പരസ്പരം പുകഴ്ത്തി ട്രംപും മോദിയും
ഇന്ത്യയുടെ മതസൗഹാര്‍ദ്ദത്തെ പ്രകീര്‍ത്തിച്ച ട്രംപ് ഇസ്ലാമികതീവ്രവാദത്തിനെതിരെ ഒന്നിച്ചുപോരാടുമെന്നു പ്രഖ്യാപിക്കുകയും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതേസമയം വിവാദമായ പൗരത്വ ഭേദഗതിനിയമത്തെ കുറിച്ച് ട്രംപ് മൗനം പാലിച്ചു.
അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ നടന്ന നമസ്‌തെ ട്രംപ് പരിപാടിയില്‍ പരസ്പരം പുകഴ്ത്തി ട്രംപും മോദിയും. മോദി ഇന്ത്യയുടെ ചാംപ്യനാണെന്ന് ട്രംപ് പറഞ്ഞു. ചായക്കടക്കാരനായി ജീവിതം തുടങ്ങിയ മോദി വമ്പന്‍ തെരഞ്ഞെടുപ്പ് വിജയത്തോടെയാണ് വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായത്. കഠിനാധ്വാനത്തിലൂടെ എന്തും നേടാനാകുമെന്ന് തെളിയിച്ച നേതാവാണ് മോദി. ഇവിടെ ലഭിച്ച സ്വീകരണം എന്നും ഓര്‍ക്കും. 8000 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇവിടെയെത്തിയത് ഇന്ത്യയെ അമേരിക്ക സ്‌നേഹിക്കുന്നുവെന്ന് പറയാനാണ്. ഞങ്ങളുടെ ഹൃയങ്ങളില്‍ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. മാനവരാശിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന രാജ്യമാണ് ഇന്ത്യ. 70 വര്‍ഷം കൊണ്ട് ഏറ്റവും വലിയ ജനാധിപത്യരാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഗ്രാമങ്ങള്‍ പോലും വൈദ്യുതികരിക്കാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്. 30 കോടിയിലേറെ പേര്‍ക്ക് ഇവിടെ ഇന്റര്‍നെറ്റ് ലഭ്യമായി കഴിഞ്ഞു. അധികംവൈകാതെ ഏറ്റവുമധികം മധ്യവര്‍ഗക്കാരുള്ള രാജ്യമായി ഇന്ത്യ മാറും. മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനത്തിന്റെയും അര്‍പ്പണമനോഭാവത്തിന്റെയും ജീവിക്കുന്ന ഉദാഹരണമാണ്. അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യക്കാര്‍ക്ക് എന്തും സാധ്യമാകും. ഇന്ത്യയുടെ വളര്‍ച്ചയില്‍ മുന്നില്‍നിന്നാണ് മോദി നയിക്കുന്നത് എന്നിങ്ങനെപോയി ട്രംപിന്റെ പ്രസംഗം. ഇന്ത്യയും അമേരിക്കയും തമ്മില്‍ 21000 കോടിയിലേറെ രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പിടുമെന്നതാണ് ട്രംപിന്റെ പ്രധാന പ്രഖ്യാപനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കും. ഇന്ത്യ തങ്ങളുടെ സുപ്രധാന പ്രതിരോധ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നു. നിരവധി ജനവിഭാഗങ്ങളും ഭാഷകളും ഉള്ള രാജ്യമാണെങ്കിലും ഏകത്വമാണ് ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ കരുത്ത്. ഇന്ത്യയുടെ മതസൗഹാര്‍ദ്ദത്തെ പ്രകീര്‍ത്തിച്ച ട്രംപ് ഇസ്ലാമികതീവ്രവാദത്തിനെതിരെ ഒന്നിച്ചുപോരാടുമെന്നു പ്രഖ്യാപിക്കുകയും അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതേസമയം വിവാദമായ പൗരത്വ ഭേദഗതിനിയമത്തെ കുറിച്ച് ട്രംപ് മൗനം പാലിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in