
സമാദരണ സമ്മേളനം : കനിമൊഴി പങ്കെടുക്കും
സമാദരണ സമ്മേളനം, സെമിനാറുകള്‍, സ്‌നേഹഭാഷണങ്ങള്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒത്തുചേരലുകള്‍, കലാവതരണങ്ങള്‍, ചിത്രരചനാ മത്സരം, ലേഖനരചനാ മത്സരം എന്നീ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സാറാ ജോസഫിന്റെ ആറ് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതവും പോരാട്ടവും സാമൂഹിക – രാഷ്ട്രീയപ്രതിരോധവും ചര്‍ച്ച ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. ‘സാറാ ജോസഫിന്റെ ലോകങ്ങള്‍ : ജീവിതം, എഴുത്ത്, പ്രതിരോധം’ എന്ന പേരില്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ ഏപ്രില്‍ 5, 6 തിയതികളില്‍ നടക്കുന്ന സമ്മേളനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും. സമാദരണ സമ്മേളനം, സെമിനാറുകള്‍, സ്‌നേഹഭാഷണങ്ങള്‍, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒത്തുചേരലുകള്‍, കലാവതരണങ്ങള്‍, ചിത്രരചനാ മത്സരം, ലേഖനരചനാ മത്സരം എന്നീ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ഏപ്രില്‍ 5 ന് ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദന്‍ അധ്യക്ഷത വഹിക്കും. തെലുഗു എഴുത്തുകാരിയായ വോള്‍ഗ മുഖ്യാതിഥിയാകും. എം.മുകുന്ദന്‍, എന്‍ എസ് മാധവന്‍, എം.വി ശ്രേയാംസ്‌കുമാര്‍, ശാരദക്കുട്ടി, ഖദീജ മുംതാസ്, കെ അജിത, ആസാദ്, പി ബാലചന്ദ്രന്‍ എം.എല്‍ എ, പി.എന്‍ ഗോപീകൃഷ്ണന്‍, പെപ്പിന്‍ തോമസ്, ജീവന്‍ കുമാര്‍, ഒ പി സുരേഷ് എന്നിവര്‍ സംസാരിക്കും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഞായറാഴ്ച വൈകീട്ട് 5 മണിക്കാണ് സമാദരണ സമ്മേളനം നടക്കുന്നത്. പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് തമിഴ് കവിയും എം പി യുമായ കനിമൊഴി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവും മുഖ്യാതിഥികളാകും. സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ ഉപഹാരം സമ്മാനിക്കും. മേയര്‍ എം.കെ വര്‍ഗീസ് പൊന്നാട അണിയിക്കും. കെ.കെ രമ, സി പി ജോണ്‍, നജ്മ തബ്ഷീറ, റഫീഖ് അഹമ്മദ് , വി എസ് പ്രിന്‍സ്, സി വി ബാലകൃഷ്ണന്‍, ഡോ.പി വി കൃഷ്ണന്‍ നായര്‍, ഷീബ അമീര്‍, ബിന ആര്‍ ചന്ദ്രന്‍, ടി ഡി രാമകൃഷ്ണന്‍, വി കെ ശ്രീരാമന്‍, രാവുണ്ണി എന്നിവര്‍ ആശംസകള്‍ നല്‍കും.
രണ്ടു ദിവസങ്ങളിലായി സാറാ ജോസഫിന്റെ കൃതികളെ ആസ്പദമാക്കി സെമിനാറുകള്‍ നടക്കും. സാറ ടീച്ചറുടെ സഹപ്രവര്‍ത്തകരും വായനക്കാരും ശിഷ്യരും ഒത്തുചേരുന്ന സൗഹൃദ സംഗമവും മാനുഷി സ്ത്രീവിമോചന സംഘടനയുടെ തുടര്‍ച്ചകളെ സംബന്ധിച്ചുള്ള സെമിനാറും ശനിയാഴ്ച നടക്കും. കെ വേണു, പി ഗീത, ഡോ. ഏ കെ ജയശ്രീ, അഡ്വ.ഭദ്രകുമാരി, ഡോ.കെ.എം.ഷീബ, തുടങ്ങിയവര്‍ പങ്കെടുക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ചേരുന്ന ആക്ടിവിസ്റ്റുകളുടെ ഒത്തുചേരലില്‍ അമ്മിണി കെ വയനാട് മോഡറേറ്ററാവും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏപ്രില്‍ 5 ന് ശനിയാഴ്ച വൈകീട്ട് 6.30 ന് സിറാജ് അമല്‍ ഗസല്‍ സന്ധ്യ അവതരിപ്പിക്കും. ടീച്ചറുടെ എല്ലാ പുസ്തകങ്ങളുടെയും പ്രദര്‍ശനം രണ്ടു ദിവസങ്ങളിലായി ഉണ്ടാകും. ആലാഹയുടെ പെണ്‍മക്കളെ ആസ്പദമാക്കിയുള്ള ലേഖന മത്സരത്തിലെ വിജയികള്‍ക്കും സാറ ടീച്ചറുടെ സൃഷ്ടികളിലെ കഥാപാത്രങ്ങളെ ആധാരമാക്കിയുള്ള ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കും സമാദരണ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് സാറാ ജോസഫ് സമാദരണ സമിതി ചെയര്‍ പേഴ്‌സന്‍ ചെറിയാന്‍ ജോസഫും കണ്‍വീനര്‍ കുസുമം ജോസഫും അറിയിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in