സഹയാത്രിക @ 20 – ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ നവം 5ന്
ഇടം 2022- കര്‍ട്ടന്‍ റെയ്സര്‍ ഇവന്റ് I ക്വിയര്‍ ഫിലിം ഫെസ്റ്റിവല്‍ I ഫിലിം ഫെസ്റ്റിവല്‍ | മീറ്റ് ദ ഡയറക്ടര്‍ I പൊതു സമ്മേളനം 2022 നവംബര്‍ 05, ശനി കേരള സാഹിത്യ അക്കാദമി ഹാള്‍, തൃശൂര്‍
ക്വിയര്‍ മനുഷ്യരുടെയും വിവിധ ലിംഗ ലൈംഗിക സ്വത്വങ്ങളില്‍ ജീവിക്കുകയും ചെയ്യുന്ന സമുദായാംഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനയായ സഹയാത്രികയുടെ പ്രവര്‍ത്തനങ്ങള്‍ 2 ദശാബ്ദങ്ങള്‍ പിന്നിടുകയാണ്.
നിരന്തരം അരികുവല്‍ക്കരിക്കപ്പെട്ട നിശബ്ദരാക്കപ്പെട്ട സമൂഹത്തിന്റെ സകല മേഖലകളില്‍ നിന്നും പുറത്താക്കപ്പെട്ട ക്വിയര്‍ സമൂഹങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് വെളിച്ചമാവാന്‍ കഴിഞ്ഞു എന്നതാണ് സഹയാത്രികയടെ ചരിത്രപരമായ പ്രസക്തി.
ഈ സാഹചര്യ്ത്തിലാണ് നവംബര്‍ 19 – 20 തിയ്യതികളില്‍ കേരള സാഹിത്യ അക്കാദമിയില്‍ വച്ച് ഇടം 2022 എന്ന പേരില്‍ ഒരു കൂടിചേരല്‍ സംഘടിപ്പിക്കുന്നത്. അതിന്റെ ഭാഗമായി നവംബര്‍ 5ന് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന കര്‍ട്ടന്‍ റേസര്‍ ഇവന്റ് സംഘടിപ്പിക്കുന്നു.
രാവിലെ 09.30 മുതല്‍ രാത്രി 08 മണി വരെ നടക്കുന്ന ഏകദിന ക്വിയര്‍ ഫിലിം ഫെസ്റ്റിവലാണ് പ്രധാനമായം സംഘടിപ്പിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ജോളി ചിറയത്ത് ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേളയില്‍ ക്വിയര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഹ്രസ്വ ചലച്ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, പരീക്ഷണ ചിത്രങ്ങള്‍, സംഗീത ആല്‍ബങ്ങള്‍, സംവിധായകരുമായുള്ള മുഖാമുഖം, ചര്‍ച്ചകള്‍ എന്നിവയെല്ലാം ഉണ്ടാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in