ഇറ്റലിയിലേക്ക് നമ്മള്‍ വളണ്ടിയേഴ്‌സിനെ അയക്കണം

ആരും ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു സാമൂഹ്യവ്യാപനം ഉണ്ടാകുകയാണെങ്കില്‍ സ്ഥിതിഗതികള്‍ അതിരൂക്ഷമാകുമെന്നുറപ്പ്. പതിനായിരം പേര്‍ക്ക് പരമാവധി 70 ബെഡാണ് നമ്മുടെ ആരോഗ്യമേഖലയിലുള്ളത്. ചൈനയിലും ഇറ്റലിയിലുമൊക്കെ അത് എത്രയോ കൂടുതലാണ്. അതുപോലെ നമുക്ക് പതിനായിരം പേര്‍ക്ക് പരമാവധി 3-4 ഡോക്ടര്‍മാരും നഴ്‌സുമാരുമാണുള്ളത്. ചൈനയിലത് 18 ഉം ഇറ്റലിയില്‍ 41 ഉമാണ്. എന്നിട്ടുമവര്‍ പരാജയപ്പെട്ടിരിക്കുന്നു.

ചരിത്രത്തില്‍ ഒരിക്കലും സംഭവിക്കാത്ത രീതിയില്‍ ഒരു ലോക് ഡൗണിലാണ് രാജ്യം. തീര്‍ച്ചയായും ഇത് അനിവാര്യമാണ്. ലോകത്തെ പല രാജ്യങ്ങളും നേരിടുന്ന മഹാദുരന്തത്തെ തടയാന്‍ മറ്റൊരു മാര്‍ഗ്ഗമുണ്ടെന്ന് കരുതാനാവില്ല. ചൈനയും അമേരിക്കയും ബ്രിട്ടനും ഇറ്റലിയുമൊക്കെ പരാജയപ്പെട്ടിടത്താണ് നമ്മള്‍ പൊരുതുന്നത്. അല്‍പ്പം വൈകിയാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ 1.7 ലക്ഷം കോടി രൂപയുടെ ആശ്വാസപാക്കേജ് പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യാം. തീര്‍ച്ചയായും അത് അപര്യാപ്തമാണ്. അപ്പോഴും രാജ്യത്തെ പാവപ്പെട്ട ജനവിഭാഗങ്ങളേയും സ്ത്രീകളേയും തൊഴിലാളികളേയും പരിഗണിക്കുന്നു എന്നത് ആശ്വാസകരമാണ്. തൊഴിലുറപ്പു പദ്ധതിയുടെ വേതന വര്‍ദ്ധനവും സ്ത്രീകള്‍ക്കുള്ള പ്രഖ്യാപനങ്ങളും കര്‍ഷകര്‍ക്കുള്ള സഹായവും ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷ്വറന്‍സും തൊഴിലാളികള്‍ക്കായുള്ള പ്രത്യേക പ്രഖ്യാപനങ്ങളും രണ്ടുരൂപക്ക് ഗോതമ്പും മൂന്നു രൂപക്ക് അരിയും നല്‍കുന്നതുമൊക്കെ ദരിദ്ര ജനവിഭാഗങ്ങളെ സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നതിന്റെ സൂചനകളാണ്.

മറുവശത്ത് കേരളവും ആശ്വാസകരമായ നിരവധി പ്രഖ്യാപനങ്ങള്‍ നേരത്തെ തന്നെ നടത്തിയിട്ടുണ്ട്. എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യമായി അരിയെന്നതാണ് ഏറ്റവും പ്രധാനം. പ്രഖ്യാപനം നടപ്പാക്കാന്‍ കാലതാമസം വരാതെ നോക്കണം. അരിയെത്തിയാല്‍ വിതരണം ചെയ്യുന്നതിന് സുരക്ഷയിലധിഷ്ഠിതമായ സംവിധാനം ഉണ്ടാക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കേണ്ടത് വാര്‍ഡ് തലത്തിലാവണം. സന്നദ്ധ പ്രവര്‍ത്തകരുടെ ആവശ്യമുണ്ടെങ്കില്‍ ഏകോപിപ്പിക്കേണ്ടത് വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലായിരിക്കണം. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചപോലെ സംഘടനകള്‍ പേരുകളുപയോഗിച്ചോ മറ്റോ സ്വന്തം അസ്തിത്വം സ്ഥാപിക്കാന്‍ ഈയവസരം ഉപയോഗിക്കരുത്.

ആരും ആഗ്രഹിക്കുന്നില്ലെങ്കിലും ഒരു സാമൂഹ്യവ്യാപനം ഉണ്ടാകുകയാണെങ്കില്‍ സ്ഥിതിഗതികള്‍ അതിരൂക്ഷമാകുമെന്നുറപ്പ്. പതിനായിരം പേര്‍ക്ക് പരമാവധി 70 ബെഡാണ് നമ്മുടെ ആരോഗ്യമേഖലയിലുള്ളത്. ചൈനയിലും ഇറ്റലിയിലുമൊക്കെ അത് എത്രയോ കൂടുതലാണ്. ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെ സൗകര്യങ്ങള്‍ മുതല്‍ സ്റ്റാര്‍ ഹോട്ടല്‍ മുറികള്‍ വരെ ഐസോലേഷനായി ഉപയോഗിക്കേണ്ടിവരാം. എങ്ങനെ വന്നാലും അത് 200ല്‍ കൂടുതലാക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ട്രെയിന്‍ കംപാര്‍ട്ട്‌മെന്റുകള്‍ ഉപയോഗിക്കാമെന്നു പറയുമ്പോഴും അത് പ്രായോഗികമാക്കാന്‍ എളുപ്പമല്ല. ടോയ്‌ലറ്റ് സൗകര്യം തന്നെ പ്രധാന പ്രശ്‌നം. മറിച്ച് ക്ലീനിക്കുകളാക്കി അവ ഉപയോഗിക്കാനാവും. അതുപോലെ നമുക്ക് പതിനായിരം പേര്‍ക്ക് പരമാവധി 3-4 ഡോക്ടര്‍മാരും നഴ്‌സുമാരുമാണുള്ളത്. ചൈനയിലത് 18 ഉം ഇറ്റലിയില്‍ 41 ഉമാണ്. എന്നിട്ടുമവര്‍ പരാജയപ്പെട്ടിരിക്കുന്നു. റിട്ടര്‍മെന്റായ ആരോഗ്യമുള്ള ഡോക്ടര്‍മാരുടെ സേവനം ഉപയോഗിക്കേണ്ടിവരും. നഴ്‌സിംഗ് പഠിച്ചിട്ടും പല കാരണങ്ങളാലും ജോലിക്കുപോകാത്തവരേയും വിളിക്കേണ്ടിവരും.

ഈ സാഹചര്യത്തിലാണ് ലോകത്തിനെമ്പാടും ആവേശമായി ക്യൂബ മാറിയിരിക്കുന്നത്. ചെഗ്വര ഒരു വിപ്ലവകാരി മാത്രമായിരുന്നില്ല, ഡോക്ടറും ആരോഗ്യമന്ത്രിയുമായിരുന്നല്ലോ. ആ പാരമ്പര്യം അവര്‍ കാത്തുസൂക്ഷിക്കുന്നു. നമ്മളവരെ അഭിവാദ്യം ചെയ്യുന്നു. നല്ലത്. എന്നാലതുമതിയോ? എത്രയോ മലയാളികള്‍ ജോലിചെയ്ത് ജീവിക്കുന്ന നാടാണ് ഇറ്റലി. അവരോട് നമുക്കൊരു കടപ്പാടുണ്ട്. ക്യൂബ മറ്റുരാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ വിടുമ്പോള്‍ നമ്മള്‍ കയ്യടിച്ചാല്‍ പോര. ആ മാതൃക പിന്തുടരാനാകണം. ഡോക്ടര്‍മാരേയോ നഴ്‌സുമാരേയോ വിടാനായില്ലെങ്കില്‍ വളണ്ടിയേഴ്‌സിനെ വിടാന്‍ നമുക്കാവണം. അവിടെ വളണ്ടിയേഴ്‌സിന്റെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ ദിശയില്‍ വളരെ ഉയര്‍ന്ന മാനവികതയുടെ ഒരു തലത്തിലേക്കുകൂടി ചിന്തിക്കാന്‍ നമുക്കു കഴിയേണ്ട സമയമാണ് ഈ കൊറോണകാലം.

(ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞതില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply