ചെല്ലാനം ജനതക്കൊപ്പം : ഇന്ന് ഓണ്‍ലൈന്‍ റാലി

എല്ലാ മഴക്കാലത്തും ആവര്‍ത്തിക്കുന്ന കടല്‍കയറ്റത്തില്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലാണ് ഈ തീരജനതയുടെ ജീവിതം. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതമായ ന്യൂനമര്‍ദ്ദം, ചെല്ലാനം-കൊച്ചി തീരം പ്രതീക്ഷിച്ചിരുന്ന കടല്‍കയറ്റം കുറച്ചു നേരത്തെ എത്തിച്ചു എന്ന് മാത്രമേ വ്യത്യാസമുള്ളൂ. വരാനിരിക്കുന്ന തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഇനിയും കടല്‍കയറ്റം നേരിടാനിരിക്കുകയാണ് ഈ തീരം. ക്രമേണ നമ്മുടെ കണ്‍മുന്നില്‍ ഈ തീരം ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

ചെല്ലാനം-കൊച്ചി തീരം വീണ്ടുമൊരിക്കല്‍ കൂടി കടുത്ത കടല്‍ക്ഷോഭം നേരിടുകയാണ്. അടുത്തകാലത്ത് ചെല്ലാനം കണ്ട ഏറ്റവും വലിയ കടല്‍ക്ഷോഭങ്ങളില്‍ ഒന്നാണ് സംഭവിക്കുന്നത്. കേരത്തിലെ തീരമേഖല ഒന്നാകെ കടല്‍ക്ഷോഭത്തിനു സാക്ഷ്യം വഹിക്കുകയുണ്ടായി. അപ്രതീക്ഷിതമായി കടന്നു വന്ന ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റും ആണ് നമ്മുടെ തീരദേശത്ത് ദുരിതം വിതച്ചത്. എന്നാല്‍ ചെല്ലാനത്തെ സംബന്ധിച്ചിടത്തോളം ഈ കടല്‍കയറ്റം അപ്രതീക്ഷിതമായിരുന്നോ? ഒരിക്കലും അല്ല. പതിറ്റാണ്ടുകളായി കടല്‍കയറ്റം തുടര്‍ക്കഥയായ ഒരിടമാണ് ചെല്ലാനം-കൊച്ചി തീരം. എല്ലാ വര്‍ഷക്കാലത്തും കടല്‍കയറ്റം ഉറപ്പായ ഒരിടമാണ് ചെല്ലാന-കൊച്ചി തീരം. ഇനി വരാനിരിക്കുന്ന മഴക്കാലത്തും ഇത് പോലെ തന്നെ അല്ലെങ്കില്‍ ഇതിലും തീവ്രമായി കടല്‍കയറും എന്ന് ഉറപ്പാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതി അനുസരിച്ച് കേരളം നേരിടുന്ന പ്രാദേശിക തല ദുരന്തമാണ് തീരശോഷണം. നമ്മുടെ സംസ്ഥാനത്തില്‍ ഏറ്റവും അധികം തീരശോഷണം നേരിടുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ചെല്ലാനം. ആകെ 17.5 കി.മി വിസ്തീര്‍ണ്ണമുള്ള ചെല്ലാനം പഞ്ചായത്തില്‍ 1.5 കി.മി പ്രദേശം ഇതിനകം കടലെടുത്തു പോയിക്കഴിഞ്ഞു. ഈ പ്രശനം പരിഹരിക്കണം എന്നത് ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങളുടെ നീണ്ട കാലത്തെ ആവശ്യമാണ്. എന്നാല്‍ നാളിതു വരെ മാറിമാറി ഭരിച്ച സര്‍ക്കാരുകളും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങളും കുറ്റകരമായ അനാസ്ഥയാണ് ഈ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്.

ചെല്ലാനം-കൊച്ചി തീരം നേരിടുന്ന കടുത്ത തീരശോഷണമാണ് കടല്‍കയറ്റത്തിന് കാരണം. കൊച്ചി കപ്പല്‍ ചാലിന്റെ സാന്നിധ്യമാണ് തീരശോഷണത്തിനു കാരണം. എന്നാല്‍ കൊച്ചിന്‍ പോര്‍ട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഈ വസ്തുത അംഗീകരിക്കാനും ചെല്ലാനം-കൊച്ചി തീരത്തിന്റെ കടല്‍കയറ്റ ദുരന്തത്തിന്റെയും ദുരിതങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല. സര്‍ക്കാരിനെയും രാഷ്ട്രീയ നേതൃത്വത്തെയും നിരന്തരം ഈ പ്രശ്‌നം ബോധിപ്പിച്ചിട്ടും അവര്‍ അവഗണന തുടരുകയാണ്. അത് കൊണ്ട് ശാശ്വതമായ ഒരു പരിഹാരം ഇപ്പോഴും അകലെയാണ്. ഈ അനാസ്ഥയും അവഗണനയും ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങളെ ഒരു ദുരന്തമുഖത്തേക്കു തള്ളിയിട്ടിരിക്കുകയാണ്. എല്ലാ മഴക്കാലത്തും ആവര്‍ത്തിക്കുന്ന കടല്‍കയറ്റത്തില്‍ പിടിച്ചു നില്‍ക്കാനുള്ള പോരാട്ടത്തിലാണ് ഈ തീരജനതയുടെ ജീവിതം. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതമായ ന്യൂനമര്‍ദ്ദം, ചെല്ലാനം-കൊച്ചി തീരം പ്രതീക്ഷിച്ചിരുന്ന കടല്‍കയറ്റം കുറച്ചു നേരത്തെ എത്തിച്ചു എന്ന് മാത്രമേ വ്യത്യാസമുള്ളൂ. വരാനിരിക്കുന്ന തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് ഇനിയും കടല്‍കയറ്റം നേരിടാനിരിക്കുകയാണ് ഈ തീരം. ക്രമേണ നമ്മുടെ കണ്‍മുന്നില്‍ ഈ തീരം ഇല്ലാതായി കൊണ്ടിരിക്കുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തിലാണ് നിലനില്‍പ്പിനു വേണ്ടി പൊരുതുന്ന ചെല്ലാനം- കൊച്ചി തീരസംരക്ഷണത്തിനായി 16.5.21 നു 11 മുതല്‍ രാത്രി 8 വരെ ഫെയ്സ് ബുക്കില്‍ ഓണ്‍ലൈന്‍ റാലി സംഘടിപ്പിക്കുന്നത്. ഈ സമയത്ത് ഫെയ്സ്ബുക്കില്‍   #SaveChellanamKochi  എന്ന ഹാഷ് ടാഗില്‍ പോസ്റ്റുകള്‍ ഇട്ടും ഫെയ്സ്ബുക്കില്‍ ലൈവില്‍ വന്നും കഴിയാവുന്ന വിധത്തിnzല്ലാം പ്രതിഷേധം അറിയിച്ചും, പിന്തുണയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഓണ്‍ലൈന്റാലി വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply