
മാനേജ്‌മെന്റിന്റെ പീഡനം : അമൃത കോളേജില്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രക്ഷോഭം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
മാനേജ്‌മെന്റിന്റെ പീഡനത്തെ തുടര്‍ന്നു എഞ്ചിനീറിങ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. ബാംഗ്ലൂരിലെ ബെല്ലന്ദൂരിനടുത്തുള്ള കസനഹള്ളിയിലെ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളേജിലാണ് പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. നാലാം വര്‍ഷ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശ്രീ ഹര്‍ഷയാണ് ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ക്യാമ്പസ്സില്‍ നിന്ന് പഠനകാലയളവില്‍ തന്നെ ജോലി നേടിയ വിദ്യാര്‍ത്ഥിയായിരുന്നു ഹര്‍ഷ.
സെപ്തംബര് 23 നു ഹോസ്റ്റലില്‍ വെള്ളം കുറഞ്ഞതുമായി ബന്ധപ്പെട്ടു കോളേജ് അഡ്മിനിസ്‌ട്രേഷന് മുന്നിലേക്ക് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. 3 ലക്ഷത്തോളം രൂപ ഫീസ് ഹോസ്റ്റല്‍ സൗകര്യങ്ങള്‍ക്കായി മുടക്കിയിട്ടും തങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ കോളേജ് അധുകൃതര്‍ ഒരുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. എന്നാല്‍ പ്രശ്‌നങ്ങള്‍ പരീഹരിക്കാന്‍ അധികൃതര്‍ മുന്നോട്ട് വന്നില്ല. തുടര്‍ന്ന് പ്രതിഷേധം ശക്തമാകുകയും ചില വിദ്യാര്‍ത്ഥികള്‍ ക്യാമ്പസ്സില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളിലേക്ക് കല്ലുകളെറിയുകയും ചെയ്തു. കോളേജ് മാനേജ്‌മെന്റ് 15 വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും 45 പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തില്‍ ഹര്‍ഷിനെതിരെയും അധികൃതര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ഹര്‍ഷ് ഉള്‍പെട്ടിരുന്നില്ലെന്നു സഹപാഠികള്‍ പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളടക്കം പറയുന്നത് ഹര്‍ഷ് അന്തര്‍മുഖനായ വിദ്യാര്‍ത്ഥിയാണെന്നും കോളേജ് അധികൃതര്‍ അകാരണമായി ഹര്‍ഷിനെ പീഡിപ്പിക്കുകയായിരുന്നു എന്നുമാണ്. ക്യാമ്പസ് അഭിമുഖത്തില്‍ നേടിയെടുത്ത ജോലി പോലും നടപടിയുടെ അടിസ്ഥാനത്തില്‍ പോകുമെന്നും കോളേജ് അധികൃതര്‍ ഹര്‍ഷിനെ അറിയിച്ചിരുന്നു. കോളേജ് അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനും പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു എന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് ഇഷ പന്ധ് അറിയിച്ചു.

