പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാവില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍
കേരളം കൊണ്ട് വരാന്‍ തയ്യാറാണങ്കില്‍ അതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് കോടതി വാക്കാല്‍ ചോദിച്ചപ്പോള്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം ഒരു തീരുമാനം എടുക്കാന്‍ ആവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാനാവില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ യുഎഇയിലുള്ള പ്രവാസികളെ നാട്ടില്‍ എത്തിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എല്ലാ രാജ്യങ്ങളും വിസ കാലാവധി നീട്ടിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കലാണ് പ്രധാനം. കേരളം കൊണ്ട് വരാന്‍ തയ്യാറാണങ്കില്‍ അതിനെ പറ്റി ആലോചിച്ചു കൂടെ എന്ന് കോടതി വാക്കാല്‍ ചോദിച്ചപ്പോള്‍ ഒരു സംസ്ഥാനത്തിന് വേണ്ടി മാത്രം ഒരു തീരുമാനം എടുക്കാന്‍ ആവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി വന്നാല്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാവും. ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെ മെഡിക്കല്‍ ടീമിനെ അയക്കാന്‍ ആവില്ലെന്നും കേന്ദ്രം വ്യക്തമാക്കിഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. വിഷയത്തില്‍ .സുപ്രീംകോടതിയില്‍ ഹര്‍ജി ഉണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. 21 ന് ഹര്‍ജി വീണ്ടും പരിഗണിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in