എഡിറ്റോറിയല്‍ – കോടതികള്‍ വിധിക്കേണ്ടത് ഭരണഘടനാപരമായി, വിശ്വാസപരമായല്ല..
വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വിവേചനമില്ലാതെ ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും തുല്ല്യനീതിയും സമത്വവും ഉറപ്പു നല്‍കുന്നു. എന്നാല്‍ വിശ്വാസികളെന്നു പറയുന്നവര്‍ക്കായി പ്രത്യേക പരിഗണന നല്‍കി, അവരുടെ വിശ്വാസത്തില്‍ ഇടപെടാമോ എന്നു പരിശോധിക്കുന്നത് ജനാധിപത്യത്തേയും നീതിവാഴ്ചയും ഭരണഘടനാമൂല്യങ്ങളേയും തകര്‍ക്കാനേ സഹായിക്കൂ.
സണ്ണി കപിക്കാട്, ചീഫ് എഡിറ്റര്‍
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന സുപ്രിം കോടതി വിധിയുടെ അന്തസത്ത ഇന്ത്യന്‍ ഭരണഘടന പൗരകള്‍ക്ക് ഉറപ്പു നല്‍കുന്ന തുല്ല്യനീതി റദ്ദ് ചെയ്യരുത് എന്നായിരുന്നു. അത് പുനപരിശോധിക്കാനും ഏഴംഗസമിതിക്കു വിടാനും വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടാമെന്ന് പരിശോധിക്കാനുമുള്ള വിധി ഭരണഘടനയില്‍ അവിശ്വാസം സൃഷ്ടിക്കാനേ സഹായിക്കൂ. മറ്റുമതങ്ങളുടെ വിഷയങ്ങളും ഇതോടൊപ്പം ചേര്‍ത്ത് പരിശോധിക്കുന്നതിന്റെ ഫലം അതു തന്നെയായീരിക്കും.
വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വിവേചനമില്ലാതെ ഇന്ത്യന്‍ ഭരണഘടന എല്ലാവര്‍ക്കും തുല്ല്യനീതിയും സമത്വവും ഉറപ്പു നല്‍കുന്നു. എന്നാല്‍ വിശ്വാസികളെന്നു പറയുന്നവര്‍ക്കായി പ്രത്യേക പരിഗണന നല്‍കി, അവരുടെ വിശ്വാസത്തില്‍ ഇടപെടാമോ എന്നു പരിശോധിക്കുന്നത് ജനാധിപത്യത്തേയും നീതിവാഴ്ചയും ഭരണഘടനാമൂല്യങ്ങളേയും തകര്‍ക്കാനേ സഹായിക്കൂ. വ്യാജമായ വിശ്വാത്തിന് കീഴ്‌പെടുന്നത്് അപകടകരമായ പ്രവണതയാണ്. തെരുവിലഴിഞ്ഞാടുന്ന പുരുഷാരം നടത്തുന്ന നിയമലംഘനങ്ങളെയാണ് അത് സഹായിക്കുക. ന്യൂനപക്ഷമായ രണ്ടു ജഡ്ജിമാര്‍ ചൂണ്ടികാണിച്ചപോലെ ഭരണഘടനാ മൂല്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. വിശ്വാസമല്ല.
മറ്റൊരു പ്രധാന വിഷയം കൂടി നാം മറന്നുകൂട. ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്തിലാണ് നാം ജീവിക്കുന്നത്. അതിനുമുമ്പ് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും അടിസ്ഥാനത്തിലായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. അതില്‍ നിന്നിരുന്ന അനീതികളെ ഇല്ലാതാക്കായാണ് ഭരണഘടന നിലവില്‍ വന്നത്. സ്ത്രീകളുടെ തുല്ല്യത തന്നെ ഉദാഹരണം. ഭരണഘടന നിലവില്‍ വന്ന ശേഷമാണ് അത് അംഗീകരിക്കപ്പെട്ടത്. ഇപ്പോഴും സമൂഹത്തിലുയരുന്ന വിശയങ്ങള്‍ വിശ്വാസത്തിന്റേയും ആചാരത്തിന്റേയും അടിസ്ഥാനത്തില്‍ തീരുമാനിക്കാമെങ്കില്‍ ഭരണഘടനക്ക് എന്തു പ്രസക്തിയാണ്? പരിശോധിക്കേണ്ടത് ഓരോ വിഷയവും ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസൃതമാണോ എന്നാണ്. അല്ലെങ്കിൽ അങ്ങനെയാക്കാനാണ് കോടതികള്‍ ശ്രമിക്കേണ്ടത്. ഇവിടെ പക്ഷെ നടക്കുന്നത് പുറകോട്ടു നടത്തമാണ്.
അതുപോലതന്നെ പ്രസക്തമാണ് പാര്‍ലിമെന്റിനെപോലെ കോടതികളും ഭൂരിപക്ഷ – ന്യൂനപക്ഷ അഭിപ്രായത്തില്‍ തീരുമാനമെടുക്കുന്നതിലെ ശരിയല്ലായ്മയും. ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയാകാം. അതുപക്ഷെ ഭരണഘടനാതത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഓരോ വിഷയവും ഭരണഘടനാ തത്വത്തോട് എത്രമാത്രം അടുത്തു നില്‍ക്കുന്നു എന്നതിലാകണം ഭിന്നത. പാര്‍ലിമെന്റില്‍ ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനമാകാം. . എന്നാല്‍ കോടതിയിലും അങ്ങനെയായാല്‍ നീതി നിഷേധിക്കപ്പെടുന്ന നിസ്സഹായനായ ഒരു മനുഷ്യന്‍ അവസാന ആശ്രയത്തിന് എവിടെ പോകും? ഭൂരിപക്ഷം എപ്പോഴും സത്യമാകണമെന്നില്ലല്ലോ. അതിനാല്‍ തന്നെ കോടതികള്‍ പരിശോധിക്കേണ്ടത് ഏതൊരു വിഷയവും ഭരണഘടനാനുസൃതമാണോ അല്ലയോ എന്നാണ്. അത്തരത്തിലുള്ള ഒന്നല്ല ഈ വിധിയെന്ന് പറയാതെ വയ്യ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
P J Mathew
November 14, 2019 at 2:26 pm
കോടതികൾ ഭരണകൂടത്തിന്റെ ഏറാന്മൂളികൾ ആയി മാറി കഴിഞ്ഞു. ഉത്തരവാദിത്ത്വം കയ്യൊഴിയുന്നു, എന്നാണിതിന് പരിഹാരം? ഈശ്വരോ രക്ഷതു.
radhakrishnan k.s
November 15, 2019 at 2:18 am
ഇന്ത്യ യില് മതങ്ങളുടെ dichotomy യും ഒരു ഭരണഘടന നിയമവും ഉണ്ട്. രണ്ടും വൈരുദ്ധ്യാത്മക മായാണ് പ്രവർത്തിക്കുന്നത്.
ന്യൂനപക്ഷ മതതെ സംബന്ധിച്ച് ആത്മീയ കാര്യത്തിൽ “വ്യക്തി നിയമം” ആണ് ബാധകം. “ഭരണഘടന” അല്ല.
എന്നാല് ഇൗ ന്യൂനപക്ഷ മതസ്ഥർ ഇവിടെ തന്നെ ഹിന്ദു വിശ്വാസകാര്യങ്ങളിൽ ഇടപെടുന്നു. അതു “വർഗീയ സ്പിരിറ്റ്” ആണ് എന്ന് തന്നെ കാണണം.
ഹിന്ദു വിശ്വാസങ്ങൾക്ക് ആചാരം, അനുഷ്ഠാനം അവരുടെതായ പാരമ്പര്യം ആണ് നിർണയിക്കുന്നത്.
“ഹിന്ദു സമുച്ചയം” 1950 ഇൽ ഉണ്ടാക്കപെടുമ്പോൾ, 4വർണങ്ങൾ 4000 ജാതികൾ,ചില ഇന്ത്യൻ മതങ്ങൾ ഒക്കെ ചേർന്നതാണ്. അവക് ബഹുസ്വരത കൽപ്പിച്ചു നൽകിയിട്ടും ഉണ്ട്. വർണവിഭാഗതിന് ആചാരം ഉണ്ട്, ജാതി വിഭാഗത്തിന് ഉണ്ട്, മതവിഭാഗത്തിന് ഉണ്ട്. ഇവയെ ഒക്കെ ഇന്റഗ്രേറ്റഡ് ആയാണ് ഇന്ത്യ കൊണ്ട് പോകുന്നത്.