നമ്പൂതിരിയെ ഏതു തരം മനുഷ്യനാക്കണം എന്നാണ് ഇഎംഎസ് പറഞ്ഞത്

തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച തിരുവാതിരകളിയെ വിമര്‍ശിച്ച് ശ്രീജ നെയ്യാറ്റിന്‍കര സി എസ് സുജാതക്കെഴുതിയ തുറന്ന കത്തിലെ ‘നമ്പൂതിരിയെ മനുഷ്യനാക്കണമെന്ന പ്രഖ്യാപനം നടത്തിയത് സഖാവ് ഇ എം എസ് ആയിരുന്നു’ എന്ന പരാമര്‍ശത്തോടുള്ള പ്രതികരണം. ‘സ്ത്രീകളുടെ രാഷ്ട്രീയവത്കരണത്തിന് സുപ്രധാന പങ്ക് വഹിച്ച ഒരു ഇടതുപക്ഷ പാര്‍ട്ടി’ എന്ന് ശ്രീജ പറയുന്നതിലെ അബദ്ധവും പരിശോധിക്കപ്പെടേണ്ടതാണ്.

നമ്പൂതിരിയെ എന്തുതരം മനുഷ്യനാക്കണം എന്നാണ് ഇഎംഎസ് ആഗ്രഹിച്ചത് എന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളില്‍ നിന്നും വായിച്ചെടുക്കാവുന്നതാണ്. ശങ്കരാചാര്യര്‍ ഇന്ത്യന്‍ ഹെഗല്‍ ) ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അത് ശങ്കരാചാര്യരുടെ വിഭാവനത്തിലുള്ള മനുഷ്യനായിരിക്കണം എന്ന തിരഞ്ഞെടുപ്പ് നടത്തി ഇ എം എസ്. കീഴാള ചരിത്ര പശ്ചാത്തലത്തില്‍ നിന്നും അവന്റെ ജീവല്‍ ചിന്തകളില്‍നിന്നും ഉയര്‍ന്നുവരുന്നതാകരുത് എന്ന് ഇ എം എസിന് നിര്‍കര്‍ഷയുണ്ടായിരുന്നു. അതുകൊണ്ടാണ് ഇ എം എസ് നമ്പൂതിരിപ്പാട് ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകമെഴുതിയപ്പോള്‍ കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരവും വിമോചന പോരാട്ടവും നയിച്ച അയ്യങ്കാളിയെ പരാമര്‍ശിക്കാതിരുന്നത്. ശങ്കരന് ബുദ്ധിസത്തെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു എന്നും നിരീക്ഷിച്ചത്!

‘ബംഗാള്‍ ഭദ്രലോഗ്’ നയിച്ച ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇഎംഎസ് നമ്പൂതിരിപ്പാട് പൂണൂലും പൂജാപുഷ്പവുമായത്.. അംബേദ്കറെ ചരിത്രത്തില്‍നിന്നും വടിച്ചു കളഞ്ഞ് ചാണകം തളിച്ച് ‘ശുദ്ധീകരിക്കാന്‍’ ശ്രമിച്ചയാള്‍. സ്മൃതികളും ശ്രുതികളും ആരണ്യകങ്ങളും വേദങ്ങളും അടിച്ചേല്‍പ്പിച്ചിരുന്ന നിഷ്ഠൂരമായ വിവേചന ക്രമങ്ങളെ ഇഎംഎസ് വിമര്‍ശിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. അതേസമയം ഇന്ത്യ വേദാന്തങ്ങളുടെ നാടായിരുന്നു എന്ന് അദ്ദേഹത്തിന്റെ അന്തരംഗം അഭിമാനപൂരതമാകുന്നത് എഴുത്തിലും പ്രസംഗത്തിലും നാം അറിഞ്ഞിട്ടുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘ഹൈന്ദവ സമൂഹത്തെയും സംസ്‌കാരത്തെയും ബൂര്‍ഷ്വാ രീതിയില്‍ നവീകരിക്കാനുള്ള പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് മഹാരാഷ്ട്രയിലെ ജ്യോതിബാ ഫൂലെയുടെയും, കേരളത്തിലെ ശ്രീ നാരായണന്റെ (ശ്രീനാരായണഗുരു എന്ന് എവിടെയും പരാമര്‍ശിക്കാതിരിക്കാന്‍ അദ്ദേഹം സൂക്ഷ്മത പാലിച്ചു) പ്രസ്ഥാനത്തെയും വിലയിരുത്തേണ്ടത് ‘ എന്ന് അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര (പുറം 174 – ചിന്ത പബ്ലിഷേഴ്‌സ്) ത്തില്‍ എഴുതി. ഗുരുവിന്റെ പ്രസിദ്ധ അനുയായി ടി കെ മാധവന്‍ നേതൃത്വം കൊടുത്ത വൈക്കം സത്യഗ്രഹം അദ്ദേഹത്തിന്റെ എല്ലാ എഴുത്തുകളിലും അവഗണിക്കപ്പെട്ടു. ഗുരുവിന്റെ സിദ്ധാന്തങ്ങള്‍ അവര്‍ണ്ണരില്‍ മാത്രം ഒതുങ്ങുന്നതാണെന്ന് ഇഎംഎസ് സിദ്ധാന്തിച്ചു. അവര്‍ണ്ണ ഹിന്ദു ജാതികള്‍ക്ക് പ്രത്യേക ക്ഷേത്രങ്ങളും മഠങ്ങളും സ്ഥാപിച്ച് അവരെ മാത്രം ഉയര്‍ത്തിയ പ്രസ്ഥാനമാണ് ശ്രീനാരായണ പ്രസ്ഥാനം (ഇഎംഎസ് – ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പേജ് 14) എന്ന് ഇ എം എസ് പ്രചരിപ്പിച്ചു.

‘ശ്രീനാരായണനെ തുടര്‍ന്നു വന്ന സന്യാസിമാരും ചുരുക്കം ചില മതഭക്തന്മാരുമൊഴിച്ച് ഈഴവരില്‍ തന്നെ അധികമാരും ശ്രീനാരായണന്റെ സന്യാസ ജീവിതത്തെ ആദര്‍ശമായെടുക്കുന്നില്ല’ (കേരളം മലയാളികളുടെ മാതൃഭൂമി ഇ.എം.എസ് നാലാം പതിപ്പ് ചിന്ത പബ്ലിക്കേഷന്‍സ് 2009, പേജ് 248) എന്ന് ഇഎംഎസ് ഗവേഷണം ചെയ്തു കണ്ടുപിടിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗുരുവിനെ കാണാനായി മഹാകവി രവീന്ദ്രനാഥ ടാഗോറും മഹാത്മാഗാന്ധിയും ശിവഗിരിയില്‍ വന്നെത്തി. എന്നാല്‍ നമ്മുടെ ‘കമ്യൂണിസ്റ്റ് ‘ ആചാര്യന് ഗുരുവിനോടുള്ള കാഴ്ചപ്പാട് എന്തായിരുന്നുവെന്ന് ‘കേരളം മലയാളികളൂടെ മാതൃഭൂമി’ എന്ന പുസ്തകത്തിലൂടെ വെളിപ്പെടുന്നുണ്ട്.

‘സ്ത്രീകളുടെ രാഷ്ട്രീയവത്കരണത്തിന് സുപ്രധാന പങ്ക് വഹിച്ച ഒരു ഇടതുപക്ഷ പാര്‍ട്ടി’ എന്ന് ശ്രീജ പറയുന്നതിലെ അബദ്ധവും പരിശോധിക്കപ്പെടേണ്ടതാണ്. ഗൗരിയമ്മ മുതല്‍ സ്ത്രീ സഖാക്കള്‍ നേരിട്ട അവഗണനയുടെ തുടര്‍ച്ചയാണ് ഇപ്പോഴും കണ്ടുവരുന്ന, പീഡനങ്ങളെ പോലും ന്യായീകരിക്കുന്ന ആണധികാരങ്ങള്‍..

അതുകൊണ്ട് ചരിത്ര പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ അതില്‍ കൃത്യത വരുത്തണമെന്നും ജാഗ്രത പാലിക്കണമെന്നും ശ്രീജ നെയ്യാറ്റിന്‍കരയോട് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

സ്ത്രീകളുടെ സവര്‍ണ്ണ സാംസ്‌കാരികതയ്‌ക്കെതിരായുള്ള പോരാട്ട ചരിത്രങ്ങള്‍ക്ക് മേല്‍ ബ്രാഹ്മണ്യത്തിന്റെ മറക്കുട പിടിക്കരുത്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply