ഉന്നാവ ക്കേസ് : പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍
തങ്ങള്‍ക്ക് നിരന്തരം ഭീഷണിയുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയും കുടുംബവും സര്‍ക്കാരിനോട് സുരക്ഷാ നല്‍കണം എന്നാവശ്യപെട്ടിരുന്നു. കുടുംബത്തിന് സുരക്ഷക്ക് വേണ്ടി ഗണ്‍ മാനേ നിയോഗിച്ചിരുന്നു. എന്നാല്‍ അപകട സമയത്തു അയാള്‍ കൂടെയുണ്ടായിരുന്നില്ല.
ഇന്നലെ സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ ട്രക്കിടിച്ച് പരിക്കേറ്റ ഉന്നാവ പെണ്‍കുട്ടിയുടേയും അഭിഭാഷകന്റേയും നില ഗുരുതരമായി തുടരുന്നു. തന്നെ ബലാത്സംഗം ചെയ്ത ഉത്തര്‍പ്രദേശിലെ ബിജെപി എം എല്‍ എ കുര്‍ദീപ് സെനഗറിനെ നിയമപോരാട്ടത്തിലൂടെ ജയിലില്‍ അടച്ച പെണ്‍കുട്ടിയും കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകനുമാണ് സംശയാസ്പദമായ സാഹചര്യത്തില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അമ്മയും ഒരു ബന്ധുവും കൊല്ലപ്പെടുകയും ചെയ്തു. ഉന്നാവില്‍നിന്നു റായ് ബറേലിയിലേക്കു പോകുന്ന വഴിയായിരുന്നു അപകടം. അവരുടെ കാര്‍ എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. റായ് ബറേലി സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവ് ശിക്ഷ നേരിടുന്ന അമ്മാവനെ കാണാന്‍ പോകുകയായിരുന്നു പെണ്‍കുട്ടിയും സംഘവും. അപകടത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് വാദം. എന്നാല്‍ ബന്ധുക്കളത് അംഗീകരിക്കുന്നില്ല. ഇടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. കുര്‍ദീപിനെതിരെ നിയമ പോരാട്ടം തുടങ്ങിയ കാലം മുതല്‍ക്ക് പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ നിരന്തരമായി അക്രമങ്ങളും ഭീഷണികളും നിലനിന്നിരുന്നു.
ജോലി അന്വേഷിച്ചു വസതിയിലെത്തിയ തന്നെ സെന്‍ഗാര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. 2018ലാണ് പെണ്‍കുട്ടി കുര്‍ദീപിനെതിരെ നിയമ പോരാട്ടം ശക്തമാക്കുന്നത്. ആ വര്ഷം ഏപ്രിലില്‍ തന്നെ കുര്‍ദീപിന്റെ സഹോദരന്‍ അതുല്‍ സിങ് പരാതിക്കാരിയുടെ പിതാവിനെ ക്രൂരമായി ആക്രമിക്കുകയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അക്രമികളെ കസ്റ്റഡില്‍ എടുക്കാതെ അക്രമിക്കപ്പട്ടയാളെ തന്നെ പോലീസ് കസ്റ്റഡില്‍ എടുക്കുകയും ആയുധം കൈയില്‍ വച്ചതിനു കേസ് ചാര്‍ജ് ചെയുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അടക്കം തിരുത്തപ്പെട്ട ആ സംഭവത്തിനു ശേഷം പെണ്‍കുട്ടി മുഖ്യമന്ത്രിയായിരുന്ന യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് വിഷയത്തിന് ദേശീയതലത്തില്‍ മാധ്യമ ശ്രദ്ധ ലഭിക്കുകയും 2018 ജൂലൈയില്‍ കേസ് സിബിഐ ഏറ്റെടുക്കുകയും ചെയ്തു. കേസില്‍ കുര്‍ദീപും സഹോദരന്‍ അതുലും ജയിലിലാണ്. തങ്ങള്‍ക്ക് നിരന്തരം ഭീഷണിയുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയും കുടുംബവും സര്‍ക്കാരിനോട് സുരക്ഷാ നല്‍കണം എന്നാവശ്യപെട്ടിരുന്നു. കുടുംബത്തിന് സുരക്ഷക്ക് വേണ്ടി ഗണ്‍ മാനേ നിയോഗിച്ചിരുന്നു. എന്നാല്‍ അപകട സമയത്തു അയാള്‍ കൂടെയുണ്ടായിരുന്നില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in