നൈജീരിയ – ഫലസ്തീന്‍ സമീകരണത്തിന്റെ രാഷ്ട്രീയം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

കേരളത്തിന്റെ ഞരമ്പുകളെ അതിവേഗം ബാധിച്ചു കൊണ്ടിരിക്കുന്ന സയണിസ്റ്റ്, ഫാസിസ്റ്റ് ഇസ്രായേല്‍ ഫാന്‍സ് മുതല്‍ ചില ലിബറല്‍ ജനാധിപത്യവാദികള്‍ വരെ പറഞ്ഞു പ്രചരിപ്പിക്കുന്ന ഒന്നാണ് ഫലസ്തീനു വേണ്ടി മുറവിളി കൂട്ടുന്നവര്‍ നൈജീരിയയിലെ കൂട്ടക്കൊലയെക്കുറിച്ച് നിശബ്ദരാകുന്നു എന്നത്.

ഇതിനാണ് പ്രതിവാദം ഉന്നയിക്കുന്ന പ്രചരണ തന്ത്രം (whataboutism)? എതിര്‍ ആരോപണം (counter accusation) വ്യത്യസ്തമായ പ്രശ്‌നം ഉയര്‍ത്തുക (raising different issue) അതിലൂടെ യഥാര്‍ത്ഥ പ്രശ്‌നത്തെ വളരെ ബോധപൂര്‍വ്വം അദൃശ്യമാക്കുകയോ അപ്രധാനമാക്കുകയോ ചെയ്യുക.ഒരു ഹിംസക്കെതിരെയും, അതിന്റെ ഭരണകൂട വ്യവസ്ഥയ്‌ക്കെതിരെയും കാര്യമായ ഒരു പ്രക്ഷോഭവും നടത്താത്തവരാണ് ഇത്തരം പ്രചരണങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇനി എന്താണ് നൈജീരിയയെ കുറിച്ചുള്ള വ്യാജ പ്രചരണം എന്നും, യഥാര്‍ത്ഥ പ്രശ്‌നം എന്താണ് എന്നും പരിശോധിക്കാം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ 1960ല്‍ സ്വതന്ത്രമാകുന്നത് വരെ ബ്രിട്ടീഷ് അധിനിവേശത്താല്‍ കോളനീകരിക്കപ്പെട്ട് സാംസ്‌കാരികമായും ചരിത്രപരമായും സാമ്പത്തിക – വിഭവപരമായും തകര്‍ന്നടിഞ്ഞ രാജ്യമാണ് നൈജീരിയ. കോളനീകരണത്താല്‍ ദരിദ്രമാക്കപ്പെട്ട മറ്റു പല ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എന്ന പോലെ ആഭ്യന്തര സംഘര്‍ഷങ്ങളും കലാപങ്ങളും അവിടെയും പൊട്ടിപ്പുറപ്പെട്ടു. അതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ് ബോക്കോ ഹറാം പോലെയുള്ള എക്‌സ്ട്രീമിസ്റ്റ് സംഘങ്ങള്‍.

നൈജീരിയയില്‍ ഒരു ലക്ഷത്തോളം ക്രിസ്ത്യന്‍ വംശജരെ കൊന്നൊടുക്കുന്നു എന്നാണ് വ്യാപകമായി കുപ്രചരണം നടക്കുന്നത്. അമേരിക്കന്‍ കോമേഡിയനും, ടെലിവിഷന്‍ അവതാരകനും, എഴുത്തുകാരനും ഒക്കെയായ ബില്‍ മഹര്‍ (Bill Maher) ആണ് ഈ പ്രചരണത്തിന്റെ ബുദ്ധി കേന്ദ്രം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഐറിഷ് – അമേരിക്കന്‍ കാത്തലിക് പിതാവിന് ജൂതമാതാവില്‍ ഉണ്ടായ സന്തതിയാണ് ബില്‍ മഹര്‍. ഫലസ്തീനില്‍ നടക്കുന്ന ഭയാനകമായ വംശഹത്യക്കെതിരെ ന്യൂയോര്‍ക്ക് നഗരത്തില്‍ വരെ തെരുവ് നിറഞ്ഞു പ്രകടനങ്ങള്‍ നടക്കുമ്പോള്‍, അതിനെ തകര്‍ക്കാനും ശ്രദ്ധ തിരിച്ചുവിടാനുമുള്ള ആസൂത്രിത പ്രചരണമാണ് യുക്തിവാദിയെന്നും, വിഗ്രഹ ഭഞ്ജകന്‍, എന്നും സ്വയം വിശേഷിപ്പിക്കുന്ന ബില്‍ മഹര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തോളം ക്രൈസ്തവര്‍ വംശഹത്യക്ക് ഇരയായി എന്ന ഗൂഢാലോചനാ വാര്‍ത്തയാണ് അയാള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അതേറ്റുപിടിച്ച് ഒരു വസ്തുനിഷ്ഠ പഠനങ്ങളും ഇല്ലാതെ, അമേരിക്ക, ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ ഫാസിസ്റ്റ് + സയണിസ്റ്റ് ശക്തികള്‍ പ്രചരണം നടത്തുന്നു.

ഒന്നാമതായി നൈജീരിയയില്‍ കൊല്ലപ്പെടുന്നവരില്‍ മൂന്നില്‍ രണ്ടു ഭാഗവും മുസ്ലീങ്ങളാണ്. നൈജീരിയ അതിന്റെ ഭരണഘടനയനുസരിച്ച് ഒരു മതേതര രാഷ്ട്രമാണ്, സര്‍ക്കാരിന് ഒരു മതവും ഔദ്യോഗിക മതമായി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പ്രസ്താവിക്കുന്നു. 1999 ലെ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുകയും മതപരമായ വിവേചനം നിരോധിക്കുകയും ചെയ്യുന്നുണ്ട്. അവിടെ പ്രസിഡന്റ് മുസ്ലിം വംശജനായ ബോലാ അഹമ്മദ് ടിനുബു ആണെങ്കില്‍, പട്ടാള മേധാവികളും, പോലീസ് മേധാവികളും ഉള്‍പ്പെടെ നിര്‍ണായകമായ അധികാര കേന്ദ്രങ്ങളിലും പദവികളിലും ക്രൈസ്തവരാണ്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ (Amnesty International) പുറത്തുവിട്ട കണക്കുപ്രകാരം 2023 – 2025 കാലയളവില്‍ 10,200 പേരാണ് വ്യത്യസ്ത ജില്ലകളിലായി കലാപങ്ങളില്‍ കൊല്ലപ്പെട്ടത്.

ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, അതുകൊണ്ടുതന്നെ ‘Giant of Africa’ എന്നറിയപ്പെടുന്ന 232 മില്യണ്‍ ജനസംഖ്യയുള്ള രാജ്യമാണ് നൈജീരിയ. അതില്‍ 48% ക്രൈസ്തവരാണ്. എത്ര ചെറുതായാലും വലുതായാലും മനുഷ്യ ഹിംസ അംഗീകരിക്കാനാവില്ല. എന്നാല്‍ അതിനെ ലോകത്തെ സാമ്രാജ്യത്വ രാജ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടും, ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗത്വം കൊടുത്തും, ഒരു കൂട്ടം ജൂത സയണിസ്റ്റ് ഭീകരരെ ഫലസ്തീന്‍ എന്ന മറ്റൊരു രാജ്യം അധിനിവേശപ്പെടുത്തി കീഴ്‌പ്പെടുത്തുന്നതും അതിനുവേണ്ടി കുട്ടികളെയും സ്ത്രീകളെയും ഉള്‍പ്പെടെ പതിനായിരങ്ങളെ കൊന്നൊടുക്കുന്നതും, ആട്ടിയോടിച്ച് അഭയാര്‍ത്ഥികളാക്കുന്നതും, ഹിരോഷിമയില്‍ നടത്തിയതിനേക്കാള്‍ ഭീകരമായ ബോംബ് ആക്രമണങ്ങള്‍ നടത്തുന്നതും എങ്ങനെയാണ് താരതമ്യം ചെയ്യുക?!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1948ലെ ഡയറിയാസിന്‍ കൂട്ടക്കൊലയ്ക്ക് ശേഷം, ലക്ഷങ്ങളെ അഭയാര്‍ത്ഥികളാക്കിയിട്ടും ഒരു വര്‍ഷത്തിനുള്ളില്‍, 1949ല്‍, ഇസ്രായേല്‍ എന്ന വ്യാജ രാജ്യത്തിന് ഐക്യരാഷ്ട്രസഭയില്‍ പൂര്‍ണ്ണ അംഗത്വം നല്‍കി. ഈ കഴിഞ്ഞ രണ്ടു വര്‍ഷത്തെ കൂട്ടക്കൊലയ്ക്ക് മാത്രം 28 ബില്യണ്‍ ഡോളറാണ് ഫലസ്തീന്‍ കൂട്ടക്കൊല ചെയ്യാന്‍ അമേരിക്ക ഇസ്രായേലിനെ സഹായിച്ചത്. ഇന്ത്യ ഏകദേശം 40 ടണ്‍ വരുന്ന സ്‌ഫോടക വസ്തുക്കള്‍ അയച്ച് സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

ഇങ്ങനെ മറ്റൊരു രാജ്യത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്ത് അധിനിവേശപ്പെടുത്തുന്ന ജൂതഭീകര നേതാക്കള്‍ക്ക് ഒരുവശത്ത് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കുന്നു. ഇതിന് സമാനമാണോ നൈജീരിയയിലെ ആഭ്യന്തര കലാപം..? അതുകൊണ്ട് കര – നാവിക – വ്യോമ യുദ്ധങ്ങളേക്കാള്‍ നാം ഇന്ന് ജാഗ്രതപ്പെടേണ്ടത് ബില്‍ മഹറിനെ പോലെയുള്ള ഫാസിസ്റ്റ് – സയണിസ്റ്റ് പ്രചാരണ യുദ്ധ (propaganda war) ത്തെയാണ്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply