തീരത്തിന്റെ അവകാശം തീരദേശ ജനതക്കെന്ന് കടല്‍ കോടതി

തീര ജനതയെ പുനരധിവസിപ്പിക്കുന്നതിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട പുനര്‍ഗേഹം പദ്ധതി ഒരു വഞ്ചനയാണ്. തീരത്തു നിന്നു മത്സ്യത്തൊഴിലാളി സമൂഹങ്ങളെ കുടിയിറക്കി കോര്‍പറേറ്റുകള്‍ക്കും ടൂറിസം മാഫിയകള്‍ക്കും തീരം വിട്ടുകൊടുക്കാനുള്ള ഒളിയജണ്ടകള്‍ ഇതിനു പിന്നിലുണ്ട്.

തീരദേശത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ ഉയര്‍ത്തി തീരഭൂസംരക്ഷണവേദി നവംബര്‍ 9, 10 തീയതികളില്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ സംഘടിപ്പിച്ച കടല്‍ കോടതിയും പ്രതിഷേധസമ്മേളനവും ഏറെ ശ്രദ്ധേയമായി. പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.

നിരന്തരം ഉണ്ടാവുന്ന ചുഴലിക്കാറ്റും കടല്‍ക്ഷോഭവും കൊണ്ട് വീട് നഷ്ടപ്പെട്ട ആയിരങ്ങള്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയാര്‍ത്ഥികളായി കഴിയുകയാണ്. അവരെ അടിയന്തരമായി പുനരധിവസിപ്പിക്കണം. അതുവരെ കഴിയുന്നതിന് വാടക വീട് എടുത്ത് നല്‍കുകയോ അതിന്റെ തുക നല്‍കുകയോ ചെയ്യണം. തീര ജനതയെ പുനരധിവസിപ്പിക്കുന്നതിന്റെ പേരില്‍ പ്രഖ്യാപിക്കപ്പെട്ട പുനര്‍ഗേഹം പദ്ധതി ഒരു വഞ്ചനയാണ്. തീരത്തു നിന്നു മത്സ്യത്തൊഴിലാളി സമൂഹങ്ങളെ കുടിയിറക്കി കോര്‍പറേറ്റുകള്‍ക്കും ടൂറിസം മാഫിയകള്‍ക്കും തീരം വിട്ടുകൊടുക്കാനുള്ള ഒളിയജണ്ടകള്‍ ഇതിനു പിന്നിലുണ്ട്. വനത്തിന്റെ അവകാശം ആദിവാസികള്‍ക്ക് എന്നപോലെ തീരത്തിന്റെ അവകാശം തീരദേശ ജനതയ്ക്ക് നിയമം വഴി ഉറപ്പുവരുത്തണം. തീരദേശ ജനതയെ അഭയാര്‍ത്ഥികളാക്കുന്ന നയങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ സഹായിക്കണം എന്നീ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടപ്പെട്ടവരെ എത്രയും വേഗം പുനരധിവസിപ്പിക്കണമെന്ന് അഞ്ചു തവണ നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും അനുകൂലമായി സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. പുനര്‍ഗേഹം പദ്ധതി എന്നത് തീരത്തു നിന്ന് ജനങ്ങളെ കുടിയിറക്കാനുള്ള പദ്ധതിയാണെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് പറഞ്ഞു. തീര ജനതയെ അഭയാര്‍ത്ഥികളാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തീരഭൂസംരക്ഷണ വേദി കടല്‍കോടതി സംഘടിപ്പിച്ചത്. ചെയര്‍ പേഴ്‌സണ്‍ മാഗ്ലിന്‍ ഫിലോമിന അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ MLA, പ്രൊഫ: ബി.രാജീവന്‍, സി.ആര്‍ നീലകണ്ഠന്‍, ഷിബു ബേബി ജോണ്‍, ഓസ്റ്റിന്‍ തോമസ്, ടി.എല്‍ സന്തോഷ്, റസാഖ് പാലേരി, പി.പി.ജോണ്‍, എസ്.സിന്ധൂര കെ.വി.ഷാജി എന്നിവര്‍ പ്രസംഗിച്ചു. കലാകക്ഷി ആര്‍ട് ഗ്രൂപ്പിന്റെ പ്രവര്‍ത്തക ജയ പി എസ് ഉടലില്‍ കടല്‍ നിറം ചാലിച്ച് ആര്‍ട് പെര്‍ഫോമന്‍സ് അവതരിപ്പിച്ചു.

ഉച്ചയ്ക്ക് ശേഷം മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പരമ്പരാഗത തര്‍ക്ക പരിഹാര സംവിധാനമായ ‘കടല്‍ കോടതി’ പുനരാവിഷ്‌കരിച്ചു. യു. രഞ്ജിത്ത് നേതൃത്വം വഹിച്ചു. തീരദേശ പ്രശ്‌നങ്ങളും ക്യാമ്പുകളിലെ ദയനീയ സ്ഥിതികളും സര്‍ക്കാര്‍ അവഗണനയും വൈകാരികമായി കോടതിയില്‍ അവതരിപ്പിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരെ എത്രയും വേഗം അവരുടെ ഇടങ്ങളില്‍തന്നെ പുനരധിവസിപ്പിക്കണമെന്നും അതുവരെ വാടകയ്ക്ക് വീടുകണ്ടെത്തി താമസിപ്പിക്കണമെന്നും, തീരദേശത്തു പ്രവര്‍ത്തിക്കുന്ന എല്ലാ ഖനനങ്ങളും അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നും കടല്‍ കോടതി വിധി പ്രസ്താവിച്ചു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വൈകുന്നേരം നടന്ന സാംസ്‌കാരിക സദസ് സണ്ണി എം.കപിക്കാട് ഉദ്ഘാടനം ചെയ്തു. കെ. പി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഡോ: ആസാദ്, കെ.എസ് ഹരിഹരന്‍, മെഹബൂബ്, ജയ്‌സണ്‍, വിപിന്‍ദാസ്,മിര്‍ഷാദ് ,മുഹമ്മദ് പൊന്നാനി എന്നിവര്‍ പ്രസംഗിച്ചു. ഡൈനാമിക് ആക്ഷന്റെ ഗായക സംഘം ഉടനീളം ജനകീയ ഗാനങ്ങള്‍ അവതരിപ്പിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply