സാമ്പത്തിക മാന്ദ്യം : രാജ്യത്തെ പത്തു ബാങ്കുകളെ ലയിപ്പിച്ചു
എസ്.ബി.ഐ ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ആണ് ഇതോടെ ഉണ്ടാകുക. 17.95 ലക്ഷം കോടി ഇടപാടുകള്‍ നടത്തുന്ന ബാങ്ക് ആയി ഇത് മാറുമെന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.
രാജ്യത്തെ സാമ്പത്തിക മാന്ദ്യം പരിഹരിക്കാന്‍ ബാങ്ക് വായ്പകളെ കേന്ദ്ര സര്‍ക്കാര്‍ ഉദാരവത്കരിച്ചു. ഇതിന്റെ ഭാഗമായി പത്തു ബാങ്കുകളെ കേന്ദ്ര സര്‍ക്കാര്‍ ലയിപ്പിക്കും. എസ്.ബി.ഐ ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് ആണ് ഇതോടെ ഉണ്ടാകുക. 17.95 ലക്ഷം കോടി ഇടപാടുകള്‍ നടത്തുന്ന ബാങ്ക് ആയി ഇത് മാറുമെന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു.
ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്കും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കും. കാനറാബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിപ്പിച്ച് രാജ്യത്തെ നാലാമത്തെ ബാങ്കിംഗ് ശൃംഖലയായി മാറ്റും. യൂണിയന്‍ ബാങ്കും ആന്ധ്ര ബാങ്കും കോര്‍പ്പറേഷന്‍ ബാങ്കും ലയിപ്പിക്കും.ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 250 കോടി രൂപക്ക് മുകളിലുള്ള വായ്പകള്‍ നിരീക്ഷിക്കും.
രാജ്യത്തിന്റെ ജിഡിപി 5 ട്രില്യണ്‍ ഡോളറിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്ന് സര്‍ക്കാര്‍ ഏജന്‍സി ആയ എഎന്‍ഐ പുറത്തുവിട്ട കണക്കില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ തന്നെ ജിഡിപി കുത്തനെ കുറഞ്ഞതായാണ് പറയുന്നത്. 5.8 ആയിരുന്ന ജിഡിപിയാണ് നേരെ 5ലേക്ക് എത്തിയത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8%മായിരുന്നു.
എന്നാല്‍ രാജ്യത്തെ പൗരന്മാരുടെ വാങ്ങല്‍ ശേഷി കുറയുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നമെന്നും, പൊതുമേഖലയില്‍ സര്‍ക്കാര്‍ പണം മുടക്കാത്തതാണ് അതിനുും സാമ്പത്തിക വിദഗ്ദര്‍ വ്യക്തമാക്കി. ബാങ്കുകള്‍ ലയിപ്പിക്കുന്നത് ചെറുകിട മേഖലയില്‍ സഹായകരമാകുകയില്ല. ഇത് വന്‍കിട കച്ചവടക്കാരെയും സ്വകാര്യ മേഖലയിലെ വലിയ സ്ഥാപനങ്ങളെയുമാണ് സഹായിക്കുക എന്നും അഭിപ്രായമുയര്‍ന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in