സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ബാധ്യസ്ഥരാകുന്നു.

ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെന്ന സംഘടനയിലൂടെ സാമൂഹിക മാധ്യമ-മെസേജിങ് കമ്പനികള്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സ്വകാര്യത അവകാശമാണെന്ന സുപ്രീം കോടതിവിധിയുടെ ലംഘനമാണ് ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നപക്ഷം ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാമൂഹിക മാധ്യമ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാകുന്നു. ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ടിക്ടോക്, വാട്ട്സ്ആപ്പ് തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങള്‍ക്കും മെസേജിങ് കമ്പനികള്‍ക്കും ബാധകമാകുന്ന ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ വിജ്ഞാപനം ചെയ്യും. അന്വേഷണ ഏജന്‍സികള്‍ക്കു വിവരങ്ങള്‍ ആവശ്യപ്പെടാന്‍ കോടതിയുത്തരവോ വാറന്റോ വേണ്ടെന്ന കടുത്ത വ്യവസ്ഥയാണ് വരാന്‍ പോകുന്നതെന്നാണറിവ്. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയെന്ന സംഘടനയിലൂടെ സാമൂഹിക മാധ്യമ-മെസേജിങ് കമ്പനികള്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സ്വകാര്യത അവകാശമാണെന്ന സുപ്രീം കോടതിവിധിയുടെ ലംഘനമാണ് ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അതിനെയെല്ലാം അവഗണിച്ച് നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന കരടില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് ചട്ടങ്ങള്‍ അന്തിമമായി തയാറാക്കിയതെന്നാണു വിവരം. നിയമം ലംഘിച്ചു സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശം പോസ്റ്റ് ചെയ്താല്‍ 72 മണിക്കൂറിനകം ഉറവിടം സര്‍ക്കാരിനു കൈമാറാന്‍ വ്യവസ്ഥയുണ്ടാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply