
പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരെ ഡെല്‍ഹിയില്‍ അക്രമം പടരുന്നു
പൗരത്വ ഭേദഗതി വിരുദ്ധ സമരക്കാര്‍ക്കെതിരെ ഡെല്‍ഹിയില്‍ അക്രമങ്ങള്‍ പടരുന്നതായി വാര്‍ത്ത. ജാഫറാബാദ്, മൗജ്പൂര്‍, ചാന്ദ്ബാഗ് പ്രദേശങ്ങളില്‍ നടന്ന അക്രമങ്ങളില്‍ പോലീസും പങ്കുചേരുകയായിരുന്നു എന്നാണ് വാര്‍ത്ത. സമരക്കാര്‍ക്കു നേരെ പൊലീസ് ഉദ്യോഗസ്ഥര്‍ കല്ലെറിയുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നു. മാത്രമല്ല സമരക്കാര്‍ക്കു നേരെ ആള്‍ക്കുട്ട അക്രമം നടക്കുന്ന മൗജ്പൂര്, ഖൊണ്ഡ, ചാന്ദ്ബാഗ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് പൊലീസ് പിന്മാറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടത്തും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസിനുനേരെയും വെടിവയ്പുണ്ടായി. ഒരു പോലീസുകാരന്‍ മരിച്ചതായി വാര്‍ത്തയുണ്ട്. 24 മണിക്കൂറിനിടെ ഡെല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം സമരക്കാരെ ഓടിക്കുമെന്നു പ്രഖ്യാപിച്ച് മാര്‍ച്ചു ചെയ്യുകയും അന്ത്യശാസനം നല്‍കുകയുമായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ട്രം്പ് ഡെല്‍ഹിയിലുള്ളപ്പോഴാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
