പ്രതിഷേധവുമായി യു എന്‍ : പ്രക്ഷോഭം പടരുന്നു

പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം’ യുഎന്‍ മനുഷ്യാവകാശ വക്താവ് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഐക്യരാഷ്ട്രസഭ രംഗത്തുവന്നിത് കേന്ദ്രസര്‍ക്കാരിനു തിരിച്ചടി. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. ‘പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം’ യുഎന്‍ മനുഷ്യാവകാശ വക്താവ് ജെറമി ലൊറന്‍സ് ജനീവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നടങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ യുഎസ് കമ്മാഷനും ബില്ലിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയിലേക്കുള്ള യാത്രകള്‍ പരമാവധി കുറക്കാന്‍ അമേരിക്കയും ഇംഗ്ലണ്ടും ആവശ്യപ്പെട്ടു. ഗുവാഹത്തിയില്‍ ഇന്ത്യ- ജപ്പാന്‍ ഉച്ചകോടിയില്‍ നിന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പിന്മാറിയതും ബംഗ്ലാദേശ്് സര്‍ക്കാര്‍ ശക്തമായി രംഗത്തെത്തിയതും സര്‍ക്കാരിന് തിരിച്ചടിയായി.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം പടരുകയാണ്. പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദ് ജില്ലയിലെ റെയില്‍വേ സ്റ്റേഷന്‍ കോംപ്ലെക്സിനു പ്രക്ഷോഭകര്‍ തീയിട്ടു. ബെല്‍ദംഗാ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് സേന ഓഫീസര്‍ക്കു നേരെയും അക്രമം ഉണ്ടായി. ഉലുബെരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകള്‍ തടഞ്ഞു. സ്റ്റേഷന്‍ കോംപ്ലെക്സ് നശിപ്പിച്ചു. ചില ട്രെയിനുകള്‍ക്കു നേരെയും അക്രമം ഉണ്ടായി. കൊല്‍ക്കത്തയില്‍ വാഹനഗതാഗതം തടസ്സപ്പെടുത്തി. കിഴക്കന്‍ മിഡ്നാപ്പൂര്‍ ജില്ലയില്‍ ബിജെപി ജനറല്‍ സെക്രട്ടറി സയന്തന്‍ ബസുവിന്റെ കാറിനു നേരെ അക്രമണമുണ്ടായി. ബംഗാളില്‍ തിങ്കളാഴ്ച മഹാറാലിക്ക് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി.
അതേസമയം അസമിലും മേഘാലയയിലും അക്രമത്തിന് നേരിയ ശമനമുണ്ട്. അവിടങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. ഷില്ലോങ്ങില്‍ പ്രക്ഷോഭകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കല്ലേറുണ്ടായി. അമിത് ഷായുടെ ഷില്ലോംഗ് സന്ദര്‍ശനം റദ്ദാക്കി. അടുത്ത 48 മണിക്കൂറില്‍ മേഘാലയില്‍ മൊെബെല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി വിലക്കിയിരിക്കുകയാണ്. തമിഴ്നാട്ടിലും ബില്ലിനെതിരേ പ്രതിഷേധം ശക്തമായി. സെദാപേട്ടില്‍ നടന്ന പ്രതിഷേധത്തിനിടെ ബില്ലിന്റെ പകര്‍പ്പുകള്‍ പ്രവര്‍ത്തകര്‍ വലിച്ചുകീറി. പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. ഡെല്‍ഹിയില്‍ ഇന്ന് കോണ്‍ഗ്രസ്സ് മഹാറാലി നടത്തുന്നുണ്ട്. ഇന്നലെ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയ ജാമിയ മിലിയ സര്‍വകലാശാലയിലെ അമ്പതോളം വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply