അരിവാള്‍ രോഗം : കേന്ദ്ര ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം

ദലിത് സമുദായ മുന്നണി 2022-ല്‍ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ അരിവാള്‍ രോഗമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രാധാന ആരോഗ്യ പ്രശ്നമെന്ന് കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അട്ടപ്പാടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകളില്‍ നിന്ന് അരിവാള്‍ രോഗം നിര്‍മാര്‍ജനം ചെയ്യുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വാഗതാര്‍ഹം.

ദലിത് സമുദായ മുന്നണി 2022-ല്‍ പ്രസിദ്ധീകരിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ അരിവാള്‍ രോഗമാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രാധാന ആരോഗ്യ പ്രശ്നമെന്ന് കണ്ടെത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

അട്ടപ്പാടി-വയനാട് മേഖലയില്‍ ആദിവാസികളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി നില്‍ക്കുന്ന അരിവാള്‍ രോഗം (സിക്കിള്‍ സെല്‍ അനീമിയ) നിര്‍മാര്‍ജനം ചെയ്യുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ അതിനു 2047 വരെ പരിധിവെക്കുന്നതിലൂടെ ആദിവാസിസമൂഹങ്ങളെ നാശത്തിലേക്ക് തള്ളിവിടുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുകയാണെങ്കില്‍ പത്തുവര്‍ഷം കൊണ്ട് രോഗം പരിപൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയും. ഇതുസംബന്ധിച്ച പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ദലിത് സമുദായ മുന്നണി 2022-ല്‍ പ്രസിദ്ധീകരിച്ച അട്ടപ്പാടി വസ്തുതാന്വേഷണ പഠന റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.അരിവാള്‍ രോഗം റിപ്പോര്‍ട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഈ രോഗത്തിന്റെ ജനിതകവും സാമൂഹികവുമായ കാരണങ്ങളും അത് എങ്ങനെ പരിഹരിക്കാം എന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയില്‍ പ്രതിവര്‍ഷം 10 ലക്ഷംപേര്‍ക്ക് അരിവാള്‍ രോഗം സ്ഥിതീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് രണ്ടായിരത്തോളം അരിവാള്‍ രോഗബാധിതരുണ്ടെന്നാണ് കണക്കുകള്‍. ഇതിന്റെ ബഹുഭൂരിപക്ഷവുമുള്ളത് വയനാട്, അട്ടപ്പാടി ആദിവാസിമേഖലകളിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള വയനാട്ടില്‍ അരിവാള്‍ രോഗ ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വേഗത്തില്‍ ആരംഭിക്കാന്‍ അടിയന്തര നടപടി ഉണ്ടാകേണ്ടതുണ്ട്. 2021 ഫെബ്രുവരി 14 ന് മാനന്തവാടിക്കടുത്ത് ബോയ്‌സ് ടൗണില്‍ ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടിരുന്നെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായിട്ടില്ല. 2010 ന് ശേഷം അരിവാള്‍ രോഗബാധിതരെ കണ്ടെത്താനുള്ള സ്‌ക്രീനിങ് നടന്നിട്ടില്ല. രോഗികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും രോഗം ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും സാമൂഹ്യ ക്ഷേമ പെന്‍ഷനും രോഗബാധിതരുടെ കൂട്ടായ്മ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇതൊന്നും ഇനിയും നടപ്പായിട്ടില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതി വരുന്നത് ഇക്കാര്യങ്ങളും വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് രോഗ നിര്‍ണയത്തിന് ആദിവാസിമേഖലകളിലെ 40 വയസ്സുവരെ പ്രായമുള്ള ഏഴുകോടി ആളുകളെ പരിശോധിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ്.

ആദിവാസി ശിശുമരണങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2021 നവംബറിലാണ് അതിന്റെ ശരിയായ കാരണങ്ങള്‍ കണ്ടെത്തി ശാസ്ത്രീയ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ 2021 ഡിസംബറില്‍ ദലിത് സമുദായ മുന്നണി ഒരു വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 24, 25, 26 തീയതികളില്‍ ശിശുരോഗ വിദഗ്ധര്‍, ഗൈനക്കോളജിസ്റ്റുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ നടന്ന ഊരുകള്‍ ഉള്‍പ്പെടെയുള്ള ആദിവാസി അധിവാസ മേഖലകള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കിയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യപരമായ ഇടപെടലുകള്‍ നടത്തി, ഈ രോഗത്തെപ്പറ്റിയുള്ള അന്ധവിശ്വാസങ്ങള്‍ അകറ്റി ശാസ്ത്രീയ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ ഉണ്ടാകണം. വിവാഹപ്രായമായ യുവതീയുവാക്കളെ ഈ രോഗത്തിന്റെ ഗൗരവത്തെപ്പറ്റി ബോധ്യപ്പെടുത്തുക. വംശനാശം സംഭവിക്കാന്‍ പര്യാപ്തമായ രോഗമാണെന്ന ബോധം വളര്‍ത്തിയെടുക്കുക. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ വഴി സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്ക് വിധേയമാകുന്നതിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രചരണം നടത്തുക തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങളും റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നുണ്ട്.

1. ഏറ്റവും പ്രധാനപ്പെട്ടത് അടുത്ത തലമുറയിലേക്ക് രോഗം കൈമാറുന്നത് തടയുക എന്നതാണ്. അതിനായി, വിവാഹത്തിനു മുന്‍പ് യുവതീ യുവാക്കള്‍ ജനിതക പരിശോധനയ്ക്ക് വിധേയപ്പെട്ട് ജീന്‍ നിര്‍ണയം നടത്തേണ്ടതാണ്. വികലമായ ജീനുകള്‍ (Recessive (s)) ഉള്ളവരെയും, ശരിയായ ജീന്‍ (Dominant (S)) ഉള്ളവരെയും വേര്‍തിരിച്ചറിയുവാന്‍ ഡി.എന്‍.എ പരിശോധനയിലൂടെ സാധിക്കും.

2. വികലമായ ജീനുകളുള്ളവര്‍ തമ്മില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല.

3. Sickle Cell രോഗവാഹകരെ കണ്ടെത്തുകയും അവര്‍ തമ്മിലുള്ള വിവാഹബന്ധം തടയുകയും ചെയ്യുക.

5. ശരിയായ ജീനുകള്‍ (Dominant (S)) ഉള്ളവര്‍ തമ്മിലും, ശരിയായ ജീന്‍ ഉള്ള ഒരു വ്യക്തിയും വികലമായ ജീന്‍ (Recessive (s)) ഉള്ള ഒരു വ്യക്തിയും തമ്മില്‍ വിവാഹിതരായാല്‍ രോഗം അടുത്ത തലമുറയിലേക്ക് പകരാതെ തടയാവുന്നതാണ്.

തുടങ്ങിയ രോഗപ്രതിരോധ നിര്‍ദ്ദേശങ്ങളും അതോടൊപ്പം സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടുന്ന:

1. അട്ടപ്പാടിയിലും, അരിവാള്‍ രോഗം കൂടുതലുള്ള വയനാട്ടിലും ജനിതക (DNA) പരിശോധന നടത്തുവാന്‍ സൗകര്യമുള്ള സ്‌പെഷ്യാലിറ്റി ലാബുകള്‍ സ്ഥാപിക്കുക.

2. വിവാഹിതരാകുന്നതിന് മുന്‍പ് യുവതീ യുവാക്കള്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധമാക്കുക.

3. എല്ലാവര്‍ക്കും ഹീമോഗ്ലോബിന്‍ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തുക.

4. രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി മജ്ജ മാറ്റിവയ്ക്കല്‍, രക്തം മാറ്റല്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുക.

5. ജനിതക പരിശോധനയടക്കമുള്ള എല്ലാ പരിശോധനകളും വിദഗ്ധ ചികിത്സയും സൗജന്യമായി നല്കുക.

6. സിക്കിള്‍ സെല്‍ അനീമിയ നിയന്ത്രണ വിധേയമാക്കുവാനുള്ള പരിശോധനകളും, ചികിത്സയും സംബന്ധിച്ച് യുവതീ-യുവാക്കള്‍ക്ക് ബോധവത്ക്കരണം നല്കുവാനുള്ള പദ്ധതികള്‍ നടപ്പിലാക്കുക.

7. സിക്കിള്‍സെല്‍ അനീമിയ രോഗം മൂലമുണ്ടാകുന്ന ശിശുമരണങ്ങള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ള ഫണ്ട് DNA പരിശോധന നടത്തുവാന്‍ സൗകര്യമുള്ള സ്‌പെഷ്യാലിറ്റി ലാബുകള്‍ സ്ഥാപിക്കുവാനും വിദഗ്ധ ചികിത്സ ഉറപ്പാക്കുവാനുമായി മാറ്റിവെക്കുക. ഇപ്രകാരം രോഗം നിയന്ത്രിക്കുക.

തുടങ്ങിയ നിരവധി നിര്‍ദ്ദേശങ്ങളും ദലിത് സമുദായ മുന്നണി അട്ടപ്പാടി വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലൂടെ മുന്നോട്ട് വെച്ചിരുന്നു. കേന്ദ്ര പട്ടികവര്‍ഗ്ഗ വകുപ്പ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നതും ഈ കണ്ടെത്തലുകള്‍ തന്നെയാണ്. ദലിത് സമുദായ മുന്നണിയുടെ ഇടപെടലുകള്‍ക്ക് ശക്തിയും ഊര്‍ജ്ജവും നല്കുന്നതാണിത്. മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള ഒരു സമൂഹവും ജനതയും പൗരരും ഉണ്ടാകാന്‍ സര്‍ക്കാര്‍ ആത്മാര്‍തമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ദലിത് സമുദായ മുന്നണിയുടെ പൂര്‍ണ്ണ പിന്തുണ ഈ കാര്യത്തില്‍ സര്‍ക്കാരിന് ഉണ്ടായിരിക്കുന്നതാണ്.

ദലിത് സമുദായ മുന്നണി

ചെയര്‍മാന്‍
സണ്ണി എം. കപിക്കാട്

ജനറല്‍ സെക്രട്ടറി
അഡ്വ. പി.എ. പ്രസാദ്

ഡോ. ടി.എന്‍. ഹരികുമാര്‍
ഡോ. എന്‍.ശശി

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply