില്‍ അടിഞ്ഞുകൂടിയ പരിണാമപരമായ സമ്മര്‍ദ്ദങ്ങളുടെ സൃഷ്ടിയാണ്. പുരുഷന്റെ നൈസര്‍ഗ്ഗിക പ്രകൃതവും ജൈവരാസികാവസ്ഥയുടെയും ഉപോല്പന്നമാണത്.
‘ഇന്ത്യ തിരിച്ചടിക്കും’. ഈ വാക്കുകള്‍ ഓരോ നിമിഷവും സത്ത നഷ്ടപ്പെടാതെ നിങ്ങളെ ആവേശിക്കും.നിങ്ങളുടെ ഹോര്‍മോണ്‍ സ്രവിക്കുമ്പോള്‍ ന്യൂറോണുകള്‍ പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പേശികള്‍ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുമ്പോഴും ആ വാക്കുകളിലെ ആശയലോകം നിങ്ങളെ പ്രകമ്പനം കൊള്ളിക്കും. ഒരു യുദ്ധം ആസന്നമായെന്നറിയുമ്പോള്‍ പുരാതന ദൈവങ്ങളും ചക്രവര്‍ത്തിമാരും സേനാനായകന്മാരും മാത്രമാണ് നിങ്ങളുടെ സിരകളെ ഹരം പിടിപ്പിക്കുക . ചതികളും കൊലപാതകങ്ങളും വീര സാഹസികതകളും, വീര ഗാഥകളും നിറഞ്ഞ കഥാതന്തുക്കള്‍ കേട്ടറിഞ്ഞത് അനുഭവിക്കാനുള്ള തോന്നലുള്ള മനുഷ്യര്‍ ബാഹ്യലോകത്തുള്ള വസ്തുക്കള്‍ക്കും കൃത്യങ്ങള്‍ക്കും പകരം തലയ്ക്കുള്ളിലെ പ്രതീകങ്ങളുടെ സഹായത്തോടെ പ്രതിബിംബങ്ങള്‍ ഉണ്ടാക്കുന്നു.മനുഷ്യരുടെ ശരീരവും മസ്തിഷ്‌കവും ആ അവസ്ഥയിലേയ്ക്ക് പോയിക്കൊണ്ടിരുന്നു.
ആധുനിക മനുഷ്യന്‍ എന്നത് പുരാതനമായ ഗോത്രവികാരങ്ങളും പൊതുവായ സ്വത്വ ബോധങ്ങളും സമരസപെട്ടു ജീവിക്കുന്ന ജീവിയാണ്. അറിവുകളും അനുഭവങ്ങളും അതിന്റെ സംവേദനങ്ങളും ഇഴചേര്‍ന്നതില്‍ സ്വന്തം ദേശത്തിന്റെ തനത് സവിശേഷതകളും ജീവിതരീതികളും സാംസ്‌കാരികരൂപകങ്ങളും മൂല്യങ്ങളുമെല്ലാം സവിശേഷമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ദ്രിയ ക്ഷമതയുണ്ട് മനുഷ്യന് .സ്വന്തം വര്‍ഗ്ഗാനുഭവങ്ങള്‍ നഷ്ടപെടാതിരിക്കാനുള്ള പ്രാകൃത ചോദന നിലനിര്‍ത്തുന്ന ആശയപ്രപഞ്ചത്തിലാണ് അവരുടെ ആത്മകഥാസ്വത്വം. സ്വന്തം രാഷ്ട്രം എന്നത് എല്ലാ രാഷ്ട്രങ്ങളെക്കാള്‍ മഹാത്തായതാണെന്ന ചിന്താധാരയാണ് അവരുടെ സിരകളിലൂടെ ഒഴുകുന്നത്.
രാഷ്ട്രിയവും സാമൂഹികവുമായ എല്ലാ സംഗതികളിലും ഓരോ വ്യക്തിയുടെയും വികാരങ്ങള്‍ തന്നെയാണ് മുഖ്യം.ഓരോ രാജ്യത്തും സംഘത്തിലും മതത്തിലും സംസ്‌കാരത്തിലും ജീവിക്കുന്ന മനുഷ്യന്‍ ചിന്തിക്കുന്നത് അവരാണ് ലോകത്തിലെ കേന്ദ്രബിന്ദു എന്നാണ്. തങ്ങളില്‍ നിന്ന് വ്യതിരിക്തമായവരുടെ അവസ്ഥകളോടും വികാരങ്ങളോടും അവര്‍ക്ക് അനുതാപമില്ല.
മനുഷ്യന്റെ അതിരുബോധത്തെയും പ്രാദേശികതയെയും പ്രതിഫലിപ്പിക്കുന്നത് വളര്‍ന്നു വന്ന സാഹചര്യങ്ങളും ചുറ്റുപാടുകളുമാണ്. സമൂഹത്തിലെ മുന്‍വിധികളും ഗതകാലത്തിന്റെ മാറ്റൊലികളും ജനിതക പാരമ്പര്യവും രൂപപ്പെടുത്തുന്നതാണത്.അതിരുബോധം ഒരു ജീവ ഗുണമാണ് . തന്റെ അയല്‍ക്കാരന്‍ ഏതു നിമിഷവും തന്റെ ഇടം കയ്യേറിയേക്കാമെന്നും സ്വന്തം മണ്ണ് സ്വന്തമാക്കിയേക്കാമെന്നുമുള്ള ജനിതക ഉള്‍പ്രേരണയാണ് സ്വന്തം അതിര്‍ത്തി സംരക്ഷണത്തിനുള്ള ചോദന.
യുദ്ധം പുരുഷനാണ്
യുദ്ധം പുരുഷന്റെ ലോകമാണ്. ആദ്യകാലം മുതലേ പുരുഷന്മാര്‍ അങ്കം വെട്ടിയും ഗോത്രങ്ങളെ സംരക്ഷിച്ചുമാണ് ഇണകളെ സ്വന്തമാക്കിയിരുന്നത്. പൗരുഷമുള്ള കഥാപാത്രങ്ങള്‍, അതിമാനുഷിക രൂപങ്ങള്‍, അക്രമാത്മക ഗെയിമുകള്‍ എല്ലാം മനുഷ്യന്റെ പടവെട്ടലിന്റെ ആധുനിക പുനരവതരണമാണ്. ഇന്നത്തെ മനുഷ്യന്റെ കായികരൂപങ്ങളെല്ലാം പുരാതന വേട്ടയാടലിന്റെ രൂപകങ്ങളാണ്. ഓടുക ചാടുക കീഴ്പ്പെടുത്തുക ഇടിക്കുക എറിയുക നീന്തുക കയറുക മല്‍പ്പിടുത്തം തുടങ്ങിയ കായികപ്രകടനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കിട്ടുന്ന സംതൃപ്തിയും സാഹസികതയും മാത്സര്യവുമെല്ലാം മസ്തിഷ്‌കത്തില്‍ അടിഞ്ഞുകൂടിയ പരിണാമപരമായ സമ്മര്‍ദ്ദങ്ങളുടെ സൃഷ്ടിയാണ്. പുരുഷന്റെ നൈസര്‍ഗ്ഗിക പ്രകൃതവും ജൈവരാസികാവസ്ഥയുടെയും ഉപോല്പന്നമാണത്.
മുറിക്കുളില്‍ ഇരുന്നുകൊണ്ടുള്ള യുദ്ധങ്ങള്‍
ആധുനിക ജീവിത സാഹചര്യത്തില്‍ ശാരീരികമായ ആയാസങ്ങളും സാഹസികതയും പുതിയരൂപത്തില്‍ പ്രകടിതമാക്കുന്ന അവസ്ഥയാണുള്ളത്. പുരുഷ ചോദനകളും വികാരങ്ങളും പ്രേരണകളും നിശ്ചയിക്കുന്ന ജൈവരാസപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുന്ന പുരുഷന്റെ ജീവിതക്രിയകള്‍ക്ക് ആവശ്യങ്ങളായിത്തീര്‍ന്ന പല പെരുമാറ്റങ്ങളും പ്രതികരണങ്ങളും ആധുനിക ലോകത്തു വ്യത്യസ്ത സാധ്യതകള്‍ തേടുകയാണ്.ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ പുതിയ സാങ്കേതിക വിദ്യകള്‍ വേട്ടക്കാരായ മനുഷ്യരെ വീട്ടിലിരുത്തി യുദ്ധം ചെയ്യിപ്പിക്കുന്നു. സ്വന്തം വികാരങ്ങള്‍ ഏറ്റവും ആഴത്തിലും സങ്കീര്‍ണ്ണമായും അനുഭവിക്കാനും പ്രകടിപ്പിക്കാനുമുള്ള സൈബര്‍ ഇടങ്ങള്‍ ഓരോരുത്തര്‍ക്കും ലഭിക്കുന്നു.സ്മാര്‍ട്ടഫോണുകളും കമ്പ്യൂട്ടറുകളും അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നവരെ ഒരിടത്തിരുത്തി പടപൊരുതാന്‍ അവസരമൊരുക്കി.അലോസരപ്പെടുത്തുന്ന അഭിനിവേശങ്ങള്‍ വ്യത്യസ്തരൂചികള്‍ തേടുന്നു.പക്ഷെ മനുഷ്യര്‍ക്കുണ്ടാക്കുന്ന ഉള്‍വിളികള്‍ക്ക് ഇന്നും കൃത്യതയുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ല.നഗരങ്ങളിലെ ഒറ്റപ്പെട്ട മുറികളില്‍ ഇരുന്ന് കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണുമായി മൃഗീയവാസനകളും വികാര വിഷോഭങ്ങളും മറ്റു ആവേഗങ്ങളും ബാഷ്പീകരിക്കാന്‍ കഴിയാതെ അവര്‍ ആന്തരികയായി യുദ്ധം ചെയ്തുകൊണ്ടിരിക്കുയാണ്. അടക്കിഭരിക്കാനുള്ള പൂര്‍വ്വികന്റെ ഉത്തേജനങ്ങളില്‍ നിന്നുവരുന്ന ആക്രോശങ്ങളാണ് അവരുടെ യുദ്ധവിളംബരങ്ങള്‍.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in