കുടിയേറ്റതൊഴിലാളികളോട് അനുഭാവപൂര്‍വ്വം സുപ്രിംകോടതി

സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് തീവണ്ടികളില്‍ അനുവദിച്ച് തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ സ്വദേശത്തേക്ക് മടക്കി അയയ്ക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസ പദ്ധതികളും, അനൂകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യപ്പെടുത്തണമെന്നും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യം അടിയന്തരമായി ഒരുക്കണമെന്ന് സുപ്രിംകോടതി സര്‍ക്കാരുകളോട് നിര്‍ദേശിച്ചു. അതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കണം. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം 24 മണിക്കൂറിനുള്ളില്‍ റെയില്‍വേ ശ്രമിക് തീവണ്ടികളില്‍ അനുവദിച്ച് തൊഴിലാളികളെ 15 ദിവസത്തിനുള്ളില്‍ സ്വദേശത്തേക്ക് മടക്കി അയയ്ക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു. നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്വദേശത്തേക്ക് മടങ്ങാന്‍ ശ്രമിച്ചവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദ്ദേശി്ച്ചു. കുടിയേറ്റ തൊഴിലാളികളുടെ പുനരധിവാസ പദ്ധതികളും, അനൂകൂല്യങ്ങളും സംസ്ഥാന സര്‍ക്കാരുകള്‍ പരസ്യപ്പെടുത്തണമെന്നും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.

അതിനിടെ കൊവിഡ് വ്യാപനവും മരണവും പിടിച്ചുനിര്‍ത്താന്‍ ജില്ലാ അടിസ്ഥാനത്തില്‍ സമഗ്ര പദ്ധതി തയാറാക്കാന്‍ പത്ത് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. വീടുകള്‍ തോറുമുള്ള സര്‍വേയും പരിശോധനയും ഊര്‍ജിതമാക്കണം. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, ജമ്മുകശ്മീര്‍, കര്‍ണാടക, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ 38 ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദ്ദേശം. കണ്ടൈന്മെന്റ് സോണുകളില്‍ ചിട്ടയായ പ്രവര്‍ത്തനമുണ്ടാകണം. വീടുവീടാന്തരമുള്ള സര്‍വേ കാര്യക്ഷമമാക്കണം. ജനസാന്ദ്രത കൂടിയ നഗരമേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും മന്ത്രാലയം നല്‍കിയിട്ടുണ്ട്.

അതേ സമയം പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതര്‍ 88528 ആയി. മരണസംഖ്യ 3169. മുംബൈയില്‍ മാത്രം കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു. തമിഴ്‌നാട്ടില്‍ പോസിറ്റീവ് കേസുകള്‍ 33229 ഉം മരണം 286 ഉം ആയി. ചെന്നൈയില്‍ കൊവിഡ് ബാധിതരടെ എണ്ണം 23000 കടന്നു. ഡല്‍ഹിയില്‍ പോസിറ്റീവ് കേസുകള്‍ 29943ഉം മരണം 874ഉം ആയി. .െ ഗുജറാത്തില്‍ കൊവിഡ് ബാധിതര്‍ 20574 ആയി. 1280 പേര്‍ മരിച്ചു.

രാജ്യത്താകെ 24 മണിക്കൂറിനിടെ 9987 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. 331 പേര്‍ മരണപ്പെട്ടു. തുടര്‍ച്ചയായ ആറാം ദിവസമാണ് കൊവിഡ് കേസുകള്‍ 9000 കടക്കുന്നത്. 2,66,598 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം. 7466 പേരാണ് ആകെ മരിച്ചത്. ആകെ 1,29,214 പേര്‍ രോഗമുക്തരായി. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply