ലോകകപ്പില്‍ ആരു മുത്തമിടും? – ഇ ആര്‍ ഷൈജു
ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പേ കൂടുതല്‍ സാധ്യത കല്‍പിച്ചിരുന്ന ഇന്ത്യ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നീ ടീമുകള്‍ തന്നെയാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ഏഷ്യന്‍ ടീമുകളായ പാകിസ്താനും ബംഗ്ലാദേശും മികച്ച പോരാട്ട വീര്യം കാഴ്ചവച്ചാണ് ടൂര്‍ണമെന്‍്‌റില്‍ നിന്ന് പുറത്തായത്. എന്നാല്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും ശ്രീലങ്കയും ആരാധകരെ നിരാശപ്പെടുത്തി. പുതുമുഖമായ അഫ്ഗാനിസ്ഥാന് ഒറ്റ ജയം പോലും നേടാനായില്ലെങ്കിലും കൈയടി നേടിയാണ് മടങ്ങിയത്.
വമ്പന്‍ അട്ടിമറികളോ അത്ഭുതങ്ങളോ കൂടാതെ ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിലേക്ക് കടക്കുകയാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുമ്പേ കൂടുതല്‍ സാധ്യത കല്‍പിച്ചിരുന്ന ഇന്ത്യ, ആസ്‌ത്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ് എന്നീ ടീമുകള്‍ തന്നെയാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ഏഷ്യന്‍ ടീമുകളായ പാകിസ്താനും ബംഗ്ലാദേശും മികച്ച പോരാട്ട വീര്യം കാഴ്ചവച്ചാണ് ടൂര്‍ണമെന്‍്‌റില്‍ നിന്ന് പുറത്തായത്. എന്നാല്‍ ദക്ഷിണാഫ്രിക്കയും വെസ്റ്റിന്‍ഡീസും ശ്രീലങ്കയും ആരാധകരെ നിരാശപ്പെടുത്തി. പുതുമുഖമായ അഫ്ഗാനിസ്ഥാന് ഒറ്റ ജയം പോലും നേടാനായില്ലെങ്കിലും കൈയടി നേടിയാണ് മടങ്ങിയത്.
സെഞ്ച്വറികളുടെ തോഴനായ ഇന്ത്യയുടെ രോഹിത് ശര്‍മ്മയുടെ പ്രകടനമാണ് ലോകകപ്പില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത്. ടൂര്‍ണമെന്റില്‍ അഞ്ച് സെഞ്ച്വറികള്‍ നേടി റെക്കോര്‍ഡിട്ട രോഹിത് ഈ ലോകകപ്പിലെ മികച്ച താരമാകാനുളള സാധ്യയയേറെയാണ്. എട്ട് മത്സരങ്ങളില്‍ നിന്നായി രോഹിത് 647 റണ്‍സാണ്് നേടിയത്. ബാക്കിയുളള മത്സരങ്ങളിലും ഇതുപോലെ തിളങ്ങാനാകുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 638 റണുമായി ആസ്‌ത്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ രോഹിതിന് വെല്ലുവിളിയായി റണ്‍വേട്ടയില്‍ തൊട്ടു പുറകിലുണ്ട്്. ബംഗ്ലാദേശിന്റെ ഷക്കീബ് ഉള്‍ ഹസന്റെ ഓള്‍ റൗണ്ട് മികവാണ്് ലോകകപ്പിലെ ശ്രദ്ധേയമായ മറ്റൊരു പ്രകടനം. 606 റണ്‍സും 10 വിക്കറ്റും നേടിയ ഷക്കീബ് ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ട് പ്രകടനവുമായാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. ബൗളിങില്‍ ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനമാണ് ശ്രദ്ധേയം. 26 വിക്കറ്റ് നേടിയ സ്റ്റാര്‍ക്ക് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്തു നടത്തിയ സ്വന്തം നാട്ടുകാരനായ ഗ്ലെന്‍ മഗ്രാത്തിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ബെന്‍ സ്‌റ്റോക്ക്‌സ് തുടങ്ങിയവരാണ് ശ്രദ്ധേയരായ മറ്റു താരങ്ങള്‍. ഒറ്റ ഇന്നിങ്‌സില്‍ ഏറ്റവും കുടുതല്‍ സിക്‌സറുകള്‍ പറത്തിയ പ്രകടനത്തിനും ഇത്തവണത്തെ ലോകകപ്പ് സാക്ഷയായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എഡിന്‍ മോര്‍ഗനാണ് ഈ നേട്ടത്തിന് ഉടമയായത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ 17 സിക്‌സറുകളാണ് ഈ ഇടം കൈയ്യന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തത്. ടൂര്‍ണമെന്റില്‍ ആകെ 22 സിക്‌സറകള്‍ പറത്തിയ മോര്‍ഗന്‍ തന്നെയാണ് സിക്‌സര്‍ വേട്ടയില്‍ മുന്നിട്ട് നില്‍ക്കുന്നത്. വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയിലാണ് ഏറ്റവും നിരാശപ്പടുത്തിയ താരം. കൂറ്റന്‍ അടികള്‍ കൊണ്ട് പ്രസിദ്ധനായ ഗെയില്‍ ലോകകപ്പോടെ വിരമിക്കുകയാണ്. മികച്ച പ്രകടനത്തോടെ ഗെയില്‍ കളി നിര്‍ത്തുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചാണ് അദേഹത്തിന്റെ മടക്കം.
ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. ഏഴ് മത്സരങ്ങള്‍ വിജയിച്ച് ആധികാരികമായാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്. ഇംഗ്ലണ്ടിനോട് മാത്രമാണ് ഇന്ത്യ തോറ്റത്. സെമിയില്‍ കിവീസാണ് ഇന്ത്യയുടെ എതിരാളികള്‍. അവസാനം കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ന്യൂസിലാന്റ് നാലാമതായാണ് സെമിയില്‍ കടന്നത്. തുടരെയുളള തോല്‍വികള്‍ സെമിയില്‍ ഇന്ത്യക്കെതിരെ കളിക്കുന്ന ന്യൂസിലാന്റിന്റെ പ്രകടനത്തെ ബാധിച്ചേക്കാം. എന്നാല്‍ കടലാസില്‍ കരുതരായ ന്യൂസിലാന്റിനെ അത്ര എളുപ്പം തളളിക്കളയാനാവില്ല. ആതിഥേയരായ ഇംഗ്ലണ്ടും ആസ്‌ത്രേലിയും തമ്മിലാണ് രണ്ടാമത്തെ സെമിയില്‍ മാറ്റുരയ്ക്കുന്നത്. ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാമതായാണ് ഓസീസ് സെമിയിലെത്തിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയില്‍ ഓസീസ് പ്രതീക്ഷയര്‍പ്പിക്കുന്നു. സ്റ്റാര്‍ക്കും കമ്മിന്‍സും അടങ്ങുന്ന ബൗളിങ് നിരയും ശക്തമാണ്. ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കലിന്റെ വക്കില്‍ വരെ എത്തിയ ഇംഗ്ലണ്ട് അവസാന മത്സരങ്ങളില്‍ ഇന്ത്യയെയും കിവീസിനെയും തകര്‍ത്താണ് സെമിയില്‍ സ്ഥാനമുറപ്പിച്ചത്. റോയ്, ബയര്‍സ്‌റ്റോ, ജോ റൂട്ട്, മോള്‍ഗന്‍ ,സ്േറ്റാക്ക്‌സ് ,ബട്ടലര്‍, ആര്‍ച്ചര്‍ എന്നവരടങ്ങുന്ന ഇംഗ്ലീഷ് പട കടലാസിലെന്ന പോലെ മൈതാനത്തും കരുത്തരാണ്. ക്രിക്കറ്റിനെ ജന്മനാടായ ഇംഗ്ലണ്ടിന് സ്വന്തം കാണികള്‍ക്കു മുന്നിലൊരു കിരീടം നേട്ടം സ്വപ്‌നതുല്യമാണ്. ക്രിക്കറ്റിന്റെ മെക്കയെന്ന അറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ നടക്കുന്ന കലാശ പോരാട്ടത്തില്‍ കൊമ്പ് കോര്‍ക്കുന്നത് ആരൊക്കെയാണെന്നും അന്തിമവിജയം ആര്‍ക്കാകുമെന്നും കാത്തിരുന്ന് കാണാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in