അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രഖ്യാപനം വഞ്ചന

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

 

നവംബര്‍ 1 ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ പോകുന്ന ‘അതിദരിദ്ര്യ രില്ലാത്ത കേരളം’ എന്ന പ്രഖ്യാപനം പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന പ്രഖ്യാപനത്തിന് പൊതുസമ്മതി നേടാനാണ് ശ്രീ. മോഹന്‍ലാല്‍, മമ്മൂട്ടി, കമലഹാസന്‍ തുടങ്ങിയവരെ പ്രഖ്യാപന വേദിയിലണിനിരത്തുന്നത്.

യഥാര്‍ത്ഥത്തില്‍ പ്രഖ്യാപനം ഒരു വഞ്ചനയാണ്. കേരളത്തിലെ വലിയൊരുവിഭാഗം ദരിദ്രജന വിഭാഗങ്ങളുടെ യഥാര്‍ത്ഥ ജീവിത സാഹചര്യത്തെ മറച്ചുവെക്കുന്നതാണ്. ദരിദ്രജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച് പഠനങ്ങളില്ലാത്ത സിനിമാ താരങ്ങളെ മുന്‍നിര്‍ത്തി നൂറ് കണക്കിന് വരുന്ന ദരിദ്രജനവിഭാഗങ്ങളെ കബളിപ്പിക്കുകയാണ്. സിനിമാ താരങ്ങള്‍ പ്രഖ്യാപന പരിപാടിയില്‍ നിന്നും പിന്‍മാറണം.

കേരളത്തിലെ ഗുരുതരമായ സാമൂഹിക-രാഷ്ട്രീയ വിഷയമാണ് ദാരിദ്ര്യവും പട്ടിണിയും ഭൂരാഹിത്യവും ഭവനരാഹിത്യവും തൊഴിലില്ലായ്മയും രോഗങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളുടെ കുറവും. വിലകുറഞ്ഞ രാഷ്ട്രീയ കളിക്ക് വേണ്ടി നവംബര്‍ 1 ന്റെ പ്രഖ്യാപനം യഥാര്‍ത്ഥ ചിത്രം മറച്ചു വെക്കുകയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിലെ അതിദുര്‍ബല ജനവിഭാഗങ്ങളായി കണ്ടെത്തിയത് 64,000 കുടുംബങ്ങളെയാണ്. ഇവരില്‍ 5% മാത്രമേ ആദിവാസികളുള്ളൂ. 20% ദലിതരും 75% ഇതരവിഭാഗങ്ങളുമാണ്. ഒറ്റനോട്ടത്തില്‍ തന്നെ കണക്കുകള്‍ വ്യാജമാ ണെന്ന് കാണാവുന്നതാണ്. ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ ഏറെയുള്ള വയനാട്ടില്‍ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരില്‍ ബഹുഭൂരിപ ക്ഷവും ഭൂരഹിതരും, ഭവന രഹിതരും, തൊഴില്‍ രഹിതരുമാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിര്‍ത്തികളിലുമുള്ള ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ താമസിക്കുന്നവരാണ്. സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ നിരവധിയാണ് (1234). പോഷകാഹാര കുറവുള്ള കുട്ടികള്‍ നിരവധിയാണ്. പണിയ, കുറിച്ച്യ വിഭാഗങ്ങള്‍ക്കിടയില്‍ 2020 ല്‍ നടത്തിയ ഒരു പഠനമനുസരിച്ച് (Sabu etal) 59% കുട്ടികള്‍ക്കും അണ്ടര്‍വെയ്റ്റാണ്. 52.3% കുട്ടികള്‍ വളര്‍ച്ച മുരടിച്ചവരായാണ്. 2022 ല്‍ LUCMPH (International Journal of Community Medicine & Public Health) (Prevalence of Malnutrition among Tribals of Wayanad) 5 വയസ്സിന് താഴെയുള്ള 54.8% കുട്ടികളിലും മാല്‍ന്യൂട്രീഷനാണെന്ന് കണ്ടെത്തിയിരുന്നു.

ഗ്രാമീണ മേഖലയിലെ കാര്‍ഷിക തൊഴിലുകള്‍ – പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് – ഇല്ലാതായത് ദാരിദ്ര്യത്തിനും പോഷകാഹാര കുറവിനും കാരണമാണ്. നെല്‍വയലുകളില്‍ കൊയ്ത്തിനും നടീലിനും യന്ത്രങ്ങള്‍ വന്നു. ഉള്ള തൊഴിലുകളില്‍ അന്യസം സ്ഥാനക്കാര്‍ വന്നു. തൊഴിലുറപ്പില്‍ ചെറിയ വിഭാഗത്തെ മാത്രം ഉള്‍ക്കൊള്ളുന്നു. വിദ്യാഭ്യാസമുള്ളവര്‍ തൊഴില്‍ രഹിതരാണ് പാതിവഴിയില്‍ പഠനം നിര്‍ത്തിയവര്‍ക്ക് നഗരങ്ങളിലെ തൊഴിലുകളില്‍ പ്രവേശിക്കാനുള്ള കഴിവുകള്‍ (Skills) ഇല്ല, തൊഴില്‍ രഹിതര്‍ ആയിരക്കണക്കിനാണ് ഐക്യരാഷ്ട്രസഭ കണക്കാക്കിയ പ്രതിദിന വേതനമായ 157 രൂപ പോലും ലഭിക്കാത്തവരാണിവര്‍. സൗജന്യറേഷന് സര്‍ക്കാരിനെ ആശ്രയിച്ചു ജീവിക്കുന്ന അതിദരിദ്രരാണിവര്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശിശുമരണം വ്യാപകമായി നടന്ന അട്ടപ്പാടിയിലെയും സ്ഥിതി വ്യത്യസ്ഥമല്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍ നടത്തിയ പഠനമനുസരിച്ച് (20 ഊരുകള്‍, 480 വീടുകള്‍, 523 കൂട്ടികള്‍, 40 ഗര്‍ഭിണികള്‍, 110 മുലയൂട്ടുന്ന അമ്മ മാര്‍ തുടങ്ങിയവരെ കേന്ദ്രീകരിച്ച് നടത്തിയ പഠനം) 48% കുട്ടികള്‍ക്ക് ഭാരക്കുറ വും, 40% കുട്ടികള്‍ക്ക് വളര്‍ച്ച മുരടിച്ചവരുമാണ്. 91% കുട്ടികള്‍ക്കും, 96% കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും, 80% ഗര്‍ഭിണികള്‍ക്കും രക്തക്കുറവാണ്. ഇവരില്‍ 30% പേരും ഭൂരഹിതരാണ്.

ആദിവാസി മേഖല കൂടാതെ ദലിതരും, മത്സ്യതൊഴിലാളികളും, തോട്ടം തൊഴിലാളികളും മറ്റ് തൊഴില്‍ മേഖലകളിലുള്ളവരും ദരിദ്രരാണ്. തുച്ഛമായ വേതനത്തിന് വേണ്ടി തൊഴിലെടുക്കുന്ന ആശാവര്‍ക്കര്‍മാരെ പോലുള്ള നിര വധി പേര്‍ സാമൂഹിക സേവനരംഗത്തുണ്ട്. പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും കൊണ്ട് ജീവിതം തകര്‍ന്നവര്‍ നിരവധിയാണ്. മേല്‍പ്പറഞ്ഞ ജനവിഭാഗങ്ങളുടെ ദുസ്സഹമായ ജീവിത സാഹചര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പ്രഖ്യാപനം വഴി യഥാര്‍ത്ഥ ദാരിദ്ര്യം പരിഹരിക്കാനുള്ള പദ്ധതികളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുകയാണ്. വിവിധ ദുര്‍ബ്ബല വിഭാഗം ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയെ ക്വറിച്ച് സമഗ്രമായ സര്‍വ്വെ നടത്തുകയും, പിന്നോക്കാവസ്ഥ പരിഹരിക്കാ നുള്ള പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്.

രേഷ്മ കെ.ആര്‍ (ആദിശക്തി സമ്മര്‍ സ്‌കൂള്‍)
എം. ഗീതാനന്ദനന്‍ (സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ആദിവാസി ഗോത്ര മഹാസഭ
മണികണ്ഠന്‍, സി, ജിഷ്ണു ജി. (ആദിശക്തി സമ്മര്‍ സ്‌കൂള്‍)
രമേശന്‍ കൊയാലിപ്പുര (ഗോത്രമഹാസഭ)

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply