സഹയാത്രിക 20-ാം വാര്‍ഷികത്തില്‍ പങ്കെടുത്ത് ഷക്കീലയും റിയാസും
പ്രണയങ്ങള്‍ ലൈംഗികതകള്‍ ജീവിതാഘോഷങ്ങള്‍: അനുഭവവും രാഷ്ടീയവും, മഴവില്‍ മനുഷ്യരും ആരോഗ്യ രംഗത്തെ വെല്ലുവിളികളും, രാഷ്ട്രീയം പ്രാതിനിധ്യം വിമത മുന്നേറ്റത്തിലെ സമാന്തര പാതകള്‍, അരികുകളില്‍ നിന്ന് മുഖ്യധാരയിലേക്ക് സാമൂഹ്യ നീതിയിലേക്കുള്ള പല വഴികള്‍ എന്ന വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
LGBTQIA+ സമുദായങ്ങങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സഹയാത്രികയുടെ ഇരുപതാം വാര്‍ഷികാഘോഷങ്ങള്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നവംബര്‍ 19, 20 തിയതികളില്‍ നടന്നു. 19നു സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സഹയാത്രിക മാനേജിങ് ട്രസ്റ്റി ദീപ വാസുദേവന്‍ അദ്ധ്യക്ഷയായി. ഡോക്ടര്‍ എ കെ ജയശ്രീ മുഖ്യപ്രഭാഷണവും ദളിത് ചിന്തകയും എഴുത്തുകാരിയുമായ ഡോ. രേഖ രാജ് ആമുഖവും പറഞ്ഞു. ഡോ. മുരളീധരന്‍, റൂമി ഹരീഷ്, വിജയരാജ മല്ലിക, ശീതള്‍ ശ്യാം, ഡോ. പ്രിന്‍സ്, സുനില്‍ മോഹന്‍, ബീന ബ്യൂണ, അനില്‍ ചില്ല, പോള്‍സണ്‍ റാഫേല്‍ എന്നിവര്‍ പങ്കെടുത്തു. സഹയാത്രികയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിച്ച ശരത് ചേലൂര്‍ രേഖ രാജ്, സുനില്‍ മോഹന്‍ എന്നിവരെ മന്ത്രി ആദരിച്ചു. തുടര്‍ന്നു പ്രണയങ്ങള്‍ ലൈംഗികതകള്‍ ജീവിതാഘോഷങ്ങള്‍: അനുഭവവും രാഷ്ടീയവും, മഴവില്‍ മനുഷ്യരും ആരോഗ്യ രംഗത്തെ വെല്ലുവിളികളും, രാഷ്ട്രീയം പ്രാതിനിധ്യം വിമത മുന്നേറ്റത്തിലെ സമാന്തര പാതകള്‍ എന്നെ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
നവംബര്‍ 20നു രാവിലെ ക്വിയര്‍ ഫെമിനിസ്റ്റ് മീറ്റും തുടര്‍ന്ന് അരികുകളില്‍ നിന്ന് മുഖ്യധാരയിലേക്ക്; സാമൂഹ്യ നീതിയിലേക്കുള്ള പല വഴികള്‍ എന്ന വിഷയത്തില്‍ സെമിനാറും നടന്നു. കെ കെ ബാബുരാജ്, മായ എസ്, അലീന, ഗാര്‍ഗി ഹരിതകം, ബെന്ന ഫാത്തിമ ആദം ഹാരി, ജിഷോര്‍, ഐ ഗോപിനാഥ്, അനസ് എന്‍ എസ്, റൂമി ഹരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. നാലു മണിക്ക് നടന്ന സമാപന സമ്മേളനം പ്രശസ്ത നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഷക്കീല ഉദ്ഘാടനം ചെയ്തു. ഡോ. രേഖ രാജ് അധ്യക്ഷയായി. ബിഗ് ബോസ് ഫെയിം റിയാസ് സലിം, മുന്‍ എം എല്‍ എ വി ടി ബല്‍റാം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ദേവൂട്ടി ഷാജി ഫൈസല്‍ ഫൈസു, സാന്‍ജോ, വ്യാസ് ദീപ്, സാഷ, ദീപ വാസുദേവന്‍. അഹനാ മേഖല്‍, ശ്രുതി ശ്രീനിവാസന്‍, പ്രവീണ്‍നാഥ്, അതുല്‍, ശില്പ പാര്‍ത്ഥന്‍, അമൃത ബര്‍സ, ഋതു, സുല്‍ഫത്ത് ലൈല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ആക്കിയ സമുദായ അംഗങ്ങള്‍ അവതരിച്ചു അവതരിപ്പിച്ച ഫാഷന്‍ ഷോ, വിവിധ നൃത്യങ്ങള്‍ കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ ബഷീര്‍ വേദിയില്‍ അരങ്ങേറി.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in