സഭാതര്‍ക്കത്തില്‍ കുട്ടികളുടെ ചോരയില്‍ പ്രതിജ്ഞ : ബാലാവകാശ കമ്മീഷന്‍ കേസെടുത്തു
മൈനര്‍ ആയ കുട്ടികളുടെ ചോര പ്രതിഷേധങ്ങളുടെ ഭാഗമായി ചിന്തുന്നത് അനുവദിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു
പള്ളി തര്‍ക്കത്തിന്റെ പേരില്‍ വിളിച്ചു കൂട്ടിയ പ്രതിഷേധ കൂട്ടായ്മയില്‍ ചില കുട്ടികളുടെ വിരലില്‍ സൂചികുത്തി പൊടിഞ്ഞ ചോര കൊണ്ട് പ്രതിജ്ഞ എഴുതിച്ചതിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കേസ്. കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ യാക്കോബായ സഭയുടെ അഖില മലങ്കര സഭ സണ്‍ഡേ സ്‌കൂള്‍ പ്രാര്‍ത്ഥന കൂട്ടായ്മയിലാണ് സംഭവം നടന്നത്. മൈനര്‍ ആയ കുട്ടികളുടെ ചോര പ്രതിഷേധങ്ങളുടെ ഭാഗമായി ചിന്തുന്നത് അനുവദിക്കാനാവില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി, ജില്ല കളക്ടര്‍, ജില്ല ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in