ഇടിമുറികള്‍ പല കോളേജുകളിലുമെന്ന് സ്വതന്ത്ര ജഡീഷ്യല്‍ കമ്മീഷന്‍.
ക്യാംപസിലെ രാഷ്ട്രീയം അതിരുകടക്കുന്ന രീതിയിലേക്ക് മാറുന്നു. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇത്തരം അക്രമങ്ങള്‍ തടയാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ല.
യൂണിവേഴ്‌സിറ്റി കോളേജില്‍ മാത്രമല്ല ആര്‍ട്‌സ് കോളേജിലും മടപ്പള്ളി കോളേജിലും മറ്റും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ അധ്യക്ഷനായ സ്വതന്ത്ര ജഡീഷ്യല്‍ കമ്മീഷന്‍. ഇക്കാര്യം സംബന്ധിച്ച് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ‘സേവ് യൂണിവേഴ്‌സിറ്റി കോളേജ് ക്യംപെയ്ന്‍ കമ്മിറ്റി’യാണ് കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന്‍ സംസ്ഥാനത്തെ വിവിധ ക്യാംപസുകളിലും പുറത്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു.
കേരളത്തിലെ ക്യാംപസുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഉണ്ടാകുന്നുവെന്നും അതിന് ഗുരുതരമായ സ്വഭാവം തന്നെ കൈവന്നുവെന്നും കമ്മീഷന്‍ കണ്ടെത്തി. ക്യാംപസിലെ രാഷ്ട്രീയം അതിരുകടക്കുന്ന രീതിയിലേക്ക് മാറുന്നു. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇത്തരം അക്രമങ്ങള്‍ തടയാനുള്ള യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. പലപ്പോഴും കോളേജ് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒപ്പം നില്‍ക്കുന്നു. ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ തന്നെ തയ്യാറാകണം. ഇതിന് നേതാക്കള്‍ മുന്‍കൈ എടുക്കണം. മനുഷ്യാവകാശ ലംഘനങ്ങള്‍ തടയാന്‍ കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ വേണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in