കര്‍ഷകരുടെ രാഷ്ട്രീയ വിവേകം

കര്‍ഷക പരിഷ്‌ക്കരണ നിയമങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ആപല്‍ക്കരമായ രാഷ്ട്രീയ പദ്ധതിയെ തിരിച്ചറിയുവാന്‍ രാഷ്ടീയ പ്രബുദ്ധരും വിവേകികളുമായ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തുടക്കത്തിലേ കഴിഞ്ഞത് കൊണ്ടാണ് അവ നിരുപാധികം പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരത്തിലേര്‍പ്പെട്ടത്. വെറും ഒരു കാര്‍ഷിക പരിഷ്‌ക്കരണ നിയമമെന്നതിനുപരി കാര്‍ഷിക മേഖലയെത്തന്നെ തകര്‍ക്കുവാനും സംസ്ഥാന ഗവണ്മെന്റുകളുടെ അധികാരമണ്ഡലത്തില്‍ കടന്നു കയറി ഫെഡറലിസത്തെ തകര്‍ക്കുവാനും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുവാനുമുള്ള ഗൂഢ പദ്ധതിയാണ് ഈ നിയമങ്ങള്‍ എന്ന് അവര്‍ മനസ്സിലാക്കി. കൃഷിക്കാരെ കരാര്‍ കൃഷിക്കാരാക്കി മാറ്റി സ്വന്തം കൃഷി ഭൂമികളില്‍ നിന്ന് അവരെ ഒഴിപ്പിക്കുവാനും, കര്‍ഷകരുടെ സ്വയം നിര്‍ണ്ണയാധികാരങ്ങള്‍ നിഷേധിക്കുവാനും കോര്‍പ്പറേറ്റ് കൃഷിയുടെ അടിമകളാക്കി അവരെ മാറ്റാനുമുള്ള തന്ത്രങ്ങള്‍ ഈ പരിഷ്‌കൃത നിയമങ്ങളില്‍ അവര്‍ മണത്തറിഞ്ഞു.

കര്‍ഷകരെ രക്ഷിക്കുക, കാര്‍ഷിക മേഖലയെ പുരോഗതിയിലേക്ക് നയിക്കുക, എന്നീ ലക്ഷ്യങ്ങളോടെയാണ് കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ നടപ്പാക്കുന്നതെന്നും അത് കര്‍ഷകര്‍ക്ക് മനസ്സിലാവാത്തത് കൊണ്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നും ഗവണ്മെന്റും ഗവണ്മെന്റിന്റെ വക്താക്കളും നിരന്തരം വാദിക്കുന്നു. ഖാലിസ്ഥാന്‍ വാദികള്‍, പ്രതിപക്ഷകക്ഷികള്‍, മാവോയിസ്റ്റുകള്‍, എന്നീ ‘രാജ്യദ്രോഹികള്‍’ കര്‍ഷക നിയമത്തെപ്പറ്റി നടത്തുന്ന ദുഷ്പ്രചരണങ്ങളാണ് കര്‍ഷകരില്‍ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്നതെന്നും കര്‍ഷകസമരത്തെ അവര്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്നും കര്‍ഷക സമരത്തിന്റെ മുന്നേറ്റത്തിന്റെ ഓരോഘട്ടത്തിലും ഭരണകൂടത്തിന്റെ പ്രതിനിധികളും അനുഭാവികളായ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചു വന്നു.

കര്‍ഷകര്‍ വിവരമില്ലാത്തവരും, ആര്‍ക്കും സ്വാധീനിക്കുവാന്‍ കഴിയുന്നവിധം സ്വന്തമായി അഭിപ്രായങ്ങളില്ലാത്ത അപക്വമതികളാണെന്നുമുള്ള ഗവണ്മെന്റ് പ്രചരണം അവാസ്തവമാണെന്നതിന്റെ ശക്തമായ തെളിവാണ് തലസ്ഥാന നഗരിയെ, ഭരണകൂടത്തെ, ഉപരോധിച്ച് കൊണ്ട് , കൊറോണയെയും കൊടുംശൈത്യത്തെയും, ഗവണ്‍മെന്റിന്റെ മര്‍ദ്ദനോപകരണങ്ങളെയും അതിജീവിച്ച് കൊണ്ട് രണ്ടുമാസത്തിലേറെക്കാലമായി ശക്തമായി മുന്നോട്ടുപോകുന്ന കര്‍ഷക സമരം. ഗവണ്മെന്റിന്റെ വാദം തെറ്റാണെന്ന് മാത്രമല്ല, ഇന്ത്യയിലെ, മുഖ്യ രാഷ്ട്രീയ കക്ഷികളെക്കാള്‍, മുഖ്യധാരാ മാദ്ധ്യമങ്ങളെക്കാള്‍, സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളെക്കാള്‍, കാര്‍ഷിക, രാഷ്ട്രീയ വിദഗ്ധരെക്കാള്‍, പൊതു ബുദ്ധിജീവികളെക്കാള്‍, തീക്ഷ്ണമായ രാഷ്ട്രീയ വിവേകവും രാഷ്ട്രീയ സംവേദ്യതയും ഉള്ളവരാണ് കൃഷിക്കാര്‍ എന്ന് ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഈ കര്‍ഷക പ്രക്ഷോഭണം തെളിയിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയിഡ് ആന്‍ഡ് കോമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ആക്റ്റ്, 2020, ഫാര്‍മേഴ്‌സ് (എമ്പവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ആക്റ്റ് 2020, എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് (അമെന്‍ഡ് മെന്റ് ) ആക്റ്റ് 2020, എന്നിങ്ങനെ ആകര്‍ഷണീയമായ പേരുകളില്‍ പ്രത്യക്ഷപ്പെട്ട കര്‍ഷക പരിഷ്‌ക്കരണ നിയമങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ആപല്‍ക്കരമായ രാഷ്ട്രീയ പദ്ധതിയെ തിരിച്ചറിയുവാന്‍ രാഷ്ടീയ പ്രബുദ്ധരും വിവേകികളുമായ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തുടക്കത്തിലേ കഴിഞ്ഞത് കൊണ്ടാണ് അവ നിരുപാധികം പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരത്തിലേര്‍പ്പെട്ടത്. വെറും ഒരു കാര്‍ഷിക പരിഷ്‌ക്കരണ നിയമമെന്നതിനുപരി കാര്‍ഷിക മേഖലയെത്തന്നെ തകര്‍ക്കുവാനും സംസ്ഥാന ഗവണ്മെന്റുകളുടെ അധികാരമണ്ഡലത്തില്‍ കടന്നു കയറി ഫെഡറലിസത്തെ തകര്‍ക്കുവാനും, കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുവാനുമുള്ള ഗൂഢ പദ്ധതിയാണ് ഈ നിയമങ്ങള്‍ എന്ന് അവര്‍ മനസ്സിലാക്കി. കൃഷിക്കാരെ കരാര്‍ കൃഷിക്കാരാക്കി മാറ്റി സ്വന്തം കൃഷി ഭൂമികളില്‍ നിന്ന് അവരെ ഒഴിപ്പിക്കുവാനും, കര്‍ഷകരുടെ സ്വയം നിര്‍ണ്ണയാധികാരങ്ങള്‍ നിഷേധിക്കുവാനും കോര്‍പ്പറേറ്റ് കൃഷിയുടെ അടിമകളാക്കി അവരെ മാറ്റാനുമുള്ള തന്ത്രങ്ങള്‍ ഈ പരിഷ്‌കൃത നിയമങ്ങളില്‍ അവര്‍ മണത്തറിഞ്ഞു. കരാര്‍ ലംഘിക്കപ്പെട്ടാല്‍ കര്‍ഷകര്‍ക്ക് കോടതിയെ സമീപിക്കുവാനവകാശമില്ലെന്നും സബ് ഡിവിഷണല്‍ മജിസ്‌റ്റ്രേറ്റിന്റെയോയോ ജില്ലാ കലക്ടറുടെയോ മുമ്പില്‍ പരാതി ബോധിക്കാന്‍ മാത്രമേ അവകാശമുണ്ടാവുകയുള്ളു എന്നും പുതുക്കിയ നിയമം അനുശാസിക്കുന്നു. മിനിമം സപ്പോര്‍ട്ട് പ്രൈസ് ഉറപ്പുകളും നിലവിലുള്ള സര്‍ക്കാര്‍ സംഭരണ സംവിധാനങ്ങളും തകര്‍ക്കുക യാണ് ഈ കാര്‍ഷിക പരിഷ്‌ക്കാരത്തിന്റെ ആത്യന്തിക ഫലം എന്നും അവര്‍ വാദിച്ചു. മാര്‍ക്കറ്റിനു പുറത്ത് ഉല്പന്നങ്ങള്‍ വാങ്ങാനുള്ള സ്വാതന്ത്ര്യം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അനുവദിച്ച് കൊണ്ട് FCI എന്ന വിപുലമായ സംഭരണ കേന്ദ്ര ശൃംഖലയെ സ്വകാര്യവല്‍ക്കരിക്കുവാനും അംബാനിയുടെയും അദാനിയുടെയും കൈകളിലേക്ക് കാര്‍ഷിക സംവിധാനങ്ങള്‍ കൈമാറുവാനുമുള്ള ഒരു ആസൂത്രിതപദ്ധതിയുടെ ഭാഗമായിത്തന്നെയാണ് ഈ പരിഷ്‌ക്കാരത്തെ കാര്‍ഷികരംഗത്ത് അനുഭവ പരിചയവും വൈദഗ്ധ്യവും കൈമുതലായുള്ള വിവേകമതികളായ കൃഷിക്കാര്‍ കണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എസ്സെന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് ഭേദഗതി ചെയ്യുക വഴി ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണ, ഉരുളക്കിഴങ്ങ് തുടങ്ങിയ ആവശ്യവസ്തുക്കളുടെ മേലുള്ള ഗവണ്മെന്റ് നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി. കാര്‍ഷികോല്പന്നങ്ങള്‍ മാക്‌സിമം സംഭരിക്കുവാനും ആവശ്യാനുസൃതം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിലയ്ക്ക് വില്‍ക്കുവാനുമുള്ള അവകാശങ്ങള്‍ അങ്ങനെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അവശ്യവസ്തുക്കളുടെ വിപണിയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം പിന്‍വലിക്കുന്ന ഈ നയം വന്‍തോതില്‍ ഭക്ഷ്യപ്രതിസന്ധി ഉണ്ടാക്കുമെന്നും ആത്യന്തികമായും അത് ഭക്ഷ്യസ്വയം പര്യാപ്തിയെ ഹനിക്കുമെന്നും അങ്ങനെ ആപല്‍ക്കാരമായ ഭക്ഷ്യപ്രതിസന്ധികളിലേക്ക് രാജ്യത്തെ നയിക്കുമെന്നും കാര്‍ഷികമേഖലയിലെ വിദഗ്ധര്‍ കണ്ടെത്തിക്കഴിഞ്ഞു.

കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് ഏല്പിച്ച് കൊടുത്ത് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുക എന്ന നവോദാരവല്‍ക്കരണ നയത്തിന്റെ ഭാഗമാണീ പരിഷ്‌ക്കാരമെന്നും കുത്തകകള്‍ക്കനുകൂലമായി സാമ്പത്തിക രംഗത്തെ അടിസ്ഥാനപരമായി പൊളിച്ചെഴുതുവാനുള്ള നീക്കമാണിതെന്നും ഉള്ള കര്‍ഷകരുടെ ആശങ്കകള്‍ സാധൂകരിക്കപ്പെടുകയാണ്. സര്‍ക്കാര്‍ ആസ്തികള്‍ മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തെളിയിക്കുന്നത് വന്‍കിട മൂലധനത്തിനു രാജ്യത്തെ തീറെഴുതിക്കൊടുക്കുന്ന ആത്മഹത്യാപരമായ ഒരു സാമ്പത്തിക രാഷ്ട്രീയ നയമാണ് ‘ആത്മനിര്‍ഭരത’ എന്ന മധുരനാമത്തില്‍ പൊതിഞ്ഞ് മോദി സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് തന്നെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply