സ്റ്റാന്‍ സ്വാമിയുടെ മരണം : ഭരണകൂട ഭീകരതക്കെതിരെ അണിനിരക്കുക

ഭീമ കൊറേഗാവ് കേസിലും സമാനമായ മറ്റ് കേസുകളിലും ജയില്‍വാസമനുഭവിക്കുന്നവരുടെ സ്ഥിതിയും ഒട്ടും ഭിന്നമല്ല. നീതിക്കും പൗരാവകാശത്തിനും വേണ്ടി ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്. ആദിവാസി വിഭാഗങ്ങളുടെ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിച്ച് തന്റെ ജീവിതവും ജീവനും സമര്‍പ്പിച്ച സ്റ്റാന്‍ സാമിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ദീര്‍ഘകാലമായി മധ്യേന്ത്യയിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹിക പ്രവര്‍ത്തനം നടത്തിവന്ന ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണം നമ്മുടെ ഭരണകൂടവും സമൂഹവും എത്രമേല്‍ ഏകാധിപത്യപരവും മനുഷ്യ വിരുദ്ധവുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഭരണകൂട ഭീകരത നടപ്പാക്കിയ കൊലപാതകമാണത്.

84 വയസ്സുണ്ടായിരുന്ന പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസില്‍ UAPA ചുമത്തി ജയിലിലടച്ചിട്ട് മാസങ്ങളായി. ചികിത്സ തേടാനുള്ള അവകാശം അടക്കം എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ജയിലിലടക്കപ്പെട്ട സാമി ജാമ്യത്തിനു വേണ്ടി നടത്തിയ എല്ലാ പരിശ്രമങ്ങളും NIA യും കോടതിയും പരാജയപ്പെടുത്തുകയായിരുന്നു.

സ്റ്റാന്‍ സാമി ചെയ്ത കുറ്റമെന്താണെന്ന് ലോകത്തിനറിയില്ല. ഇനി കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ രോഗിയായ അദ്ദേഹത്തിന്റെ പൗരാവകാശങ്ങള്‍ ലംഘിക്കാന്‍ ഇവര്‍ക്കാരാണ് അധികാരം നല്കിയത്. ആദിവാസി മേഖലയിലെ വിഭവ കൊള്ളകള്‍ നിര്‍ബാധം തുടരാന്‍ അവര്‍ക്കിടയില്‍ നടക്കുന്ന എല്ലാ വിധത്തിലുമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളെയും ഇല്ലായ്മ ചെയ്യേണ്ടതുണ്ടു്. ഈ താല്പര്യമാണ് സ്റ്റാന്‍സാമിയെ ഭീകരവാദിയായി മുദ്രകുത്തി ജയിലിലടക്കാനും മനുഷ്യത്വരഹിതമായി പെരുമാറാനും ഭരണകൂട സംവിധാനങ്ങളെ പ്രേരിപ്പിക്കുന്നതെന്നു വേണം കരുതാന്‍.

ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട പൗര സമൂഹം ഏറെക്കുറെ നിശബ്ദമാണെന്നത് കൂടുതല്‍ ഭീതിജനകമാണ്. ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ നാം ലജ്ജിച്ച് തല താഴ്‌ത്തേണ്ട ദിവസമാണിന്ന്.

ഭീമ കൊറേഗാവ് കേസിലും സമാനമായ മറ്റ് കേസുകളിലും ജയില്‍വാസമനുഭവിക്കുന്നവരുടെ സ്ഥിതിയും ഒട്ടും ഭിന്നമല്ല. നീതിക്കും പൗരാവകാശത്തിനും വേണ്ടി ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്. ആദിവാസി വിഭാഗങ്ങളുടെ ഉന്നതിക്കു വേണ്ടി പ്രവര്‍ത്തിച്ച് തന്റെ ജീവിതവും ജീവനും സമര്‍പ്പിച്ച സ്റ്റാന്‍ സാമിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം
സംസ്ഥാന സമിതിക്ക് വേണ്ടി

സണ്ണി എം കപിക്കാട്
ജനറല്‍ കണ്‍വീനര്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply