ഓസ്‌കാര്‍ നാമനിര്‍ദ്ദേശപത്രികയില്‍ മൂന്നു മലയാളചിത്രങ്ങള്‍

ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള് എന്നീ ചിത്രങ്ങളാണ് പട്ടികയിലുളളത്.

ഓസ്‌കാറിനായി ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിര്‍ദ്ദേശത്തില്‍ മൂന്ന് മലയാള ചിത്രങ്ങള്‍ ഇടം നേടി. ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള് എന്നീ ചിത്രങ്ങളാണ് പട്ടികയിലുളളത്. സൂപ്പര്‍ ഡീലക്‌സ്, അന്ധാദുന്‍, ആര്‍ട്ടിക്കിള്‍ 15, വട ചെന്നൈ, ബദായ് ഹോ, ഗല്ലി ബോയ്, ബദ്‌ല, ബുള്‍ബുള്‍ കാന്‍ സിംഗ്, ആനന്ദി ഗോപാല്‍, ഒറ്റ സെരുപ്പ്, ബാബ, ഉയരെ, ആന്റ് ദി ഓസ്‌കര്‍ ഗോസ് ടു, ഓള്, ബാന്‍ഡിശാല, ഡിയര്‍ കോമ്രേഡ്, ചാല്‍ ജീവി ലായിയേ, ഖോഡേ കോ ജലേബി കിലാനേ ലേ ജാ റിയ ഹൂന്‍, ഹെല്ലാരോ, കേസരി, കുരുക്ഷേത്ര, പഹുന ദി ലിറ്റില്‍ വിസിറ്റേഴ്‌സ്, ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്, ദി താഷ്‌ക്കന്റ് ഫയല്‍സ്, തരിഖ് എ ടൈംലൈന്‍, നാഗര്‍കിര്‍ത്തന്‍, കോന്ധോ, മായ് ഘട്ട് ക്രൈം നമ്പര്‍ 103/2005 എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒരുമിച്ച രാഷ്ട്രീയചിത്രമായ സൂപ്പര്‍ ഡീലക്‌സാണ് പട്ടികയില്‍ ഏറെ ശ്രദ്ധേയമായ ചിത്രം. വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം വടചെന്നൈ, ഇന്ത്യന്‍ ജാതീയതയെ തുറന്നു കാട്ടിയ ആയുഷ്മാന്‍ ഖുറാന ചിത്രം ആര്‍ട്ടിക്കിള്‍ 15, രണ്‍വീര്‍ സിംഗും ആലിയ ഭട്ടും ഒരുമിച്ച ഗള്ളി ബോയ്, റിമ ദാസ് അണിയിച്ചൊരുക്കിയ ബുള്‍ബുള്‍ കാന്‍ സിംഗ്, ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ കഥയില്‍ ഒരുങ്ങിയ മറാഠി ചിത്രം മായ് ഘട്ട് തുടങ്ങിയ ചിത്രങ്ങള്‍ അവസാന പട്ടികയില്‍ ഇടം തേടുമെന്നാണ് പ്രതീക്ഷ.

രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’ അടുത്ത ഓസ്‌കറിന് (92-ാമത്) ഇന്ത്യയെ പ്രതിനിധീകരിക്കും. സോയ അഖ്തര്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍-ഡ്രാമ ചിത്രം ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഇന്ത്യയിലെ തീയേറ്ററുകളില്‍ എത്തിയത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply