വലിയ രാഷ്ട്രീയത്തിന്റെ കാഴ്ചകളെ പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്.

മുഖ്യധാര രാഷ്ട്രീയത്തിന്റെയും വലിയ രാഷ്ട്രീയത്തിന്റെയും അപ്പുറത്ത് ചെറിയവര്‍ക്കും വൈവിധ്യങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കും സ്ത്രീ- ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ജീവിക്കാനും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയേണ്ടതുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രശ്‌നമായി അതു തിരിച്ചറിയേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട നിശബ്ദതയും അവഗണനയും നിസംഗതയും ഏറെ അസ്വസ്ഥപ്പെടുത്തുന്നതു തന്നെയാണ്.

ഒന്ന് – ക്വിയര്‍ വ്യക്തിയായ അഞ്ജനയുടെ സ്ഥാപനവല്‍കൃത കൊലപാതകം എന്തുകൊണ്ട് ചര്‍ച്ചയായില്ല? ചെറിയ ചില ക്വിയര്‍ കമ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കപ്പുറം ഈ വിഷയം ഓര്‍ക്കുകയോ അനുസ്മരിക്കുകയോ ചെയ്തില്ല. വ്യത്യസ്തരുടെയും വിഭിന്നരുടെയും രാഷ്ട്രീയത്തെയും ജീവിതത്തെയും കേള്‍ക്കാനും അറിയാനുമുള്ള നൈതിക സന്നദ്ധത ഇല്ലാതാവുന്നുവെന്നതു പേടിപ്പെടുത്തുന്നതാണ്. കുറച്ചൊക്കെ സംസാരിക്കാന്‍ സാധിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക് ഈ ഹിംസയുടെ ഉത്തരവാദിത്തത്തില്‍ നിന്നു മാറി നില്‍ക്കാന്‍ കഴിയുമോ എന്ന ചിന്ത ഏറെ അസ്വസ്ഥപ്പെടുത്തുന്നു.

രണ്ട് – രഹന ഫാത്തിമക്കു ബി എസ് എന്‍ എല്‍ നിര്‍ബന്ധിത റിട്ടയര്‍മെന്റ് നല്‍കിയ സംഭവവും വായിച്ചു. രാഷ്ട്രീയമായി എത്ര വിയോജിപ്പുണ്ടായാലും തൊഴില്‍ എന്ന അടിസ്ഥാന അവകാശത്തെ വിലക്കുന്നത് ചെറുക്കപ്പെടേണ്ടതാണ്. ഇതിന് കേരളത്തില്‍ എന്തുകൊണ്ട് കഴിയുന്നില്ല ? മുഖ്യധാരക്കുപുറത്തുള്ള പ്രസ്ഥാനങ്ങളെങ്കിലും ശ്രദ്ധിക്കേണ്ടതല്ലേ ഇത് ?

മൂന്ന് – അതുപോലെ തന്നെ പെരിന്തല്‍മണ്ണയില്‍ അഡ്വ. റഹ്മ തൈപറമ്പിലിന്റെ വീട് റെയ്ഡു ചെയ്ത സംഭവത്തിലും കുറച്ചു ശബ്ദമേ ഉയര്‍ന്നുള്ളൂ. കോഴിക്കോട് അലന്‍ – താഹ കേസിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന്റെ തുടര്‍ച്ച ഈ കാര്യത്തില്‍ എന്തേ മുറിഞ്ഞു പോയി?

മുഖ്യധാര രാഷ്ട്രീയത്തിന്റെയും വലിയ രാഷ്ട്രീയത്തിന്റെയും അപ്പുറത്ത് ചെറിയവര്‍ക്കും വൈവിധ്യങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കും സ്ത്രീ- ലിംഗ – ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ജീവിക്കാനും നിലനില്‍ക്കാനും മുന്നോട്ടു പോകാനും കഴിയേണ്ടതുണ്ട്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രശ്‌നമായി അതു തിരിച്ചറിയേണ്ടതുണ്ട്.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply