മേരിയുടെ ട്രൈയ്‌ലര്‍ പുറത്തിറങ്ങി

തൃശൂര്‍ക്കാരന്‍ റോമിയോ കാട്ടുക്കാരന്റെ ആദ്യഹോളിവുഡ് സിനിമ മേരിയുടെ ട്രൈയ്‌ലര്‍  പുറത്തിറക്കി. കോവിഡിനെത്തുടര്‍ന്ന് സൂം മീറ്റിലൂടെ ലൈവായാണ്ര് ട്രൈയ്‌ലര്‍ പുറത്തിറക്കിയത്. ഹോളിവുഡിലെ 100 ഓളം പേര്‍ പങ്കെടുത്ത സൂം മീറ്റില്‍ മോളിവുഡില്‍നിന്ന് സംവിധായകന്‍ സിദ്ധിക്കും റോമിയോക്ക് അഭിനന്ദനം അറിയിച്ച് പങ്കെടുത്തു.

കോവിഡ് കാലത്തെ കാലികവിഷയം ചര്‍ച്ചചെയ്യുന്ന സിനിമ ചിക്കാഗോ കെന്റ്വുഡ് ഫിലിംസ് ആണ് നിര്‍മിച്ചിരിക്കുന്നത്. മേരിയായി അഭിനയിച്ചിരിക്കുന്നത് കെയ്റ്റ് കോളമാന്‍ ആണ്. മാര്‍ട്ടിന്‍ ഡേവീസ് ആണ് ലീഡിങ് ആക്റ്റര്‍. നൂറി ബോസ്വെല്‍ ആണ് ഡിഒപിയും എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്.

ചിക്കാഗോ മെമ്മോറിയല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഒരു നഴ്സിന്റെ കഥയാണ് സിനിമ പറയുന്നത്. അമേരിക്കയില്‍ കോവിഡ് കാലത്ത് ജനം പകച്ചു നില്‍ക്കുന്ന സമയമായിരുന്നു. മാസ്‌കിന്റെ കുറവ്, ഒരു മാസ്‌ക് വച്ച് നിരവധി രോഗികളെ ചികില്‍സിക്കേണ്ട ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അവസ്ഥ. ആരോഗ്യ പ്രവര്‍ത്തകരോട് പൊതുജനം കാണിക്കുന്ന അവഗണന. മാസ്‌കിന്റെ കുറവ് രൂക്ഷമായി നിലനിന്നിരുന്നു. ഇപ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ക്ഷാമം നിലനില്‍ക്കുന്നു. അതിനുള്ള പരിഹാരവും സിനിമ പറയുന്നു. നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള അഭിനന്ദനമായി സമര്‍പ്പിക്കുന്ന മേരി ഒടിടി യിലൂടെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റോമിയോ കാട്ടുക്കാരന്‍ പറയുന്നു.

എ വണ്ടര്‍ഫുള്‍ ഡേ, ചെറുസിനിമ

പത്തുവര്‍ഷമായി മിഷിഗണിലും ചിക്കാഗോയിലുമായി കുടുംബത്തോടൊപ്പം കഴിയുന്ന റോമിയോ കഴിഞ്ഞവര്‍ഷം സംവിധാനംചെയ്ത എ വണ്ടര്‍ഫുള്‍ ഡേ എന്ന ചെറുസിനിമയ്ക്ക് പതിനൊന്ന് രാജ്യാന്തരപുരസ്‌കാരങ്ങള്‍ നേടി. തൃശൂര്‍ ജില്ലയില്‍ ആളൂരില്‍ ജനിച്ച റോമിയോ ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലും ആളൂര്‍ എസ്എന്‍വിഎച്ച് സ്ൂകൂളിലുമാണ് സ്‌കൂള്‍ പഠനം. തൃശൂര്‍ ശ്രീ കേരളവര്‍മകോളജില്‍ ആയിരുന്നു ബിരുദപഠനം. ബിരുദത്തിനുശേഷം നാട്ടില്‍ ചെറുസിനിമകളും പരസ്യചിത്രങ്ങളും ചെയ്തു. പിന്നീട് ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്യൂട്ടിലേക്ക് സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ പോയി. പിന്നീട് ഉപജീവനമാര്‍ഗത്തിനായി മുഴുവന്‍സമയം ജോലിയില്‍ വ്യാപൃതനായതിനിടയിലാണ് എ വണ്ടര്‍ഫുള്‍ ഡേ എന്ന ചെറുസിനിമ ചെയ്തത്. ഹോളിവുഡിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെവച്ച് ചിത്രീകരിച്ച എ വണ്ടര്‍ഫുള്‍ ഡേ ഹോളിവുഡിലേക്കുള്ള ചവിട്ടുപടി ആയിരുന്നുവെന്ന് റോമിയോ പറയുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply