ഓപ്പറേഷന്‍ ജാവ : ഓഫര്‍ ചെയ്യപ്പെടുന്ന കാഴ്ചാതലങ്ങള്‍
‘സകലതും സര്‍വ്വവും’ മുതലാളിത്തത്തിന്‍ കീഴിലായ/ഉല്‍പന്നവല്‍കരിക്കപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇലക്ഷനു മുന്‍പ്, കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഭക്ഷ്യധാന്യ കിറ്റുകളെ ഊന്നിക്കൊണ്ട്, ‘കിറ്റ് വാങ്ങി നക്കിയവര്‍’ എന്ന വിശേഷണത്തില്‍ ജനതയെയൊന്നാകെ തൊലിയുരിച്ചവര്‍ ഇവിടെയുണ്ടല്ലോ. അതുകൊണ്ടു തന്നെ ഈ സിനിമ മുന്നോട്ടുവച്ച ‘തേപ്പ്’ കഥയും സാധൂകരിക്കപ്പെടാതെ നിവര്‍ത്തിയില്ല.
‘ഞങ്ങള്‍ക്ക് ശമ്പളമൊന്നും തന്നില്ലേലും പിരിച്ചു വിടരുത് സാറേ’ :- ഓപ്പറേഷന്‍ ജാവ എന്ന സിനിമയുടെ അവസാനഘട്ടത്തില്‍ നായകന്മാരിലൊരാള്‍ പറയുന്ന വാചകമാണിത്. ഇന്നത്തെ കേരളീയ സാഹചര്യത്തെ സംബന്ധിച്ചുള്ള ഒരു വെളിപ്പെടുത്തല്‍ കൂടിയായി ഈ സാഹചര്യം മാറുന്നുണ്ട്. സ്ഥിരജോലി അഥവാ ഗവണ്‍മെന്റ് ജോലി ആഗ്രഹിക്കുന്ന ഒരു വലിയ വിഭാഗത്തെ ഇന്ന് കേരളം ഉള്‍ക്കൊള്ളുന്നു എന്നതിനാലാണത്. മിക്കവാറും അതൊരു ‘സ്ഥിര’ ജോലി പ്രശ്‌നം എന്നതിലുപരി, കുമ്പളങ്ങി നൈറ്റ്‌സ് ഭാഷയില്‍, സ്റ്റാറ്റസിന്റെ ഇഷ്യൂ ആയി മാറിയിട്ടുണ്ട്. ഒരാള്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന പദവി അയാള്‍ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലായിരിക്കുക എന്ന വസ്തുത നമ്മെ കൊണ്ടു നിര്‍ത്തുന്നത് സ്വാതന്ത്ര്യ പൂര്‍വ്വ ഘട്ടത്തിലോ ജാത്യാധിഷ്ഠിത കാലഘട്ടത്തിലോ ആണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈയോരവസ്ഥ നമ്മെ സംബന്ധിച്ചിടത്തോളം ഇന്ന് സ്വാഭാവികമായ ഒന്നാണ്. മലയാളിയുടെ പുരോഗമനച്ചെരുപ്പ് ഉമ്മറം വരെയേയുള്ളൂ എന്ന ആരുടെയോ വാക്കുകളാണ് ഓര്‍മയിലെത്തുന്നത്. വളരെ ചെറിയ പ്രായം മുതല്‍ തൊഴില്‍ വിഭജനത്തിന്റെ നിമ്‌നോന്നതികള്‍ കണ്ടനുഭവിച്ച തലമുറകളാണ് ഇന്ന് മുഖ്യധാരയിലുള്ളത്. സ്വാതന്ത്ര്യ സമര കാലത്തും കോരന് ചെത്താന്‍ പോവേണ്ട അവസ്ഥയുണ്ടായത് അയാളുടെ സാമൂഹിക അവശതയാലെന്നും ‘കുടുംബത്തില്‍ പിറന്ന’ ഈഴവപ്പിതാക്കാള്‍ തലയില്‍ ഗാന്ധിത്തൊപ്പയേന്തിയത് പത്തായത്തിലെ പെരുമ കൊണ്ടാണെന്നും വേര്‍തിരിച്ചറിയാനുള്ള ശേഷി ചെങ്കൊടിയേന്തുന്നവര്‍ക്കു പോലും ഇല്ലാതാവുന്നതും ഇതേ അയുക്തികളാല്‍ തന്നെ.
ഇതിനെല്ലാം സമാനമായി ‘സകലതും സര്‍വ്വവും’ മുതലാളിത്തത്തിന്‍ കീഴിലായ/ഉല്‍പന്നവല്‍കരിക്കപ്പെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇലക്ഷനു മുന്‍പ്, കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഭക്ഷ്യധാന്യ കിറ്റുകളെ ഊന്നിക്കൊണ്ട്, ‘കിറ്റ് വാങ്ങി നക്കിയവര്‍’ എന്ന വിശേഷണത്തില്‍ ജനതയെയൊന്നാകെ തൊലിയുരിച്ചവര്‍ ഇവിടെയുണ്ടല്ലോ. അതുകൊണ്ടു തന്നെ ഈ സിനിമ മുന്നോട്ടുവച്ച ‘തേപ്പ്’ കഥയും സാധൂകരിക്കപ്പെടാതെ നിവര്‍ത്തിയില്ല. ദുല്‍ഖറിന്റെ ആദ്യ സിനിമയിലെ ഒരു വാചകം ‘അന്നും ഇന്നും എന്നും പെണ്ണിന് പണം തന്നെ കാമുകന്‍’ എന്നാണ്. സ്ത്രീ ജനുസ്സിന്റെ ആദിമദ്യാന്തങ്ങള്‍ അറിഞ്ഞുള്ള ഒരു പ്രസ്താവനയല്ല, ഇതെങ്കിലും ഇതില്‍ വാസ്തവത്തിലെടുക്കാവുന്ന സത്തകളുണ്ട്. സംശയിക്കേണ്ട, പുത്രോ രക്ഷതി വാര്‍ദ്ധക്യേ എന്നവസാനിക്കുന്ന, ജനതയുടെ ആഴത്തില്‍ പതിഞ്ഞുപോയ മനുസ്മൃതി വാചകമാണത്. സിനിമയിലെ നായകരലൊരാള്‍ക്ക് തങ്ങളുടെ ജോലി നിലനിര്‍ത്തേണ്ടതിലെ അനേകമനേകം ആവശ്യങ്ങളിലൊന്നാണ് പന്ത്രണ്ടാം ക്ലാസ് മുതല്‍ തുടര്‍ന്നു പോരുന്ന പ്രണയബന്ധം. (നിലനില്‍പവസ്ഥയില്‍ പരിശോധിച്ചാല്‍ എത്രയോ നേരത്തെ പൊഴിഞ്ഞു പോവേണ്ട ഒന്നായിരുന്നു അതെന്നു തോന്നിയാലും അതിശ്യോക്തിയില്ല)
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധീശ സമൂഹം നിലനിര്‍ത്തിപ്പോരുന്ന മൂല്യങ്ങളില്‍ നിന്നും കുതറുന്ന അനേകം സിനിമകള്‍ ഈ കോവിഡ് കാലത്തു തന്നെ പുറത്തിറങ്ങുകയുണ്ടായി. സി.യു.സൂണ്‍, ജോജി എന്നിവ അതില്‍ ചിലതാണ്. ആളുകള്‍ കൂടുതല്‍ ഒഴിവുസമയത്തെ വഹിക്കുന്ന കാലം എന്ന നിലയില്‍ ഇത്തരം സിനിമകളുടെ കൂടുതല്‍ കാഴ്ചയും അവയുടെ പ്രതിപ്രവര്‍ത്തനങ്ങളും നമുക്ക് പ്രതീക്ഷിക്കുക തന്നെ ചെയ്യാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in