വാളയാര്‍ മാര്‍ച്ചും രാപ്പകല്‍ സമരവും വിജയിപ്പിക്കുക
കുറ്റവാളികള്‍ രക്ഷപ്പെടാനിടയായതില്‍ പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിനും കുറ്റകരമായ പങ്കുണ്ട്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും ഒഴിഞ്ഞുമാറാനാവില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ നല്‍കുന്ന ഉറപ്പ് 2017 ലും നല്‍കിയിരുന്നു
വാളയാറിലെ അട്ടപ്പള്ളത്ത് രണ്ട് ദലിത് പെണ്‍കുട്ടികള്‍ ക്രൂരമായി പലതവണ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടു നടക്കുന്ന എല്ലാ സമരങ്ങളെയും പിന്തുണക്കണമെന്ന് ജനാധിപത്യ രാഷ്ട്രീയ സമ്മേളന സംഘാടക സമിതി ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. പ്രതികളെ ശിക്ഷിക്കുന്നതിനും അന്വേഷണത്തെ അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും വേണ്ടി വിപുലമായ പ്രക്ഷോഭണങ്ങള്‍ ആവശ്യമാണ്. നവംബര്‍ 16ന് ദലിത് – ആദിവാസി – സ്ത്രീ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വാളയാര്‍ മാര്‍ച്ചും ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സിന്റെ നേതൃത്വത്തില്‍ 18 ന് എറണാകുളം കച്ചേരിപ്പടിയില്‍ നടക്കുന്ന രാപ്പകല്‍ സമരവും വിജയിപ്പിക്കണം.
പൊലീസും പബ്‌ളിക് പ്രോസികൂട്ടറും പ്രതികളെ രക്ഷിക്കാന്‍ ആസൂത്രിതമായി നടത്തിയ ഗൂഢാലോചനകളാണ് പ്രതികള്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. രാഷ്ട്രീയ ഇടപെടലിന്റെ പിന്തുണയില്‍ നീതിനിര്‍വ്വഹണവും നിയമവാഴ്ച്ചയും പ്രത്യക്ഷത്തില്‍ അട്ടിമറിക്കപ്പെടാന്‍ ഭരണ സംവിധാനങ്ങള്‍ തന്നെ കൂട്ടുനിന്നു. അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ദലിത് – ആദിവാസി സംഘടനകളുടെയും സ്ത്രീകളുടെയും ജനാധിപത്യ വാദികളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കേരളത്തിനകത്തും പുറത്തും നടക്കുന്ന സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിക്കുന്നു.
കുറ്റവാളികള്‍ രക്ഷപ്പെടാനിടയായതില്‍ പൊലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിനും കുറ്റകരമായ പങ്കുണ്ട്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും ഒഴിഞ്ഞുമാറാനാവില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ഇപ്പോള്‍ നല്‍കുന്ന ഉറപ്പ് 2017 ലും നല്‍കിയിരുന്നെങ്കിലും നടപ്പാക്കപ്പെടാതിരുന്നത് ഗുരുതരമായ തെറ്റാണ്. ഇപ്പോള്‍ നല്‍കുന്ന ഉറപ്പും അതിനാല്‍ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. കൊല്ലപ്പെട്ടത് ദലിതരും ദരിദ്രരുമായ രണ്ട് പെണ്‍കുട്ടികളായതിനാലാണ് ഭരണകൂടവും നിയമ സംവിധാനങ്ങളും കുറ്റവാളികള്‍ക്ക് വേണ്ടി നിലകൊണ്ടത്. ഇത് ജനാധിപത്യ സംവിധാനങ്ങളിലുള്ള വിശ്വാസം തന്നെ ഇല്ലാതാക്കുന്നു. 13 വയസുള്ള മൂത്ത കുട്ടി കൊല്ലപ്പെട്ടപ്പോള്‍ തന്നെ പൊലീസ് ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ ദുരൂഹ മരണം തടയാന്‍ കഴിയുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണത്. രണ്ടാമത്തെ മരണത്തിന് ശേഷവും കുറ്റവാളികളെ രക്ഷപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചതെന്ന് കോടതി വിധിയോടെ വ്യക്തമായിരിക്കുന്നു.
ഈ സാഹചര്യത്തില്‍ കേസിലെ മുഴുവന്‍ പ്രതികളെയും ശിക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ പഴുതടച്ച് വീണ്ടും അന്വേഷണം നടത്തേണ്ടതുണ്ട്. ഒപ്പം പ്രതികളെ രക്ഷിക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണം. കേസ് സിബിഐ അന്വേഷിക്കണമെന്ന പൊതു ആവശ്യത്തോട് സംഘാടക സമിതി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in