സര്‍ക്കാര്‍ വാര്‍ഷികം അക്കാദമിയുടെ ഉത്തരവാദിത്തമല്ല

വിചിത്രമായ കാര്യം അക്കാദമി പ്രസിഡന്റ് ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്ന സഹതാപമര്‍ഹിക്കുന്ന വെളിപ്പെടുത്തലാണ്. എങ്കില്‍ താന്‍ ആ സ്ഥാനം ഒഴിയുന്നതാണ് ശരി എന്ന് അദ്ദേഹത്തിന് സ്വയം തോന്നേണ്ട കാര്യമാണ്. നാം നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടതല്ല.

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി മുപ്പതു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം ശ്രദ്ധയില്‍ പെടുകയുണ്ടായി. ഈ പുസ്തകങ്ങളുടെ ചട്ടയില്‍ ആഘോഷവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ എംബ്ലം അച്ചടിച്ചുവന്നതില്‍ പല എഴുത്തുകാരും പ്രതിഷേധിച്ചതായും കണ്ടു. ന്യായംതന്നെ. വിചിത്രമായ കാര്യം അക്കാദമി പ്രസിഡന്റ് ഇക്കാര്യം അറിഞ്ഞിരുന്നില്ല എന്ന സഹതാപമര്‍ഹിക്കുന്ന വെളിപ്പെടുത്തലാണ്. എങ്കില്‍ താന്‍ ആ സ്ഥാനം ഒഴിയുന്നതാണ് ശരി എന്ന് അദ്ദേഹത്തിന് സ്വയം തോന്നേണ്ട കാര്യമാണ്. നാം നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടതല്ല. അതിനാല്‍ തന്നെ അതേപറ്റി കൂടുതല്‍ പറയുന്നില്ല.

അതേസമയം ഒരു കാര്യം കവി ഓര്‍ക്കുന്നത് നന്നായിരിക്കും. മരണംവരെ (ശേഷവും) അക്കാദമിയുടെ ചരിത്രത്തിന്റെ ഭാഗമായി ഈ പുസ്തകം തെളിവായി അവശേഷിക്കും. ശ്രീ സച്ചിദാനന്ദന്‍ പ്രസിഡന്റായിരുന്നപ്പോള്‍ പ്രസിദ്ധീകരിച്ചത് എന്ന അടിക്കുറിപ്പോടെ. അതൊഴിവാക്കാന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് ഉപകരിക്കും. പുസ്തകത്തിനൊപ്പം ആ തിരുത്തും ഓര്‍മ്മിക്കപ്പെടുമല്ലോ. Kerala Sahitya Akademi published 30 books as part of Pinarayi government’s second anniversary celebrations and published the government’s advertisement on their cover is obscene.

ഇനി അക്കാദമി സെക്രട്ടറി പറയുന്ന ന്യായീകരണം. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അക്കാദമി ഏറ്റെടുത്ത ഒരു പ്രോജക്ടിന്റെ ഭാഗമാണ് മുപ്പത് പുസ്തകങ്ങളുടെ പ്രസിദ്ധീകരണം. അതുകൊണ്ട് എംബ്ലം അച്ചടിച്ചത് തെറ്റല്ല. ഈ പുസ്തകങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകം എന്നും പറയുന്ന അദ്ദേഹത്തിന്റെ ന്യായീകരണത്തില്‍ ഒരു വാദമുണ്ട്. അതംഗീകരിച്ചേ പറ്റൂ. ഇങ്ങനെയൊരു പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള പ്രസിദ്ധീകരണമാണെന്നു പറഞ്ഞിട്ടുതന്നെയാണോ എഴുത്തുകാര്‍ പുസ്തകങ്ങള്‍ സമര്‍പ്പിച്ചത്? അങ്ങനെയെങ്കില്‍ എഴുത്തുകാര്‍ക്ക് വലിയ വായില്‍ പ്രതിഷേധിക്കാന്‍ ധാര്‍മ്മികബലമുണ്ടാകില്ല. കാരണം സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷമെന്ന പാര്‍ട്ടി രാഷ്ട്രീയ അജണ്ടക്ക് ആഘോഷമൊരുക്കേണ്ടത് ഓട്ടോണമസ് സ്ഥാപനമായ സാഹിത്യ അക്കാദമിയുടെ ഉത്തരവാദിത്തമല്ല. അങ്ങനെ ചെയ്യുന്നതില്‍ ഔചിത്യവുമില്ല. വൃത്തികേടാണ്. അതിന് തയ്യാറാവാന്‍ സച്ചിദാനന്ദന് പ്രയാസമില്ല. ഇനി ഈ പ്രോജക്ടിന്റെ ഭാഗമാണെന്ന് കവിക്കറിയില്ലെന്നാണോ? എങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു.

ഇത്തരം ഒരു പ്രോജക്ടിന്റെ ഭാഗമാണെന്ന് അറിഞ്ഞിട്ടാണ് എഴുത്തുകാര്‍ പുസ്തകങ്ങള്‍ സമര്‍പ്പിച്ചതെങ്കില്‍ അതാണ് അശ്ലീലം. പിന്നെ ഒരു എബ്ലത്തിന്റെ കാര്യം പറഞ്ഞ് കാടിളക്കുന്നതില്‍ കഥയില്ല. യഥാര്‍ത്ഥ അശ്ലീലം ഈ പ്രോജക്ടാണ്. എംബ്ലമല്ല എന്നു ചുരുക്കം. നാളെ ന്യായമായും രണ്ടാം ഗവണ്മന്റിന്റെ അവസാനവര്‍ഷമെന്ന പേരില്‍ നരേന്ദ്രമോദി പിണറായിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് 100 പുസ്തകമിറക്കി അതില്‍ സ്വന്തം പേരും പടവും വെച്ചാല്‍ സെക്യുലര്‍ പുരോഗമന ഇടതുപക്ഷം (പിന്നെ എന്തൊക്കെ മേല്‍ അതൊക്കെ ചേര്‍ത്ത്) എഴുത്തുകാര്‍, ചിന്തകര്‍, സാംസ്‌കാരിക നായകര്‍ മൗനം ദീക്ഷിക്കണം…..!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply