ഇത് നാരായണ്‍സ്, ഇന്നും തളരാത്ത പോരാളി
ഇപ്പോള്‍ കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നുമില്ലെങ്കിലും സമത്വ സുന്ദരമായ ഒരു ലോകം ഇദ്ദേഹം കിനാവു കാണുന്നു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രഖ്യാപിക്കണമെന്നും നാരായണന്‍സ് ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ ചക്രവാളത്തിനൊപ്പം കേരള രാഷ്ട്രീയത്തിലും വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനം. രാഷ്ട്രീയാധികാരമെന്ന ലക്ഷ്യം നേടാനായില്ലെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങള്‍ തന്നെ ലോകമെമ്പാടും ചോദ്യം ചെയ്യപ്പെടുകയും ഏറെക്കുറെ തള്ളിക്കളയപ്പെടുകയും ചെയ്‌തെങ്കിലും നക്‌സലൈറ്റുകള്‍ മുന്നോട്ടുവെച്ച ചില മൂല്യങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അതുകൊണ്ടായിരിക്കണം നക്‌സലൈറ്റുകള്‍ കേരളത്തില്‍ ഇന്നും
ചര്‍ച്ചാവിഷയമായി തുടരുന്നത്. കേരളത്തിലെ എല്ലാ ജനകീയ സമരങ്ങളിലും ചെറുതെങ്കിലും ഇപ്പോഴും നക്‌സലൈറ്റുകളുടെ സാന്നിധ്യം കാണാം. അതിനേക്കാളുപരി കേരളത്തില്‍ വളരെ സജീവമായ സാമൂഹ്യമുന്നേറ്റങ്ങളിലും ചിന്തകളിലും പോരാട്ടങ്ങളിലുമെല്ലാം മുന്‍ നക്‌സലൈറ്റുകള്‍ സജീവ പങ്കാളികളാണ്.
അതേസമയം പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പോലെ തന്നെ നക്‌സലൈറ്റ് പ്രസ്ഥാനത്തിലും ആരുമറിയാതെ പോയ ചിലരുണ്ട്. ജീവിതം മുഴുവന്‍ പ്രസ്ഥാനത്തിനും സമൂഹത്തിനുമായി സമര്‍പ്പിച്ചവര്‍. അതിഭയാനകമായ മര്‍ദ്ദനത്തില്‍ ആരോഗ്യം നശിച്ചവര്‍. സ്വാഭാവികമായും അവര്‍ സാമൂഹ്യമായും സാമ്പത്തികമായും സമൂഹത്തിലെ അടിത്തട്ടില്‍ നിന്നുള്ളവര്‍ തന്നെ. പ്രസ്ഥാനം ഏറെക്കുറെ ഇല്ലാതായിട്ടും വിപ്ലവം ഒട്ടും ചോരാത്ത മനസ്സുമായി അവരില്‍ പലരും ഇന്നു ജീവിച്ചിരിക്കുന്നു. അത്തരത്തിലുള്ള ഒരു ദളിത് സഖാവിനെയാണ് ഞങ്ങളിവിടെ പരിചയപ്പെടുത്തുന്നത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നാരായണ്‍സ് എന്നറിയപ്പെടുന്ന നാരായണന്‍. സിപിഎം രാഷ്ട്രീയത്തില്‍ നിരാശനായിരുന്ന അദ്ദേഹത്തിന് 1969ല്‍ നകസല്‍ പ്രസ്ഥാനം രൂപപ്പെട്ടപ്പോള്‍ തന്റെ ഇനിയത്തെ രാഷ്ട്രീയ ജിവിതം എവിടെയാണെന്നതില്‍ ഒരു സംശയവുമുണ്ടായില്ല. പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായി. അടിയന്തരാവസ്ഥാകാലത്ത് പരാജയപ്പെട്ടെങ്കിലും മതിലകം പോലീസ് സ്‌റ്റേഷനാക്രമണത്തില്‍ പങ്കെടുത്തു. അതിന്റെ പേരില്‍ അതിക്രൂരമായ പോലീസ് മര്‍ദ്ദനത്തിനിരയായി. ഗരുഡന്‍ തൂക്കം, പ്ലെയിന്‍ പറപ്പിക്കല്‍ തുടങ്ങി അതിഭയാനകമായിരുന്നു പീഡനങ്ങള്‍. ഇന്നും ആ പീഡനങ്ങളുടെ ഫലമായുള്ള ശാരീരിക അവശതകളില്‍ നിന്ന് അദ്ദേഹം മോചിതനല്ല. പിന്നീട് സി ആര്‍ സി സി പി ഐ എം എല്‍ പ്രവര്‍ത്തകനായി. ലോകത്തെങ്ങും കമ്യൂണിസ്റ്റ് എന്നു പേരിട്ട ഭരണകൂടങ്ങളെല്ലാം ജനാധിപത്യപ്രക്ഷോഭങ്ങളില്‍ തകര്‍ന്നടിഞ്ഞപ്പോള്‍, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കുറിച്ച് പുനപരിശോധന നടത്തിയ പാര്‍ട്ടി, സ്വയം പിരിഞ്ഞുപോകുകയായിരുന്നു. അതിനുശേഷം കാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നുമില്ലെങ്കിലും സമത്വ സുന്ദരമായ ഒരു ലോകം ഇദ്ദേഹം കിനാവു കാണുന്നു. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി പ്രഖ്യാപിക്കണമെന്നും നാരായണന്‍സ് ആവശ്യപ്പെടുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in