വി അബ്ദുല്‍ റഹ്മാന്‍ എം.എല്‍.എ ആദിവാസി – പൊതുസമൂഹത്തോട് മാപ്പുപറയണം

താനൂര്‍ എം എല്‍ എ ശ്രീ.അബ്ദുള്‍ റഹ്മാന്‍ ആദിവാസി സമൂഹത്തെ വംശീയാധിക്ഷേപം നടത്തിയതിനെതിരെയുള്ള പ്രതിഷേധ കുറിപ്പ്.

ജാതി -മത-വംശീയ വിവേചനത്തിനെതിരെ നിലകൊള്ളുന്ന വ്യക്തികള്‍, സംഘടനാ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അക്കാദമിക്കുകള്‍, അധ്യാപകര്‍ എന്ന നിലയ്ക്കുള്ള ഈ കൂട്ടായ്മ ആദിവാസി സമൂഹത്തെ അപഹസിക്കുകയും, വംശീയാധിക്ഷേപം നടത്തുകയും ചെയ്ത താനൂര്‍ എം.എല്‍.എ അബ്ദുള്‍ റഹ്മാന്റെ ജനാധിപത്യ വിരുദ്ധവും അപരിഷ്‌കൃതവുമായ നടപടിയിയോട് ശക്തമായി പ്രതിഷേധിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും ഉറപ്പു വരുത്തുന്ന തുല്യതയുടെയും സാമൂഹ്യനീതിയുടെയും ചട്ടക്കൂടിനെ ഉല്ലംഘിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന കുറ്റകരമായ പരാമര്‍ശമാണ് അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. മാത്രമല്ല എം.എല്‍.എ. ആയ അബ്ദുള്‍ റഹ്മാന്‍ ഇവിടെ നഗ്‌നമായ സത്യപ്രതിജ്ഞാ ലംഘനമാണ് മാണ് നടത്തിയിരിക്കുന്നത്. നിയമസഭാ സാമാജികനായ അദ്ദേഹം നവംബര്‍ 6 ന് മറ്റൊരു സാമാജികനെ ‘രാഷ്ട്രീയമായി’ പ്രതിരോധിക്കുന്നതിനിടെ നടത്തിയ പരാമശങ്ങള്‍ ഇപ്രകാരമാണ്. ‘സ്വന്തമായി കഴിവുവേണം. ആദിവാസികളുടെ ഇടയില്‍ നിന്നും വന്ന് ഞങ്ങളെ ഇത് പഠിപ്പിക്കാന്‍ വരേണ്ട. ഞങ്ങള്‍ തിരൂരില്‍ ജനിച്ചു വളര്‍ന്ന ആള്‍ക്കാര്‍ ആണ്. ഞങ്ങള്‍ ആദിവാസി ഗോത്രത്തില്‍ നിന്നും വന്ന ആളുകളല്ല.’

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രണ്ട് എം.എല്‍.എ മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അതില്‍ ഒട്ടും ഭാഗഭാക്കല്ലാത്ത, ഒരു സാമൂഹിക വിഭാഗത്തെ അനാവശ്യമായി വലിച്ചിഴയ്ക്കുകയും, ആ സമൂഹത്തെപ്പറ്റി അയഥാര്‍ത്ഥവും ജാതീയവും വംശീയവുമായ മുന്‍ വിധികളുടെ അടിസ്ഥാനത്തിലുള്ളതും വിവേചനപരവും ആത്മാഭിമാനം മുറിപ്പെടുത്തുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത് കുറ്റകരമാണ്. ഭരണഘടനാപരമായ പദവി വഹിക്കുന്ന ഒരു ജനപ്രതിനിധിയുടെ ഭാഗത്ത് നിന്നാണ് ഇങ്ങനെ സംഭവിച്ചത് എന്നത് ദൗര്‍ഭാഗ്യകരവും അത്യന്തം ആശങ്കാജനകവുമാണ്. ഒരു സമൂഹത്തിന്റെ മെരിറ്റിനെ അടിസ്ഥാനരഹിതമായി ചോദ്യംചെയ്യുന്ന എം.എല്‍.എ യുടെ നടപടി കൃത്യമായ ജാതീയ/വംശീയ മുന്‍വിധികളെ പിന്‍പറ്റുന്നതും ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്ന തുല്യത, അന്തസ്സ് എന്നിവയെ നിരാകരിക്കുന്ന കുറ്റകൃത്യമാണ്.

അധികാരത്തിലിരിക്കുന്ന, ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന വ്യക്തികളില്‍ നിന്നുണ്ടാകുന്ന ഇത്തരം നടപടികളെ ഉദാഹരിച്ചുകൊണ്ട് തന്നെ ദലിത്, ആദിവാസി, ബഹുജന്‍ വിഭാഗങ്ങളും പ്രസ്ഥാനങ്ങളും ജാതിയതയുടെയും വംശീയതയുടെയും തുടര്‍ച്ചയെയും പുനരുല്‍പ്പാദനത്തെയും പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട്. ഇതേപ്പറ്റി അറിയാഞ്ഞിട്ടോ ധാരണയില്ലായ്മയോ കൊണ്ടല്ല പലപ്പോഴും ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നത്. മറിച്ച് സാമൂഹ്യ സാമ്പത്തിക മൂലധനമില്ലാത്ത സാമൂഹ്യവിഭാഗങ്ങളെ പരിഗണിക്കാന്‍ കഴിയാത്ത ജനാധിപത്യ വിരുദ്ധ മനോഭാവം വെച്ചുപുലര്‍ത്തുന്നു എന്നതാണ്. കേരളത്തില്‍ നിലവിലുള്ള ഭരണകക്ഷിയുടെ എം.എല്‍.എ യുടെ നാവില്‍നിന്നു ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ഗൗരവതരമായികാണേണ്ടതാണ്. ആദിവാസി, ദലിതുകളോടുള്ള ‘institutional discrimination’ നും സമൂഹത്തില്‍ അന്തസ്സായി ജീവിക്കാനുള്ള അവരുടെ അവകാശത്തോടുള്ള നിഷേധവുമാണിത്. അബ്ദുല്‍ റഹ്മാന്‍ എം എല്‍ എ യുടെ ആദിവാസി വിരുദ്ധ പരാമര്‍ശങ്ങള്‍ ഭരണഘടനയുടെ അനുഛേദം14 മുതല്‍ 18 ന്റെയും അനുഛേദം 23 ന്റെയും, സ്റ്റാറ്റിയുട്ടറി പ്രൊവിഷനായ SC/ST (Prevention of Atrocities) Act, 1989 (Sec.3) ന്റെയും ലംഘനമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഞങ്ങള്‍, വ്യക്തികള്‍, സംഘടനാ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അക്കാദമിക്കുകള്‍, അധ്യാപകര്‍ അടങ്ങിയ ഈ കൂട്ടായ്മ അബ്ദുള്‍ റഹ്മാന്‍ എം.എല്‍.എ ക്കെതിരെ ക്രിമിനല്‍ നിയമ പ്രകാരം കേസെടുക്കണമെന്ന് സര്‍ക്കാരിനോട് ഈ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുന്നു. വിവേചനപരവും ആധുനിക സമൂഹത്തിന് ഒട്ടും നിരക്കാത്തതുമായ പ്രസ്തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ആദിവാസി സമൂഹത്തോടും പൊതുസമൂഹത്തോടും നിരുപാധികം മാപ്പ് പറയണമെന്ന് ഞങ്ങള്‍ അബ്ദുല്‍ റഹ്മാന്‍ എം.എല്‍.എയോട് ആവശ്യപ്പെടുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply