മഴ വീണ്ടും കനക്കുമെന്ന് മുന്നറിയിപ്പ് : ദുരിതാശ്വാസ പ്രവര്‍ത്തനം സജീവം
ഇനിയും 27 മണിക്കൂര്‍ വരെ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. മാത്രമല്ല ആഗസ്റ്റ് 15 നു മഴ പുനരാരംഭിക്കുമെന്നും അറിയിപ്പുണ്ട്. എറണാകുളത്തുനിന്ന് വടക്കോട്ട് മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
(വയനാട് മേപ്പാടി പുതുമലയില്‍ ഉരുള്‍പൊട്ടിയ സ്ഥലം. ഫോട്ടോ: ജയേഷ് പി, മാതൃഭൂമി)
ശക്തി കുറഞ്ഞതായി പ്രതീതി സൃഷ്ഠിച്ച മഴ വീണ്ടും ശക്തമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇനിയും 27 മണിക്കൂര്‍ വരെ അതിതീവ്ര മഴക്ക് സാധ്യതയുണ്ട്. മാത്രമല്ല ആഗസ്റ്റ് 15 നു മഴ പുനരാരംഭിക്കുമെന്നും അറിയിപ്പുണ്ട്. എറണാകുളത്തുനിന്ന് വടക്കോട്ട് മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 ടീമുകള്‍ സംസ്ഥാനത്തു പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. മദ്രാസ് റെജിമെന്റിന്റെ 2 ടീമുകള്‍ പാലക്കാട്ട് എത്തി. എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്സിന് തകര്‍ന്ന റോഡുകള്‍ ഉടനടി നന്നാക്കണമെന്ന നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനം ഭക്ഷണ വിതരണം എന്നിവിയക്ക് സൈന്യം സഹായിക്കുന്നുണ്ട്. മലയോര മേഖലയിലേക്ക് വിനോദസഞ്ചാരം ഒഴിവാക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പോലീസ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിച്ചു. റോഡ് റെയില്‍ ഗതാഗതം തടസപ്പെട്ടു. കൊച്ചി വിമാനത്താവളം ഞായറാഴ്ച വരെ പ്രവര്‍ത്തനം നിര്‍ത്തി. രണ്ടു പാസഞ്ചറുകള്‍ ട്രെയിനുകള്‍ റദ്ദാക്കി.
ശക്തമായ മഴയില്‍ അകെ മരണം 34 ആയി. ഇന്ന് മാത്രം മരിച്ചത് 23 പേര്. മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍പൊട്ടി വന്‍ ദുരന്തമുണ്ടായതായി സംശയിക്കപ്പെടുന്നു. ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ എഴുതോളം വീടുകളില്‍ മുപ്പതെണ്ണവും ഉരുള്‍പ്പൊട്ടലില്‍ മണ്ണിനടിയിലായി. അമ്പതോളം പേരെ കാണാനില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഉരുള്‍പ്പൊട്ടി പ്രദേശമാകെ ഒറ്റെപ്പെട്ട അവസ്ഥയിലാണ്. രക്ഷാ പ്രവര്‍ത്തകര്‍ക്ക് അവിടേക്ക് ചെന്നെത്താനും കഴിഞ്ഞിട്ടില്ല. വടകര, കുറ്റ്യാടിയിലും ഈരാറ്റുപേട്ടയിലും വിലങ്ങാടും ഉരുള്‍പൊട്ടി. 315 ഓളം ക്യാമ്പുകളിലായി 22465 പേര് ഉണ്ട്. വയനാട്ടില്‍ മാത്രം 10000 ലേറെ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്ടില്‍ പെയ്തത് 260 മില്ലിമീറ്റര്‍ അതിതീവ്ര മഴയാണ്. ഇത് അത്യപൂര്‍വ്വപ്രതിഭാസമെന്നു കാലാവസ്ഥ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. മേപ്പാടിയില്‍ ഉരുള്‍പൊട്ടിയിടത്തു 30 ഓളം ആളുകളെ കാണാതായി. മേപ്പാടിയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ എത്തിക്കും. റോഡ് മാര്‍ഗം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹെലികോപ്റ്ററില്‍ എത്തിക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു. ചാലക്കുടി, ആലുവ, കാലടി, പാലക്കാട്, പാലാ, കോട്ടയം എന്നീ നഗരങ്ങളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുന്നു. കണ്ണൂര്‍ ശ്രീകണ്ഠപുരം പൂര്‍ണമായും മുങ്ങുകയും ഒറ്റപ്പെടുകയും ചെയ്തു. ബാണാസുരസാഗര്‍ ഡാം 78% നിറഞ്ഞു കഴിഞ്ഞു. ഉടനടി ഡാം തുറക്കേണ്ടതായി വരുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കുറ്റ്യാടി, പെരിങ്ങല്‍കുത്ത്, ഇടുക്കി, ഷോളയാര്‍ എന്നീ ഡാമുകളില്‍ അമിതമായ നിലയില്‍ വെള്ളം നിറഞ്ഞിട്ടില്ല. മാനച്ചിലാര്‍ നിറഞ്ഞു കഴിയുന്നതിനാല്‍ കോട്ടയം നഗരത്തിലേക്ക് വെള്ളം കയറുന്നുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വോളന്റീര്‍ അകാന്‍ തയ്യാറായുള്ളവര്‍ keralarescue.in (https://keralarescue.in/) എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയണം. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ ഒരു മിനി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 1070 എന്നതാണ് നമ്പര്‍. ജില്ലാ നേതൃത്വത്തിലുള്ള കണ്ട്രോള്‍ റൂമുകളുടെ നമ്പര്‍ 1077 ആണ്. ദുരന്ത നിവാരണ കണ്ട്രോള്‍ റൂമുകളുടെ നമ്പറുകള്‍ 2331639, 23331098 എന്നിവയാണ്. സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദുരന്ത നിവാരണ കണ്ട്രോള്‍ റൂമിന്റെ നമ്പര്‍ 2329227, 2518356 എന്നിവയാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in