കോവിഡ് നല്‍കുന്ന ചില ഗുണപാഠങ്ങള്‍.

പ്രകൃതിയോട് സമരസപ്പെടാതെയും ഇതര ജീവികളെ കാല്‍ക്കീഴിലമര്‍ത്തിയും ഈ മണ്ണിനെ നശിപ്പിച്ച് ഇനിയും നമുക്ക് മുന്നാട്ട് പോകാനാവില്ല, എന്നല്ല ; ഈ ഭൂമിയിലെ ആവാസ വ്യവസ്ഥയില്‍ മനുഷ്യന് മാത്രമായി ഒരു വ്യതിരിക്തതയും അവകാശപ്പെടാനില്ല എന്നും ഇവിടെ നമ്മള്‍ മനസിലാക്കാന്‍ നിര്‍ബന്ധിതരാകുന്നു. അഥവാ സ്വന്തം സുഖഭോഗങ്ങള്‍ക്ക് വേണ്ടി സകലതും തച്ചു നിരപ്പാക്കി സകലവും വെട്ടിപ്പിടിച്ച് ഭൂമിയില്‍ വാഴാം എന്ന മലര്‍പൊടിക്കാരന്റെ സ്വപ്നം ചില്ലുകൊട്ടാരം പോലെ തകര്‍ന്ന് വീഴുന്ന കാഴ്ചയാണ് കാണുന്നത്.

ദുരിതത്തിന്റെ തീച്ചൂളയിലേക്കാണ് കോവിഡ് എന്ന മഹാമാരി നമ്മെ എടുത്തെറിഞ്ഞിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ഇടിത്തീയായി നമ്മെ ഗ്രസിക്കുമ്പോഴും ഈ മഹാമാരി എത്രയോ ഗുണപാഠങ്ങള്‍ മനുഷ്യ സമൂഹത്തിന് നല്‍കുന്നുണ്ട് എന്നതാണ് സത്യം .

ഒന്നാമതായി പ്രത്യശാസ്ത്ര ജാഢകള്‍ക്കും വര്‍ണ്ണ വര്‍ഗ്ഗസിദ്ധാന്തങ്ങള്‍ക്കും മുതലാളിത്ത അഹന്തകള്‍ക്കും മതവൈരങ്ങള്‍ക്കുമൊന്നും ലോകത്ത് ഒരു പ്രസക്തിയുമില്ല എന്ന് അത് സൂചിപ്പിക്കുന്നു. സംസ്‌കാരങ്ങളുടെ മേല്‍ക്കോയ്മയിലും ആഢ്യ വംശ പാരമ്പര്യങ്ങളിലും അഭിരമിച്ച് ഇനിയുള്ള കാലം മനുഷ്യ സമൂഹത്തിന് നിലനില്‍ക്കാനാവില്ല എന്ന സൂചന ഈ സവിശേഷ സാഹചര്യം നമുക്ക് നല്‍കുന്ന തിരിച്ചറിവാണ്.

അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള തത്വദീക്ഷയില്ലാത്ത വെട്ടിപ്പിടത്തങ്ങള്‍ കേവലം ജലരേഖകള്‍ മാത്രമാണ് എന്നും മാനവികതക്ക് മാത്രമേ മണ്ണില്‍ നിലനില്‍പ്പുള്ളുവെന്ന സത്യവും അത് വെളിവാക്കുന്നുണ്ട്. അതിരുകളില്‍ നമ്മള്‍ വരച്ച വരകള്‍ക്കും അവിടെ കാവല്‍ നിര്‍ത്തിയ പട്ടാളക്കാര്‍ക്കും തോക്കുകള്‍ക്കും പീരങ്കികള്‍ക്കും അതിന്റെ ബലത്തില്‍ മൂക്ക് വിറപ്പിച്ച് നമ്മെ ഭരിക്കുന്ന അധികാര ഗര്‍വ്വുകള്‍ക്കും തന്റേതെല്ലാത്തതെല്ലാം എതിര്‍ക്കപ്പെടണം എന്ന വിനാശ വീക്ഷണങ്ങള്‍ക്കും കാലഹരണം സംഭവിച്ചിരിക്കുന്നു എന്നതും നമുക്കിതില്‍ നിന്ന് വായിച്ചെടുക്കാം.

ഭയത്തിന്റെ വിത്തിറക്കി വിളവ് കൊയ്യാമെന്ന് വ്യാമോഹിച്ച് മനുഷ്യരെ പച്ചക്ക് കൊന്നു കൂട്ടുന്ന അധമ ഫാസിസ്റ്റ് നരജന്മങ്ങള്‍ക്കുള്ള താക്കീത് കൂടി തീര്‍ച്ചയായും ഇതിലടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ അധിവസിക്കാന്‍ ആര്‍ക്കാണ് അവകാശം എന്ന് തീരുമാനിക്കാന്‍ ചരടുവലിച്ചവരോട് ഭൂമിയില്‍ ജീവിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അധികാരം വക വെച്ചു നല്‍കിയത് എന്ന് തിരിച്ചു ചോദിക്കുന്നേടത്താണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.

മറ്റൊന്ന് പ്രകൃതിയോട് സമരസപ്പെടാതെയും ഇതര ജീവികളെ കാല്‍ക്കീഴിലമര്‍ത്തിയും ഈ മണ്ണിനെ നശിപ്പിച്ച് ഇനിയും നമുക്ക് മുന്നാട്ട് പോകാനാവില്ല, എന്നല്ല ; ഈ ഭൂമിയിലെ ആവാസ വ്യവസ്ഥയില്‍ മനുഷ്യന് മാത്രമായി ഒരു വ്യതിരിക്തതയും അവകാശപ്പെടാനില്ല എന്നും ഇവിടെ നമ്മള്‍ മനസിലാക്കാന്‍ നിര്‍ബന്ധിതരാകുന്നു. അഥവാ സ്വന്തം സുഖഭോഗങ്ങള്‍ക്ക് വേണ്ടി സകലതും തച്ചു നിരപ്പാക്കി സകലവും വെട്ടിപ്പിടിച്ച് ഭൂമിയില്‍ വാഴ%

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'