
ക്ഷേത്രങ്ങളും സിസ്റ്റത്തിന്റെ കുറ്റകൃത്യങ്ങളും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഓ, വെള്ളിയാഴ്ച വീണ്ടും വന്നെത്തി! എന്റെ ഓഫീസിലെ സുഹൃത്തുക്കള്‍ ക്ഷേത്രത്തിലേക്ക് പോകുന്നു, ആഴ്ചതോറും കിട്ടുന്ന പ്രസാദത്തിനും ഒപ്പം ഒരു പിടി മനസിക അടിമത്തം സൗജന്യമായി സ്വീകരിക്കാനും. എന്തൊരു ഡീല്‍! സൗജന്യ ഭക്ഷണത്തിന് പകരം തന്റെ വിമര്‍ശനാത്മക ചിന്തയെ വാതില്‍ക്കല്‍ ഉപേക്ഷിക്കണം, ഒപ്പം ഒരു നുള്ള് ദൈവിക കുറ്റബോധവും സ്വീകരിക്കണം – ആത്മാവിനുള്ള ഏറ്റവും മികച്ച സബ്സ്‌ക്രിപ്ഷന്‍ സര്‍വീസ്, അല്ലേ?
പക്ഷേ, ആ പുകമറയും പൂമാലയും മാറ്റി നോക്കാം. ഈ ”പവിത്ര” സ്ഥലങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് വേവുന്നത്? സ്പോയിലര്‍: അത് പരിപ്പും ഭക്തിയും മാത്രമല്ല. ക്ഷേത്രങ്ങള്‍, അവയുടെ തിളങ്ങുന്ന വിഗ്രഹങ്ങളും ”പുണ്യ” വൈബുകളും കൊണ്ട്, ജനാധിപത്യത്തെയും പ്രകൃതിനിയമത്തെയും മനുഷ്യത്വത്തിന്റെ അടിസ്ഥാന മര്യാദകളെയും പരിഹസിക്കുന്ന സിസ്റ്റത്തിന്റെ പാപങ്ങള്‍ മറയ്ക്കാനുള്ള പെര്‍ഫെക്ട് മുഖംമൂടിയാണ്.
നമുക്ക് ക്ഷേത്ര മാനേജ്മെന്റില്‍ നിന്ന് തുടങ്ങാം. ഈ പാരമ്പര്യാവകാശ ഭൂപ്രഭുത്വങ്ങള്‍, പലപ്പോഴും തിരഞ്ഞെടുക്കപ്പെടാത്ത ”വിശ്വാസത്തിന്റെ കാവല്‍ക്കാര്‍” നടത്തുന്ന ക്ഷേത്രങ്ങള്‍, ഒരു മധ്യകാല രാജവംശത്തിന്റെ അത്രയും ജനാധിപത്യപരമാണ്. ഉദാഹരണത്തിന്, കര്‍ണാടകയിലെ ധര്‍മസ്ഥല ക്ഷേത്രം 1968 മുതല്‍ ഹെഗ്ഗഡേ കുടുംബത്തിന്റെ കൈകളിലാണ്. തിരഞ്ഞെടുപ്പോ? ഉത്തരവാദിത്തമോ? ഒന്നുമില്ല, കുടുംബപാരമ്പര്യമായി കൈമാറുന്ന ഒരു ”ദൈവീക അവകാശം” മാത്രം. ഇത് ആത്മീയതയല്ല; മെച്ചപ്പെട്ട ബ്രാന്‍ഡിംഗോടുകൂടിയ ഫ്യൂഡലിസമാണ്. ഏറ്റവും രസകരമായ കാര്യം ഭക്തന്മാരുടെ അന്ധവിശ്വാസത്തില്‍ തഴച്ചുവളരുന്ന ഈ സംവിധാനം, അവരുടെ ദാനവും ഭക്തിയും, ദൈവത്തിന്റെ ”ലൈക്ക്” ബട്ടണ്‍ അമര്‍ത്തി സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റ് വാങ്ങാനുള്ള വഴിയാണെന്ന് വിശ്വസിപ്പിക്കുന്നു. ജനാധിപത്യം? ഹോ, ഒലിഗാര്‍ക്കിയുടെ കൂടെ കുറച്ച് മന്ത്രവും ചേര്‍ത്തതാണ് ഇത്.
ഇന്ത്യയിലെ ക്ഷേത്ര സമ്പദ്വ്യവസ്ഥയുടെ ദിവ്യമായ ഫ്രോഡ് കളികള്‍ കാണൂ, ഈ തട്ടിപ്പിന്റെ യഥാര്‍ത്ഥ വേരുകളിലേക്ക്, ഒന്ന് പിന്നോട്ട് സഞ്ചരിക്കാം. ബ്രിട്ടീഷുകാര്‍ സുഗന്ധവ്യഞ്ജന വ്യാപാരത്തിനായി ഇന്ത്യയിലേക്ക് കപ്പലില്‍ വന്നതുപോലെയാണ്, യൂറേഷ്യന്‍ ബ്രാഹ്മണര്‍, ആത്മീയവും ഭൗതികവുമായ ജാക്പോട്ടുകളുടെ നിത്യ കാവല്‍ക്കാര്‍ ഭക്തിപൂര്‍വമായ വാണിജ്യത്തിന്റെ അതിഗംഭീരമായ വല വിരിച്ചിരിക്കുന്നത്! ക്ഷേത്രങ്ങള്‍, ആത്മാന്വേഷണത്തിനുള്ള ശാന്തമായ ആലയങ്ങളല്ല -അവ മിഡാസിനെപ്പോലും (തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാനുള്ള വരം വാങ്ങി ഭക്ഷണം കഴിക്കാന്‍ പറ്റാതെ വെട്ടിലായ അത്യാര്‍ത്തി പൂണ്ട രാജാവ്) ലജ്ജിപ്പിക്കുന്ന സമ്പത്ത് വാരിക്കൂട്ടുന്ന തിരക്കേറിയ ബിസിനസ്സ് കേന്ദ്രങ്ങളാണ്. അവയുടെ അമിതമായ സമ്പത്തിനെക്കുറിച്ച് മറ്റൊരു ദിവസം നാം വിശദമായി പരിശോധിക്കും.
ജനങ്ങള്‍, ക്ഷേത്രങ്ങളില്‍ നിന്ന് ക്ഷേത്രങ്ങളിലേക്ക് ഓടുന്ന തിരക്കിലാണ്. അവര്‍ വളരെ ആവേശത്തിലാണ് – പക്ഷേ, പ്രിയപ്പെട്ട ജനങ്ങളെ, അധികം ആവേശഭരിതരാകരുത്. കാരണം ഈ പുണ്യ കൊള്ളയുടെ നിങ്ങളുടെ ഷെയര്‍ ബലൂണുകള്‍, മാലകള്‍, ചാന്ത്, പൊട്ട് എന്നിവ വില്‍ക്കുന്നതിനോ, ക്ഷേത്ര കവാടങ്ങള്‍ക്ക് പുറത്ത് ടാക്‌സി ഓടിക്കുന്നതിനോ ലോഡ്മാജുകള്‍ നടത്തുന്നതിനോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. യഥാര്‍ത്ഥ അധികാരം? യഥാര്‍ത്ഥ നിയന്ത്രണം? ഓ, അത് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലര്‍ക്കായി മാത്രം, ദേവതയുടെ ഗര്‍ഭഗൃഹത്തേക്കാള്‍ കര്‍ശനമായി പൂട്ടിയിട്ടിരിക്കുന്നു. കേരളത്തില്‍, ശൂദ്രര്‍ക്ക് ക്ഷേത്ര സര്‍ക്കസില്‍ ഒരു ടോക്കണ്‍ റോള്‍ ലഭിച്ചേക്കാം, പക്ഷേ അത് ഉയര്‍ന്ന മേശയ്ക്ക് അടുത്ത് ഒരു ഇരിപ്പിടമാണെന്ന് തെറ്റിദ്ധരിക്കരുത് – ഇനി ഇതിലധികം ലാഭം നേടാന്‍ ആഗ്രഹിക്കുന്നുണ്ടോ? പ്രശ്‌നമില്ല! നിങ്ങളുടെ സ്വന്തം ക്ഷേത്രം പണിയൂ, ധര്‍മ്മസ്ഥലയില്‍ കണ്ടതുപോലെ, നിങ്ങള്‍ക്ക് 2-3 ലക്ഷം രൂപ എറിഞ്ഞുതരും, ഒരു ചോദ്യവും ചോദിക്കാതെ. എന്തിനാണ് ഈ ഔദാര്യം? അവരുടെ മഹത്തായ സാംസ്‌കാരിക അജണ്ടയുടെ ഭാഗമാണിതെല്ലാം – ഓരോ വിഗ്രഹത്തിലൂടെയും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുക, അതേസമയം ബ്രാഹ്മണര്‍ ഹോമം നടത്തിയും മന്ത്രങ്ങള്‍ ജപിച്ചും നിങ്ങളുടെ അതേ ക്ഷേത്രത്തില്‍ തന്നെ വന്ന് പ്രതിഫലമായി ചെക്കുകള്‍ വാങ്ങി മുന്നോട്ടുപോകുന്നു. നിങ്ങളുടെ എളിയ ക്ഷേത്രം ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ തുടങ്ങിയാല്‍? സൂക്ഷിക്കുക! ”ദേവതാ തര്‍ക്കങ്ങള്‍” അല്ലെങ്കില്‍ ”ആചാര ശുദ്ധി” എന്നിവ ഉന്നയിച്ച് ബ്രാഹ്മണ ബ്രിഗേഡ് ഇടപെട്ട് അവരുടെ ദിവ്യ ഏകാധിപത്യം തിരിച്ചുപിടിക്കും. മാമ്പഴങ്ങള്‍ തഴച്ചുവളരുന്നിടത്ത് പുല്ലിനും ജീവിക്കാം – പക്ഷേ ഒരിക്കലും തഴച്ചുവളരില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
എന്റെ കൂട്ടുകാരന്‍ പറയും, ”ഞാന്‍ പോകുന്നത് ഭക്ഷണത്തിന് വേണ്ടി മാത്രമാണ്” എന്ന്. പക്ഷേ, ആരാണ് കബളിപ്പിക്കുന്നത്? ആ പ്രസാദത്തിന് ഒരു സൈക്കളോജിക്കല്‍ വിലയുണ്ട് (Psychological Price). ധര്‍മസ്ഥല പോലുള്ള ക്ഷേത്രങ്ങള്‍ നിന്റെ വയറിനെ മാത്രമല്ല, ”ദൈവനിയമം” എന്ന പ്രചാരണവും നിനക്ക് തീറ്റുന്നു. നിന്റെ വിമര്‍ശനാത്മക ചിന്തയെ വാതില്‍ക്കല്‍ ഉപേക്ഷിക്കാന്‍ അവര്‍ പറയുന്നു, നിന്റെ ജോലി നഷ്ടപ്പെട്ടതും വിവാഹ ദിവസം മഴ പെയ്തതും എല്ലാം ഒരു കോസ്മിക് കോപ്പിയറിന്റെ കൈകളിലാണെന്ന് വിശ്വസിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്നു. പക്ഷേ, 2018-ല്‍ ജമ്മുവിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ 8 വയസ്സുള്ള ആസിഫ ബാനോവിന് ലഹരിമരുന്ന് നല്‍കി, ഗുരുതരമായി ബലാത്സംഗം ചെയ്യപ്പെട്ട്, കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയപ്പോള്‍ ഈ ”സര്‍വശക്തന്‍” എവിടെയായിരുന്നു? മുസ്ലിം സമുദായത്തെ ഭീതിയിലാഴ്ത്താന്‍ വേണ്ടി നടന്ന ഈ ക്രൂരതയില്‍ ദൈവം എന്ത് കൊണ്ട് ഇടപെട്ടില്ല? ഉച്ചഭക്ഷണത്തിന് പോയോ?
പിന്നെ ധര്‍മസ്ഥല, ”പവിത്ര” ഭീകരതകളുടെ പോസ്റ്റര്‍ ബോയ്. 2025 ജൂലൈയില്‍, ഒരു മുന്‍ ശുചീകരണ തൊഴിലാളി ഒരു ബോംബ് പൊട്ടിച്ചു-1995 മുതല്‍ 2014 വരെ, ക്ഷേത്രത്തിന്റെ കണ്ണിന് കീഴില്‍, 100-ലധികം മൃതദേഹങ്ങള്‍-ഏറെയും സ്ത്രീകളും കുട്ടികളും, പലരും ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടവരെ – താന്‍ കുഴിച്ചിടേണ്ടി വന്നുവെന്ന് ആരോപിച്ചു. നേത്രാവതി നദിക്കരയില്‍ അസ്ഥികൂടങ്ങള്‍, സ്‌കൂള്‍ പെണ്‍കുട്ടികള്‍ – കഴുത്തറുത്ത് കൊല്ലപ്പെട്ടവ, ആസിഡ് ഉപയോഗിച്ച് ശരീരങ്ങള്‍ കത്തിച്ചവ – ഇത് ഒരു ഹൊറര്‍ സിനിമയല്ല, ഒരു ക്ഷേത്ര നഗരത്തിന്റെ വൃത്തികെട്ട രഹസ്യമാണ്. ദലിതനായ ഈ വിസില്‍ ബ്ലോവര്‍, ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട ശക്തരുടെ ഭീഷണിയില്‍ പ്രവര്‍ത്തിച്ചുവെന്ന് പറയുന്നു. എന്നിട്ടും, ഭക്തന്മാര്‍ ഇപ്പോഴും അവിടേക്ക് ഒഴുകുന്നു, പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നു, നീതിക്കായി കരയുന്ന പ്രേതങ്ങളെ അവഗണിക്കുന്നു. ഇതല്ലെങ്കില്‍ പിന്നെ എന്താണ് അന്ധവിശ്വാസം?
ഒരു ”സര്‍വശക്ത” ദൈവം ഈ ദുരന്തം തടയേണ്ടതായിരുന്നില്ലേ? പക്ഷേ, ഇല്ല, ദൈവം ക്ഷേത്രത്തിന്റെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്തുന്നതില്‍ മുഴുകിയിരിക്കുമായിരിക്കും അല്ലെ?, കൂട്ടക്കുഴിമാടങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടിയില്ല. ”ദൈവം എല്ലാം നിയന്ത്രിക്കുന്നു” എന്ന വിശ്വാസം 2003-ല്‍ ധര്‍മസ്ഥലയില്‍ അപ്രത്യക്ഷയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി അനന്യ ഭട്ടിന്റെ മുന്നില്‍ തകരുന്നു. 2012-ല്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട സൗജന്യയുടെ കേസ് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ദൈവം ഷോ നടത്തുകയാണെങ്കില്‍, അവന് ഗുരുതരമായ മാനേജ്മെന്റ് പ്രശ്നങ്ങളുണ്ട്.
ഇപ്പോള്‍ യഥാര്‍ത്ഥ കോപ്പിയര്‍ ആരാണെന്ന് നോക്കാം: സിസ്റ്റം. ആകാശത്തെ താടിക്കാരനല്ല, മനുഷ്യനിര്‍മിതമായ, അഴിമതി നിറഞ്ഞ, ശക്തിയുടെ യന്ത്രമാണ്. ആസിഫയുടെ കേസ് പൊതുജനരോഷം വരെ തളര്‍ന്നുകിടന്നത് ഈ സിസ്റ്റം കാരണമാണ്. ധര്‍മസ്ഥലയില്‍, വിസില്‍ ബ്ലോവറിന്റെ മൊഴി ഉണ്ടായിട്ടും കര്‍ണാടക പോലീസ് കാര്യമായതൊന്നും പുറത്ത് കൊണ്ടുവന്നില്ല. ബാംഗ്ലൂര്‍ സിവില്‍ കോടതിയുടെ പുതിയ നാടകം – 2025 ജൂലൈയില്‍ ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട 8,842 സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ ഡിലീറ്റ് ചെയ്തു-എന്തിന്? ”മതവികാരം” സംരക്ഷിക്കാനോ, ശക്തരെ കാക്കാനോ? യൂട്യൂബര്‍ എം ഡി സമീര്‍ സൗജന്യയുടെ കേസിനെക്കുറിച്ച് സംസാരിച്ചതിന് 10 കോടി രൂപയുടെ മാനനഷ്ട കേസ് വലിച്ചു കെട്ടിയപ്പോള്‍, മനുഷ്യന്‍ ഉണ്ടാക്കിയ സിസ്റ്റം ആരെ സേവിക്കുന്നുവെന്ന് വ്യക്തമാണ്. ദൈവത്തെയല്ല, നീതിയെയല്ല, ഹെഗ്ഗഡേമാരെയും അവരുടെ കൂട്ടാളികളെയുമാണ്.
”ദൈവവിധി അല്ലെങ്കില്‍ ദൈവത്തിന്റെ ഇഷ്ടം” എന്ന ഭ്രമം ഒരു സൗകര്യപ്രദമായ വ്യതിചലനമാണ്. ക്ഷേത്ര മാനേജ്മെന്റുകള്‍ക്ക് എങ്ങനെയാണ് അനിയന്ത്രിതമായ അധികാരമുണ്ടാവുക? പോലീസ് അന്വേഷണങ്ങള്‍ എന്ത് കൊണ്ടാണ് നിന്നുപോയത്, കോടതികള്‍ എന്തിന് കുഴിമാടങ്ങള്‍ കുഴിച്ചെടുക്കുന്നതിനേക്കാള്‍ വേഗത്തില്‍ വിമര്‍ശനങ്ങളെ നിശബ്ദമാക്കുന്നു? എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് ആളുകളെ തടയുന്നു. പ്രകൃതിനിയമം? പ്രപഞ്ചം പറയുന്നു, പ്രവൃത്തികള്‍ക്ക് പ്രത്യാഘാതങ്ങളുണ്ടെന്ന്‌ക്ഷേത്രത്തിലെ സവര്‍ണ മാടമ്പികള്‍ക്കൊഴികെ. 2000-ലധികം ധര്‍മസ്ഥലയിലെ ഇരകളെ, ആസിഫയെപ്പോലെ, ഈ സിസ്റ്റം ഇപ്പോഴും പരാജയപ്പെടുത്തുന്നു.
അടുത്ത വെള്ളിയാഴ്ച ക്ഷേത്രത്തിലെ ബുഫെ ഒഴിവാക്കൂ. ഭക്ഷണം സൗജന്യമായിരിക്കാം, പക്ഷേ ”പവിത്ര” മണ്ണിനടിയില്‍ കുറ്റകൃത്യങ്ങള്‍ മറച്ചുവെക്കുന്ന, അന്ധവിശ്വാസത്തില്‍ തഴച്ചുവളരുന്ന, പ്രതിഷേധിക്കുന്നതിന് പകരം പ്രാര്‍ത്ഥിക്കാന്‍ നിന്നെ പ്രേരിപ്പിക്കുന്ന ഒരു സിസ്റ്റത്തിനാണ് നീ വില നല്‍കുന്നത്. ദൈവമല്ല പ്രശ്നം; അവന്‍ വെറും ഒരു ഒഴിവുകഴിവാണ്. യഥാര്‍ത്ഥ കുറ്റകൃത്യം, ക്ഷേത്രങ്ങളെ അസ്പൃഷ്യമാക്കുന്ന” സിസ്റ്റമാണ്-ശരീരങ്ങള്‍ കുന്നുകൂടുമ്പോള്‍, സത്യം ഒരു വൈറല്‍ ട്വീറ്റിനേക്കാള്‍ വേഗത്തില്‍ ഡിലീറ്റ് ചെയ്യപ്പെടുന്നു.
ഓ, എത്ര മനോഹരമായ ഭക്തിഭാവം! പുട്ടപര്‍ത്തിയിലെ സായിബാബ മുതല്‍ അമൃതാനന്ദമയിയുടെ ”പുണ്യ” ആലിംഗനം വരെ, അല്ലെങ്കില്‍ നിര്‍ഭയമാരെ ചൂഷണം ചെയ്യുന്നവര്‍ വരെ, ഈ ”മഹാന്മാര്‍” ദിവ്യത്വത്തിന്റെ തിളങ്ങുന്ന മുഖംമൂടി ധരിക്കാന്‍ എത്ര ഇഷ്ടപ്പെടുന്നു! വിശ്വാസവും മതവും എന്തുതന്നെയായാലും, തിരക്കഥ ഒന്നുതന്നെ: അവയവക്കച്ചവടം, മയക്കുമരുന്ന് വില്‍പ്പന, മരുന്ന് പരീക്ഷണം, ബലാത്സംഗം, കൊലപാതകം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ – ഇവയെല്ലാം അത്ര പവിത്രമായ ഒരു മൂടുപടത്തിനടിയില്‍ മറച്ചുവെക്കുക, ആര്‍ക്കും തൊടാന്‍ കഴിയാത്തവിധം. ഏതു മതദൈവമാണ് ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എന്നത് വായനക്കാര്‍ക്ക് വിട്ടു തരുന്നു.
അവരുടെ മാസ്റ്റര്‍പ്ലാന്‍? ദാനധര്‍മ്മം! ജനക്കൂട്ടത്തിന് കുറച്ച് ദയാദാക്ഷിണ്യം എറിഞ്ഞുകൊടുക്കുക, അപ്പോള്‍ കണ്ടോ – നിയമം വാതില്‍ മുട്ടുമ്പോള്‍, ഈ ”നന്ദിയുള്ള” ഗുണഭോക്താക്കള്‍ ”രക്ഷകരെ” നീതിയില്‍ നിന്ന് കാക്കാന്‍ വിശ്വസ്ത മനുഷ്യകവചമായി മുന്നില്‍ നില്‍ക്കും. ജനാധിപത്യമെന്ന ഈ മഹാസര്‍ക്കസില്‍, ജനമാണ് ഭരിക്കേണ്ടതാണ്, ആടുകളെപ്പോലെ നടത്തപ്പെടേണ്ടതല്ല. ആ വിസ്മയിപ്പിക്കുന്ന ആലുകളും കുളങ്ങളും ഉയര്‍ന്ന ഗോപുരങ്ങളുമുള്ള ഗംഭീര ക്ഷേത്രങ്ങള്‍? സ്‌പോയിലര്‍ അലേര്‍ട്ട്: അവ ഒരുകാലത്ത് ബൗദ്ധവിഹാരങ്ങളായിരുന്നു.
ഇന്ന് നമ്മള്‍ കാണുന്നത്, ചരിത്രപരമായ കള്ളങ്ങളും അസമത്വവും ചാതുര്‍വര്‍ണ്യവും ചേര്‍ത്ത്, ആത്മീയതയുടെ മുഖംമൂടിയണിഞ്ഞവ, യൂറേഷ്യന്‍ അധിനിവേശക്കാര്‍ പിടിച്ചെടുത്ത് റീബ്രാന്‍ഡ് ചെയ്തവ. ഇന്ത്യയുടെ ആത്മാവിനെ കെടുത്തിയ ഒരു സാംസ്‌കാരിക ദുരന്തം, ഇവിടെ അരങ്ങേറുന്ന മിഥ്യയെ കാണാന്‍ കഴിയുന്നവര്‍ക്ക് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ നഷ്ടം. ഈ യൂറേഷ്യന്‍ അധിനിവേശികള്‍ അവരുടെ സ്വര്‍ണ്ണമയമായ വിഗ്രഹങ്ങള്‍ക്കടിയില്‍ നമ്മുടെ യഥാര്‍ത്ഥ പൈതൃകത്തെ കുഴിച്ചുമൂടുന്നതിന് മുമ്പ്, ഇന്ത്യ സമത്വത്തില്‍, സഹോദര്യത്തില്‍, സ്വാതന്ത്ര്യത്തില്‍, ശാസ്ത്രീയ മനോഭാവത്തില്‍ (Scientific Temper) വേരൂന്നിയ ഒരു ബൗദ്ധരാഷ്ട്രമായിരുന്നു. ഇന്ത്യയില്‍, ജപങ്ങളോ, മന്ത്രങ്ങളോ, വഴിപാടുകളോ, അന്ധമായ ഭക്തിയോ കൊണ്ടല്ല യഥാര്‍ത്ഥ മനശാന്തി കിട്ടിയിരുന്നത് – കാരണം, ദൈവത്തിന്റെ മുന്നില്‍ എന്തെങ്കിലും എറിഞ്ഞാല്‍ മാത്രം പോരല്ലോ. പകരം, ആത്മനിരീക്ഷണത്തിന്റെയും സ്വന്തം മനസ്സിന്റെ സ്വഭാവം മനസ്സിലാക്കുന്നതിന്റെയും പരിശീലനത്തിലൂടെയാണ് അത് കൈവരിച്ചത്. ആര്‍ക്കറിയാം, അല്ലേ?
അവിടെ, പ്രബുദ്ധരായ അധ്യാപകരും, മാര്‍ഗദര്‍ശികളും സാധാരണക്കാരെ മൈന്‍ഡ് ഫുള്‍നെസ് പരിശീലനം കൊടുത്ത്, ശ്രദ്ധാപൂര്‍വ്വം ജീവിക്കാന്‍ പഠിപ്പിച്ചു – സ്വയം പര്യാപ്തത നേടാനും, മനോബലം വര്‍ധിപ്പിക്കാനും, മാനസിക സമ്മര്‍ദ്ദമില്ലാതെ നീതിനിഷ്ഠമായ ജീവിതം നയിക്കാനും. ആന്തരിക സമാധാനവും പ്രതിരോധശേഷിയും വളര്‍ത്തിയെടുക്കാനും പ്രാപ്തരാക്കി. ഏറ്റവും രസകരമായ കാര്യം? ഈ സേവനങ്ങള്‍ക്കൊന്നും അവര്‍ ഒരു പൈസ പോലും വാങ്ങിയില്ല. അവരുടെ ഭക്ഷണം മാത്രമാണ് നമ്മുടെ ഉത്തരവാദിത്തം-അതാണ് യഥാര്‍ത്ഥ സേവനം, അല്ലേ?
ഇന്നത്തെ ക്ഷേത്രങ്ങളിലേക്ക് വന്നാല്‍, കഥ മറ്റൊന്നാണ്: ഓരോ പൂജയ്ക്കും വിലപട്ടിക! നിന്റെ കീശയുടെ ”കഴിവനുസരിച്ച്” ചാര്‍ജ്. കല്ലില്‍ തീര്‍ത്ത ദൈവത്തെ അടുത്ത് കാണണോ? കൂടുതല്‍ കാശ് കൊടുക്ക്. ഇതൊക്കെ ബിസിനസ് കേന്ദ്രങ്ങളായി മാറി. എന്താ. അല്ലെ? ജനങ്ങളുടെ ക്ഷേമം ആര് നോക്കുന്നു? ആര്‍ക്കാണ് അവരുടെ മനസ്സമാധാനം വേണ്ടത്, പ്രോഫിറ്റല്ലേ മുഖ്യം? അവര്‍ കെട്ടിയുയര്‍ത്തിയത് ചതികളുടെ, കള്ളങ്ങളുടെ ചീട്ട് കൊട്ടാരങ്ങള്‍ മാത്രമാണ്.
വിശ്വാസത്തിന്റെ വ്യാപാരവല്‍ക്കരണം നമ്മള്‍ ക്ഷമിച്ചാലും പക്ഷേ, നിരപരാധികളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ, ബലാത്സംഗവും കൊലപാതകവും, മൃതദേഹങ്ങളുടെ രഹസ്യ കുഴിച്ചിടലും? ഇത് ക്രൂരതയുടെ പരമകോടിയാണ്! ഇത്തരം സ്ഥലങ്ങള്‍ ലാഭവും, ഭീകരമായ കുറ്റകൃത്യങ്ങളും കൊണ്ട് കളങ്കിതമായിരിക്കുന്നു. ആരാണ് ഇരകളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്നത്? കര്‍ണാടക സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചിട്ടുണ്ട്, പക്ഷേ സൗജന്യ കേസ് പോലുള്ള മുന്‍ പരാജയങ്ങള്‍ കാരണം പൊതുജന വിശ്വാസം ദുര്‍ബലമാണ്. നീതി നടപ്പാകുമോ, അതോ അധികാരവും പണവും സത്യങ്ങളെ കുഴിച്ചിടുമോ? എന്തൊരു ദയനീയ പതനം!
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യയുടെ യഥാര്‍ത്ഥ പൈതൃകം – പുരാതന വിഹാരങ്ങളില്‍ പഠിപ്പിച്ചിരുന്ന ആത്മപരിശോധനയുടെയും ശ്രദ്ധാപൂര്‍വ്വമായ ജീവിതത്തിന്റെയും അഗാധമായ ജ്ഞാനത്തില്‍ വേരൂന്നിയത്‌വിദേശ സംസ്‌കാരത്തിന്റെ നിയമവിരുദ്ധമായ കടന്നുകയറ്റത്താല്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു പൈസ പോലും വാങ്ങാതെ, ജ്ഞാനികളായ ഗുരുക്കന്മാര്‍ ജനങ്ങളെ മാനസിക വ്യക്തതയിലേക്കും സ്വയം പര്യാപ്തതയിലേക്കും ധാര്‍മികതയിലേക്കും നയിച്ചിരുന്ന ആ മനോഹരമായ വിഹാരങ്ങല്‍, ഇന്നത്തെ യാഥാര്‍ത്ഥ്യവുമായി എത്ര വ്യത്യസ്തമാണ്! യഥാര്‍ത്ഥ ജ്ഞാനം പുറത്തുനിന്നുള്ള വിഡ്ഢിത്തങ്ങള്‍ വിഴുങ്ങുന്നതില്‍ നിന്നല്ല, അകത്തുനിന്ന്, ആത്മപരിശോധനയില്‍ നിന്നാണ് വരുന്നത്. ”സ്വയം അറിയുക,” എന്നല്ലേ പറഞ്ഞത്? ധര്‍മ്മസ്ഥലയിലെ ബലാത്സംഗം, കൊലപാതകം, മറപ്പ് ശ്രമങ്ങള്‍ തുടങ്ങിയ ഭീകരമായ ആരോപണങ്ങളും, ആത്മീയതയുടെ വ്യാപാരവല്‍ക്കരണവും, നമ്മള്‍ എത്രമാത്രം വഴിതെറ്റിപ്പോയി എന്ന് കാണിക്കുന്നു.
കടുത്ത ഹിന്ദുക്കള്‍” അവരുടെ കാവി ആഢംബരവുമായും, ”മൃദു ഹിന്ദുക്കള്‍” നമ്മുടെ യഥാര്‍ത്ഥ സംസ്‌കാരം എന്ന് തെറ്റിദ്ധരിച്ച്, നട്ടെല്ലില്ലാത്ത ചിയര്‍ ലീഡര്‍മാരെപ്പോലെ, തലകുലുക്കിയും – ഒരേ സര്‍ക്കസ്, വ്യത്യസ്ത കോമാളികള്‍. അവരെല്ലാം വികലമായ ഒരു ”സംസ്‌കാരം” വില്‍ക്കുന്നു. വര്‍ഗീയത പറഞ്ഞു വോട്ട് പിടുക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?രാഷ്ട്രീയം? ഹാ! അത് എല്ലാവരുടെയും ക്ഷേമം നോക്കേണ്ടതല്ലേ, വിഭാഗങ്ങള്‍ തിരിച്ച് നികുതിദായകരെ കൊള്ളയടിക്കേണ്ടതല്ലല്ലോ? ഇത് ദേശഭക്തിയല്ല – കാവിപ്പട്ട് ധരിച്ച് വിലകുറഞ്ഞ അധികാര പിടുത്തം, മുത്തപ്പനേപ്പോലും ലജ്ജിപ്പിക്കുന്ന ഒരു കപടനാടകം. ആര്‍ഷ ഭാരതത്തിന്റെ ”മഹത്തായ സംസ്‌കാര”ത്തെക്കുറിച്ച് വാചാലമാകുന്നു, സംസ്‌കൃത ശ്ലോകങ്ങള്‍ ഉരുവിടുന്നു, പുരാതന ജ്ഞാനം തൊടുന്നതുപോലെ. പക്ഷേ, അവരുടെ പവിത്ര സ്‌തോത്രങ്ങളില്‍ ഒരു തരി നന്മയുണ്ടെങ്കില്‍, അത് ഇന്ത്യയുടെ യഥാര്‍ത്ഥ – വിദേശ സാംസ്‌കാരിക അധിനിവേശത്താല്‍ തകര്‍ക്കപ്പെട്ട – സംസ്‌കാരത്തെക്കുറിച്ചാണ്. പക്ഷേ, ആര്‍ക്കാണ് അതറിയുന്നത്? ഈ ”ഹിന്ദു” ലേബലില്‍ ആ പുരാതന നന്മയുടെ ഒരു തുള്ളി പോലും ഉണ്ടായിരുന്നെങ്കില്‍, ഇന്നത്തെ ക്ഷേത്രങ്ങളില്‍ -കാശിനുള്ള പൂജകളോ ധര്‍മ്മസ്ഥലയിലെ ഭീകര ആരോപണങ്ങളോ അല്ലല്ലോ – പഴയത്തിന്റെ പ്രതിധ്വനികള്‍ കാണേണ്ടതല്ലേ? അവര്‍ സംസ്‌കാരത്തെപ്പറ്റി പറയുമ്പോള്‍, ഇതിന് നേര്‍വിപരീതമായ, അതിനേക്കാള്‍ ഉദാത്തമായ, ഇതിനെ പൂര്‍ണമായി തകര്‍ക്കാന്‍ കഴിയുന്ന അതേ നാണയത്തില്‍ തിരിച്ചടിക്കുകയല്ലേ നാം ചെയ്യേണ്ടത്? രാഷ്ട്രീയമായി എതിര്‍ക്കാന്‍ കഴിയുമോ? കഴിയുമെന്ന് തോന്നുന്നില്ല.
ആ യഥാര്‍ത്ഥ പൈതൃകം തിരിച്ചുപിടിക്കനും, വികലമായ കെട്ടുകാഴ്ചകളെ പൊളിച്ചെറിയാനും, ഇപ്പോള്‍ സമയമായി, അല്ലേ? ചീട്ടു കൊട്ടാരങ്ങള്‍-ലാഭവും ചതിയും ചൂഷണവും കൊണ്ട് നിര്‍മ്മിച്ചവ- തകര്‍ന്നടിയും ഉറപ്പ്! സ്പോയ്ലര്‍ അലേര്‍ട്ട്: അധര്‍മ്മസ്ഥലം എന്ന് പേര് വെച്ച പുണ്യഭൂമികളില്‍ കറങ്ങിനടക്കുന്ന ഈ ആത്മീയ തട്ടിപ്പുകാരെ വീഴ്ത്താന്‍ ഇതാണ് ഏക മാര്‍ഗ്ഗം.