ഗുരുവിന്റെ സെക്യുലറിസവും ഇ എം എസും
ശ്രീനാരായണ ഗുരുവിനെയും സഹോദരന്‍ അയ്യപ്പനെയും പറ്റി എഴുതിയ ഒരു ലേഖനത്തില്‍ : ”എല്ലാ ജാതിയിലും പെട്ട പാവപ്പെട്ട ബഹുജനങ്ങളെ സാമ്രാജ്യാധിപത്യത്തിനും ഫ്യൂഡലിസത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനു പകരം അവര്‍ണ സമുദായങ്ങളിലെ ഈ ജനലക്ഷങ്ങളെ സവര്‍ണ സമുദായങ്ങള്‍ക്കെതിരെ അണിനിരത്തുകയാണ് അവര്‍ ചെയ്തത്.” എന്നാണ് ഇ എം എസ് പറയുന്നത്.
ശ്രീനാരായണ ഗുരുവിന്റെ വചനങ്ങള്‍ കേരളം കേട്ട ആദ്യത്തെ ‘secular sermons’ ആണെന്നാണ് ‘ചരിത്രത്തെ അഗാധമാക്കിയ ഗുരു’ എന്ന പുസ്തകത്തില്‍ ശ്രീ. കെ പി അപ്പന്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ ആ വചനങ്ങള്‍ ‘സെക്കുലര്‍’ ആവുന്നത് നാം ആ വാക്കിനെ ഇന്നറിയുന്ന അര്‍ത്ഥത്തിലല്ല. യൂറോപ്പില്‍ രൂപപ്പെട്ട ‘മതത്തില്‍ നിന്നു മുക്തമായ രാഷ്ട്രം’ എന്ന അര്‍ത്ഥത്തിലുള്ള സെക്കുലറിസത്തിത്തില്‍ നിന്നും അതിനെ തങ്ങളുടെ സമൂഹത്തിലെ ജാതി / മത അധികാര സ്ഥാപനങ്ങളെ നോവിക്കാത്ത രീതിയില്‍ ‘എല്ലാ മതങ്ങളുടെയും പുരോഹിത വര്‍ഗ്ഗത്തെ മാനിക്കുന്ന’ ഒന്നായി രൂപാന്തരപ്പെടുത്തിയ നെഹ്രുവിയന്‍ ‘ഇന്ത്യന്‍ സെക്കുലറിസ’ത്തില്‍ നിന്നും ഒരേ സമയം വേറിട്ടു നില്‍ക്കുന്നു ഗുരുവിന്റെ ഈ ‘സെക്കുലര്‍’ സുവിശേഷങ്ങള്‍. ജാത്യാധികാരത്തില്‍ അധിഷ്ടിതമായ പുരോഹിതവര്‍ഗ്ഗങ്ങളുടെ മേല്‍ക്കോയ്മയെ ചോദ്യം ചെയ്യുന്നതും അതേസമയം ജനങ്ങളുടെ മതസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുമായ ഒന്നാണത്. മേലുദ്ധരിച്ച അരുവിപ്പുറത്തെ പ്രശസ്തമായ ആലേഖനം തന്നെ നോക്കുക – മതം പാടില്ല എന്നോ മതഭേദം പാടില്ല എന്നോ അല്ല അതില്‍ പറയുന്നത്, ‘മതദ്വേഷം’ കൂടാതെ ‘സോദരത്വേന വാഴുന്ന’ സ്ഥലമാണിത് എന്നാണ്. അതോടൊപ്പം തന്നെ ജാതിഭേദമില്ല എന്നുറപ്പിക്കുകയും ചെയ്യുന്നു അത്.
………………………………………………
നാലഞ്ച് കൊല്ലമായി നമുക്കു ജാതിയില്ല എന്നൊക്കെ പറഞ്ഞ് സിപിഎം വല്ലാതെ ആഘോഷമാക്കി കൊണ്ടു നടക്കുന്ന ശ്രീനാരായണ ഗുരുവിനെക്കുറിച്ച് 1995ല്‍ ശിവഗിരിയിലേക്ക് ഇഎംഎസിനെ ക്ഷണിച്ച സമയത്ത് ആ ക്ഷണം സ്വീകരിക്കാതിരിക്കാനുള്ള തന്റെ തീരുമാനത്തെ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി : ‘..എന്നാല്‍ അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ ഇനിയങ്ങോട്ടുള്ള വളര്‍ച്ചയ്ക്ക് ശ്രീനാരായണന്‍ വഴി കാണിക്കുന്നുവെന്നും മറ്റും പറയുന്നതിനോട് എനിക്കു യോജിക്കാന്‍ കഴിയുകയില്ല. ശ്രീനാരായണ പ്രസ്ഥാനത്തിന്റെയും തീര്‍ത്ഥാടന പരിപാടികളുടെയും സംഘാടകരോ വക്താക്കളോ ആയി പൊതുജനങ്ങളുടെ മുന്നില്‍ എന്നെപ്പോലുള്ളവര്‍ വരുന്നത് അവിവേകമായിരിക്കും.” (ദേശാഭിമാനി വാരിക, 1995 ജനുവരി 15-21).
ശ്രീനാരായണ ഗുരുവിനെയും സഹോദരന്‍ അയ്യപ്പനെയും പറ്റി അതിനു ശേഷം എഴുതിയ ഒരു ലേഖനത്തില്‍ : ”എല്ലാ ജാതിയിലും പെട്ട പാവപ്പെട്ട ബഹുജനങ്ങളെ സാമ്രാജ്യാധിപത്യത്തിനും ഫ്യൂഡലിസത്തിനുമെതിരെ സംഘടിപ്പിക്കുന്നതിനു പകരം അവര്‍ണ സമുദായങ്ങളിലെ ഈ ജനലക്ഷങ്ങളെ സവര്‍ണ സമുദായങ്ങള്‍ക്കെതിരെ അണിനിരത്തുകയാണ് അവര്‍ ചെയ്തത്.” (ദേശാഭിമാനി വാരാന്തപ്പതിപ്പ്, 30 മാര്‍ച്ച് 1997) എന്നാണ് ഇ എം എസ് പറയുന്നത്.
(ലേഖകന്റെ ‘ജാതിഭേദവും മതദ്വേഷവുമില്ലാത്ത ജീവിതത്തിന്റെ സാധ്യതകള്‍’ എന്ന പുസ്തകത്തില്‍ നിന്ന്. Kindle Direct Publishing. വില 99 രൂപ.)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in